കോടതിയില്‍ രജിത്തിന് ലഭിച്ചത് നീതിയല്ല; പക്ഷെ ദയയും രജിത്തും തമ്മിലെന്തായിരുന്നു?

By Web TeamFirst Published Mar 4, 2020, 11:08 AM IST
Highlights

രജിത് കുമാറും ദയ അശ്വതിയും തമ്മിൽ എന്താണ് ബന്ധം? ഇവർ തമ്മിൽ പുകഞ്ഞു കത്തുന്നത് എന്താണ്?ഇന്നലെ കോടതി ടാസ്ക്കിൽ രജിത് കുമാർ ദയക്കെതിരെ കേസ് കൊടുക്കുകയും പരാജയപ്പെടുകയും ചെയ്തു.

രജിത് കുമാറും ദയ അശ്വതിയും തമ്മിൽ എന്താണ് ബന്ധം? ഇവർ തമ്മിൽ പുകഞ്ഞു കത്തുന്നത് എന്താണ്?ഇന്നലെ കോടതി ടാസ്ക്കിൽ രജിത് കുമാർ ദയക്കെതിരെ കേസ് കൊടുക്കുകയും പരാജയപ്പെടുകയും ചെയ്തു. രജിത്കുമാർ പറഞ്ഞ പരാതി ഇങ്ങനെയായിരുന്നു " ദയ വന്നപ്പോ ആരും കൂട്ടവാതിരുന്നത് കൊണ്ടും ഒറ്റപ്പെട്ടതു കൊണ്ടും രജിത് കുമാർ കൂട്ടായി. ആക്ടീവാകാൻ ശ്രമിച്ചു. പ്രദീപിനെതിരെ ദയ പരാതി പറഞ്ഞു. അതിനു കൂടെ നിന്നു. പിനീട് ദയ പറഞ്ഞത് മുഴുവൻ സത്യമല്ല എന്ന് മനസിലായി. അകലം പാലിച്ചു. പിന്നീട് പവൻ വന്നപ്പോ പവനോട് കൂട്ടായി. അതിൽ ദയക്ക് അസ്വസ്ഥത ഉണ്ടായി. കണ്ണ് രോഗം ബാധിച്ചു പുറത്തു പോയി തിരിച്ചു വന്ന ദയ ഇമോഷണൽ ബാലൻസ് നഷ്ടപ്പെട്ട പ്രദീപിനെ അറ്റാക്ക് ചെയ്തപോലെ തന്നെയും അറ്റാക്ക് ചെയ്യുന്നു. എന്റെ പേര് ദോഷം മാറ്റി തരണം എന്നാണ്".

ദയ മറുപടിയായി പറഞ്ഞത് രജിത് കുമാർ പറയുന്നത് പച്ചക്കള്ളമാണ്. രജിത് കുമാർ ദയയോട് ഐ ലവ് യൂ എന്ന് അടുക്കളയിൽ വച്ച് പറഞ്ഞു. ആരും കാണാതെ ഹെയർ ഡൈ ചെയ്യാൻ വിളിച്ചു. ദയ ഇവിടുന്നു പോകുന്നത് ഇഷ്ടമല്ലെന്നും പറഞ്ഞു. ദയയെ മല്ല യുദ്ധത്തിനു വിളിച്ചു. ഞാനിവിടെ ഒറ്റപ്പെട്ടിട്ടില്ല രജിത് കുമാർ വന്നു തന്നോടാണ് കൂട്ട് കൂടിയതും തന്നെ ഡാൻസ് കളിക്കാൻ വിളിച്ചതും കൂടെ നിർത്തി എപ്പോഴും സംസാരിച്ചതും.  പവനും അഭിരാമിയും അമൃതയും വന്നപ്പോൾ തന്നെ രജിത് കുമാർ ഒഴിവാക്കി എന്നാണ്.

ശരിക്കും ഇവർക്കിടയിൽ എന്താണ് പ്രശ്നം? ദയ വന്നയുടൻ രജിത് കുമാറിന്റെ കാലിൽ തൊട്ടു തൊഴുതു കൊണ്ട് മാഷിനെയാണെനിക്കിഷ്ടം എന്ന് പറഞ്ഞു ആദ്യ ദിവസം മുതൽ രജിത് കുമാറിനൊപ്പം കൂടിയ ആളാണ്. അപ്പൊ രജിത് കുമാർ തിരിച്ചു അതിശയത്തോടു കൂടി നേരോ എന്നാണ് ചോദിക്കുന്നത്. പിന്നീട് ദയ തന്നെയാണ് വേണുവേട്ടാ എന്നും വിളിച്ചു രജിത് കുമാറിന്റെ പിന്നാലെ നടന്നു പ്രേമം അഭിനയിച്ചു കൊണ്ടിരുന്നത്. ജസ്‍ലയും ദയയും തമ്മിൽ പുറത്ത് അടിയാണെന്നു മനസിലായപ്പോൾ ജസ്‍ലയെക്കുറിച്ചുള്ള കാര്യങ്ങൾ അറിയാനും ജസ്‍ലയുമായി അടി കൂടുമ്പോൾ ഒരു കൂട്ടുണ്ടാവാനും ആണ് രജിത് കുമാർ ആദ്യം ദയയെ കൂടെ കൂട്ടിയത്.

പിന്നീട് ആദ്യ ആഴ്ച ദയ നോമിനേഷനിൽ വന്നപ്പോ ദയയെ നിലനിർത്താൻ രജിത് കുമാർ ദയയുമായി ചേർന്ന് 'ഐ ലവ് യു' പറയുകയും ഡാൻസും മല്ലയുദ്ധവും ഉൾപ്പെടെ പലതും ചെയ്തു. അത് വിജയിച്ചു. രജിത് ആർമി വോട്ട് ചെയ്തു. ദയ ഔട്ട് ആയില്ല.  ദയ നിരന്തരം പ്രേമം പറഞ്ഞെങ്കിലും രജിത് കുമാർ അതിൽ വീണില്ല. രജിത് വന്ന ആദ്യ ദിവസങ്ങളിൽ ആര്യയുമായി കൂട്ട് കൂടാനും വിവാഹം കഴിക്കാൻ വരെ തയ്യാറാണെന്നും പറഞ്ഞിരുന്നു.

ദയ അശ്വതിക്കെതിരെ കേസ് തോറ്റ് രജിത്, നേട്ടമുണ്ടാക്കി ഫുക്രുവും...

ജസ്‍ലയോട് പോലും പലപ്പോഴും പ്രണയം അഭിനയിക്കാം എന്ന് പറയുകയും നേരമ്പോക്കിനായി എടുത്തു പൊക്കുകയും ഒക്കെ രജിത് കുമാർ ചെയ്തിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും ദയയോട് രജിത് കുമാർ തമാശക്ക് പോലും പ്രേമം കാണിച്ചിട്ടില്ല. ദയ ഇപ്പോൾ കാണിക്കുന്നതൊക്കെ ചില ഫ്രസ്‌ട്രേഷനുകൾ മാത്രമാണ്. ദയ കരുതിയത് രജിത് കുമാറുമായി കൂട്ട് കൂടി കഴിഞ്ഞാൽ പിന്നെ ബാക്കി കാര്യമെല്ലാം രജിത് കുമാർ നോക്കിക്കൊള്ളും, എളുപ്പമായി എന്നാണ്. എന്നാൽ രജിത് കുമാർ പറയുന്നത് പോലെ രജിത് കുമാർ ദയയുമായി അകലുന്നത് പ്രദീപിന്റെ വിഷയത്തിലോ ദയ കള്ളം പറയുന്നതിനാലോ ഒന്നുമല്ല.

രജിത് കുമാർ ഒരു ദിവസം തന്റെ ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഒരേട് ദയയോട് പറയുകയായുണ്ടായി. എന്നാൽ അത് കയ്യിൽ നിന്നും പോകുകയും ദയ അതിൽ ചില സംശയങ്ങൾ ചോദിക്കുകയും ചെയ്തു. അത് രജിത് കുമാറിന് ഇഷ്ടപ്പെടാത്തതിലാണ് അദ്ദേഹം ദയയെ കട്ട് ചെയ്തത്. രജിത്തിനാവശ്യം, അല്ലെങ്കിൽ ഇഷ്ടം തന്നെ ചോദ്യം ചെയ്യുന്നവരെയല്ല. മറിച്ചു കേൾവിക്കാരെയാണ്. അന്ന് സംഭവിച്ചത് രജിത് കുമാർ തന്റെ ജീവിത കഥ കുറച്ചു ട്വിസ്റ്റ് ചെയ്തു പറഞ്ഞു. 

രജിത് കുമാർ ഒരു അധ്യാപികയെ വിവാഹം കഴിക്കാൻ ആലോചിച്ച കഥ ചില ഭാഗങ്ങൾ വിട്ട് കളഞ്ഞു ദയയോട് പറഞ്ഞു.  ആ കഥയിൽ എന്തോ മിസിങ് തോന്നിയ ദയ അതിൽ കയറി ചോദ്യം ചെയ്യാൻ തുടങ്ങി. അപ്പോൾ രജിത് കുമാർ ഇത് ജീവിത കഥയല്ല, ദയയെ ടെസ്റ്റ് ചെയ്യാൻ പറഞ്ഞ സാങ്കൽപ്പിക കഥയാണ് എന്നാക്കി മാറ്റി. അതെത്തുടർന്ന് രണ്ടു പേരും അങ്ങോട്ടുമിങ്ങോട്ടും വൃത്തികേടുകൾ പറഞ്ഞു.  ഇതാണ് സത്യത്തിൽ ഇവരെ തമ്മിൽ തെറ്റിച്ച സംഭവം. അതിന്റെ കാരണം ആ കഥ രജിത് കുമാറിന് ജീവിതത്തിലെ ഒരു പ്രധാന ഏടാണ് എന്നതാണ്. അതിനടുത്ത ദിവസങ്ങളിലാണ് പവൻ വന്നതും രജിത് പവനുമായി കൂട്ടായതും ...

എന്നാൽ  ഈ കാര്യം ഓർക്കാൻ പോലും ഇഷ്ടമില്ലാത്ത രജിത് കുമാർ പിന്നീട് എവിടെയും ഇക്കാര്യം പറഞ്ഞിട്ടില്ല. ഈ വിഷയത്തിന്റെ ഗൗരവം മനസിലാവാത്ത , ഇതാണ് വിഷയം എന്ന് മനസിലാവാത്ത ദയ ഇരുട്ടിൽ തപ്പുകയും ചെയ്യുന്നു. സത്യത്തിൽ ദയ എല്ലാ അർത്ഥത്തിലും രജിത് കുമാറുമായി ഒരു പ്രേമനാടകത്തിനു ശ്രമിച്ചിരുന്നു. രജിത് കുമാർ വഴങ്ങാതിരുന്നത് കൊണ്ട് മാത്രമാണ് അത് നടക്കാതെ പോയത്. ഇന്നലെ  കോടതിയിൽ രജിത് കുമാർ ദയയെക്കുറിച്ചു ഉന്നയിച്ച പരാതി ന്യായമാണ്. കാരണം ദയ വാശിയോട് കൂടി രജിത് കുമാറിനെ ടാർഗറ്റ് ചെയ്യുന്നുണ്ട്. പ്രദീപ് ചന്ദ്രനെ ദയ എങ്ങനെയൊക്കെ അപമാനിച്ചുവെന്നത് നമ്മളൊക്കെ നേരിട്ട് കണ്ടതുമാണ്. എന്നാൽ കോടതി ടാസ്ക്ക് ഒരു ഗെയിം ആയതു കൊണ്ട് രജിത് കുമാറിന് ജയിക്കാൻ കഴിഞ്ഞില്ല.

രജിത് കുമാർ ജയിക്കാത്തതിന്റെ പ്രധാന കാരണമായി എനിക്ക് തോന്നുന്നത് ജഡ്ജിയായ രഘു വേണ്ടത്ര നന്നായി വിഷയത്തിൽ ഇടപെടാത്തതാണ്. കൂടാതെ വീട്ടിൽ ഗ്രൂപ്പ് കളി രൂക്ഷമായത് കൊണ്ട് ആര്യ ടീം രജിത് കുമാറിനെ പിന്തുണച്ചുമില്ല.  ഞാൻ ഇതിൽ നിന്നും പഠിച്ച ഗുണപാഠം ഇതാണ്: ഒരാൾ നമ്മളുടെ അടുത്ത് എങ്ങനെ പെരുമാറുന്നു എന്നത് നോക്കിയല്ല അയാളെ വിലയിരുത്തേണ്ടത്. അയാൾ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്ന് കൂടി നോക്കി വേണം ഒരു മനുഷ്യനെ വിലയിരുത്താൻ.

ദയ രജിത് കുമാറിനോട് മാത്രമാണ് ആദ്യ ദിവസങ്ങളിൽ നന്നായി പെരുമാറിയത്. സോഷ്യൽ മീഡിയയിൽ അവർ പെരുമാറി കൊണ്ടിരുന്ന രീതി നമുക്ക് അറിയാം. രജിത് കുമാറിന് മറ്റുള്ളവർ പറഞ്ഞു കേട്ടും അറിയാം. പ്രദീപിനോട് ദയ പെരുമാറിയ രീതി രജിത് കുമാർ കണ്ടതാണ്. ജസ്‍ല ദയയെക്കുറിച്ചു പറഞ്ഞത് രജിത് കുമാർ കേട്ടതാണ്. പവനോട് ദയ പെരുമാറുന്നത് രജിത് കുമാർ കണ്ടതാണ്. ദയയെ ഇപ്പോള്‍ എടുത്തു തലയിൽ വച്ച ആര്യക്കും വീണക്കും ഫുക്രുവിനും ഈ ഗുണപാഠം ബാധകമാണ്. ഇന്ന് രജിത്, നാളെ അവർ. ദയ ആദ്യ എലിമിനേഷനിൽ വന്നപ്പോ വോട്ട് ചെയ്യാൻ രജിത് ആർമിക്ക് എന്തൊരാവേശമായിരുന്നു. ഇപ്പോ സുജോക്ക് വോട്ട് ചെയ്യാനും രജിത് ആർമി ഇതേ ആവേശം കാണിക്കുന്നുണ്ട്. ശശിയാവാൻ നമ്മുടെയൊക്കെ  ജീവിതം ഇനിയും ബാക്കി. 

click me!