'അവര്‍ ഏഴ് പേരും ഇപ്പോള്‍ ഒറ്റ ഗ്രൂപ്പാണ്'; തിരിച്ചെത്തിയ പാഷാണം ഷാജിയോട് ആര്യയും വീണയും

Published : Feb 29, 2020, 03:52 PM IST
'അവര്‍ ഏഴ് പേരും ഇപ്പോള്‍ ഒറ്റ ഗ്രൂപ്പാണ്'; തിരിച്ചെത്തിയ പാഷാണം ഷാജിയോട് ആര്യയും വീണയും

Synopsis

ഷാജി തിരിച്ചെത്തിയപ്പോള്‍ വീണയും ആര്യയും ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഷാജിയെ ആര്യ വരവേറ്റത്. പിന്നാലെ ഹൗസിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളെക്കുറിച്ച് ഷാജിയോട് വിശദീകരിക്കുന്നതിന്റെ തിരക്കിലായിരുന്നു ആര്യയും വീണയും.

ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ എട്ടാം ആഴ്ച അവസാനിക്കാനിരിക്കെ പുതിയ എപ്പിസോഡുകള്‍ സംഭവബഹുലങ്ങളാണ്. മഞ്ജു പത്രോസ് പോയതും കണ്ണിനസുഖം ബാധിച്ച് പുറത്തുനിന്നിരുന്ന മൂന്നുപേര്‍ തിരിച്ചെത്തിയതും രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും ഹൗസിലെ വ്യക്തിബന്ധങ്ങളെ പല തരത്തില്‍ മാറ്റിമറിച്ചിട്ടുണ്ട്. തിരിച്ചെത്തിയവരില്‍ സുജോയും രഘുവും പുതുതായെത്തിയ അമൃത-അഭിരാമി സഹോദരിമാരും രജിത് കുമാറിന് പുറത്തുള്ള പിന്തുണ മനസിലാക്കി വന്നതിനാല്‍ അദ്ദേഹത്തെ പിന്തുണച്ച് നില്‍ക്കുകയാണെന്നാണ് ആര്യയും വീണയും അടക്കമുള്ള അംഗങ്ങളുടെ അഭിപ്രായം. ഇത്തവണത്തെ വീക്ക്‌ലി ടാസ്‌ക് കഴിഞ്ഞപ്പോള്‍ ജയിലില്‍ പോയതും അവര്‍ ഇരുവരുമായിരുന്നു. അവര്‍ക്കൊപ്പം നില്‍ക്കാറുള്ള പാഷാണം ഷാജി ഒരു ദിവസത്തേക്ക് ഹൗസില്‍നിന്ന് മാറിനിന്ന ദിവസമായിരുന്നു ജയില്‍ നോമിനേഷന്‍ നടന്നത്. ഷാജി തിരിച്ചെത്തിയപ്പോള്‍ വീണയും ആര്യയും ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഷാജിയെ ആര്യ വരവേറ്റത്. പിന്നാലെ ഹൗസിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളെക്കുറിച്ച് ഷാജിയോട് വിശദീകരിക്കുന്നതിന്റെ തിരക്കിലായിരുന്നു ആര്യയും വീണയും.

ജസ്ലയടക്കം നിലവില്‍ ടീമായിട്ട് കളിക്കുകയാണെന്ന് പറഞ്ഞ് ആര്യയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ജയില്‍ നോമിനേഷന്‍ കഴിഞ്ഞ് സുജോ തങ്ങളോട് ഇക്കാര്യം രഹസ്യമായി പറഞ്ഞെന്നും ആര്യയും വീണയും ഷാജിയോട് പറഞ്ഞു. 'ഇന്നലെ സുജോ വന്ന് പറഞ്ഞു കറക്ടായിട്ട് എല്ലാം. അല്ലാതെ എനിക്ക് നിവൃത്തിയില്ല ചേച്ചീ എന്നാണ് അവന്‍ പറഞ്ഞത് (ജയില്‍ നോമിനേഷനില്‍ ആര്യയുടെയും വീണയുടെയും പേര് പറഞ്ഞതിനെക്കുറിച്ച്). അവരുടെകൂടെ നിന്നിട്ട് അവരുടെ പേര് പറയാന്‍ പറ്റില്ലെന്ന്. എല്ലാവരും കൂടെ തീരുമാനിച്ചാണ് ഞങ്ങളുടെ പേര് പറഞ്ഞതെന്നും സുജോ പറഞ്ഞു', വീണ ഷാജിയോട് പറഞ്ഞു. 

 

തുടര്‍ന്ന് തന്നെ നോമിനേറ്റ് ചെയ്യാന്‍ സുജോയ്ക്ക് കാരണം പറഞ്ഞുകൊടുത്തത് ജസ്ലയാണെന്ന് ആര്യ പറഞ്ഞു. 'ജസ്ല അവരുടെ അടുത്ത് പോയി പറഞ്ഞുകൊടുത്തെന്ന്, ആര്യചേച്ചി സുജോയുടെ കാലില്‍ പിടിച്ച് വലിക്കുന്നത് താന്‍ കണ്ടതാണെന്ന്. നോമിനേറ്റ് ചെയ്തപ്പോള്‍ അതാണ് അവന്‍ കാരണമായി പറഞ്ഞത്. ടാസ്‌കിനിടെ ആര്യ കാലില്‍ പിടിച്ച് വലിച്ചത് അവന് ഇഷ്ടപ്പെട്ടില്ലെന്ന്. അവന്റെ കാലിന്നരികില്‍ ഞാന്‍ ഇരുന്നു എന്നത് ശരിയാണ്. പക്ഷേ വലിച്ചിട്ടില്ല. ബനിയന്‍ ആണ് വലിച്ചത്. കാല് പിടിച്ച് വലിച്ചത് കണ്ടിട്ടില്ല, അങ്ങനെ തോന്നിയിട്ടുമില്ലെന്നാണ് അവന്‍ പിന്നെ വന്ന് പറഞ്ഞത്', ആര്യ പറഞ്ഞു. സാന്ദ്ര നോമിനേറ്റ് ചെയ്തപ്പോള്‍ പറഞ്ഞ കാരണത്തില്‍ തനിക്കുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ച് വീണയും പറഞ്ഞു. 

ആര്യയും അഭിരാമിയും നോമിനേറ്റ് ചെയ്യാനിരുന്നത് ഷാജിയുടെ പേരായിരുന്നെന്നും പക്ഷേ ഷാജി ചികിത്സയ്ക്കായി പോയിരുന്നതിനാല്‍ തന്റെ പേര് പറയുകയായിരുന്നെന്ന് ആര്യ പിന്നാലെ പറഞ്ഞു. രഘു ഓടിനടന്ന് എല്ലാവര്‍ക്കും ക്ലാസ് എടുത്തുകൊണ്ടിരിക്കുകയാണെന്ന് വീണ പറഞ്ഞപ്പോള്‍ ഫുക്രുവും ഇപ്പോള്‍ അവര്‍ക്കൊപ്പമാണ് നടക്കുന്നതെന്ന് ആര്യ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചുരുക്കം വാക്കുകളില്‍ ഷാജി അവരെ ആശ്വസിപ്പിച്ചു. 'നിങ്ങള്‍ ഒറ്റയ്ക്ക് നിന്ന് ചെയ്യെന്നേ. ഗ്രൂപ്പ് ആയിട്ടല്ലല്ലോ വന്നത്', എന്ന് മാത്രമായിരുന്നു പാഷാണം ഷാജിയുടെ പ്രതികരണം. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് അവതരണം, 'ലാലിന് വേറെ ജോലി ഒന്നുമില്ലേന്ന് ചോദിക്കും'; ഒടുവിൽ തുറന്നുപറഞ്ഞ് മോഹൻലാൽ
ലുലു മാളിൽ ഫെയ്സ് മാസ്കിട്ട് നെവിൻ, ചുറ്റും കൂടി ആരാധകർ; വീഡിയോ വൈറൽ‌