ബിഗ് ബോസ് സീസണ്‍ 2വിന്‍റെ സംപ്രേഷണം ഏഷ്യാനെറ്റ് നിര്‍ത്തിവെക്കുന്നു

Published : Mar 19, 2020, 12:59 PM ISTUpdated : Mar 19, 2020, 01:17 PM IST
ബിഗ് ബോസ് സീസണ്‍ 2വിന്‍റെ സംപ്രേഷണം ഏഷ്യാനെറ്റ് നിര്‍ത്തിവെക്കുന്നു

Synopsis

ബിഗ് ബോസ് മലയാളം സീസണ്‍ 2 റിയാലിറ്റി ഷോയുടെ സംപ്രേഷണം ഏഷ്യാനെറ്റ് നിര്‍ത്തിവെക്കുന്നു.  കൊവിഡ് 19 വൈറസിന്റെ വ്യാപനം തടയാനുള്ള സർക്കാരിന്റെ ജാഗ്രതാ നിർദേശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ബിഗ് ബോസ് മലയാളം സീസണ്‍ 2 അവസാനിപ്പിച്ചത്. 

ചെന്നൈ:  ബിഗ് ബോസ് മലയാളം സീസണ്‍ 2 റിയാലിറ്റി ഷോയുടെ സംപ്രേഷണം ഏഷ്യാനെറ്റ് നിര്‍ത്തിവെക്കുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഏഷ്യാനെറ്റ് പുറത്തുവിട്ടു. ഉത്തരവാദിത്ത്വബോധമുള്ള ചാനലെന്ന നിലയിൽ ബിഗ് ബോസ് കുടുംബാംഗങ്ങളുടെയും ഷോയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഓരോരുത്തരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അതിനാല്‍ ഷോയുമായി മുമ്പോട്ടു പോകാന്‍ സാധിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു.  

കൊവിഡ് 19 യെന്ന മഹാവ്യാധിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി  ഉത്തരവാദിത്ത്വബോധമുള്ള ചാനലെന്ന നിലയിൽ ബിഗ് ബോസ് കുടുംബാംഗങ്ങളുടെയും ഈ ഷോയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഓരോരുത്തരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഈ അടിയന്തിര സാഹചര്യത്തിൽ ബിഗ് ബോസ് ഷോയുടെ ചിത്രീകരണം തുടരാൻ നിർഭാഗ്യവശാൽ കഴിയില്ലെന്നും മാർച്ച് 21 ശനിയാഴ്ച മുതൽ തല്‍ക്കാലത്തേക്ക് ബിഗ് ബോസ് 2 ന്റെ സംപ്രേക്ഷണം നിർത്തിവയ്ക്കുകയാണെന്നും ഏഷ്യാനെറ്റ് അറിയിച്ചു. കൊവിഡ് 19 വൈറസിന്റെ വ്യാപനം തടയാനുള്ള സർക്കാരിന്റെ ജാഗ്രതാ നിർദേശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം.

നേരത്തെ കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെ കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.
 

Read More: 'ആ കുട്ടിയും വെളിയിലെ അവസരം ഭംഗിയായി ഉപയോഗിച്ചു'; പുറത്താകലിനെ കുറിച്ച് രജിത്

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നെവിന്റെ ആറ്റിറ്റ്യൂഡാണ് ഏറ്റവുമധികം ഇഷ്ടമായത്'; പ്രിയപ്പെട്ട മത്സരാർത്ഥിയെക്കുറിച്ചു പറഞ്ഞ് അനൂപ് കൃഷ്ണൻ
'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം