സുരേഷ് കൃഷ്‍ണൻ തിരിച്ചുവരണമെന്ന് വീട്ടിലുള്ളവര്‍, സര്‍പ്രൈസുമായി ബിഗ് ബോസ്

Published : Mar 03, 2020, 11:45 PM IST
സുരേഷ് കൃഷ്‍ണൻ തിരിച്ചുവരണമെന്ന് വീട്ടിലുള്ളവര്‍, സര്‍പ്രൈസുമായി ബിഗ് ബോസ്

Synopsis

സുരേഷ് കൃഷ്‍ണൻ തിരിച്ചുവരണമെന്ന് ആവശ്യപ്പെടുന്നുണ്ടല്ലോ എന്ന് ചോദിച്ച് സര്‍പ്രൈസുമായി ബിഗ് ബോസ്.

ബിഗ് ബോസ്സില്‍ പതിനേഴ് പേരാണ് ആദ്യം ഉണ്ടായിരുന്നത്. ആദ്യത്തെ ആഴ്‍ച എവിക്ഷൻ ഘട്ടം ഉണ്ടായിരുന്നില്ല.  ശേഷമുള്ള ഭാഗങ്ങളില്‍ മത്സരാര്‍ഥികള്‍ ഓരോരുത്തരും തമ്മിലുള്ള പോരാട്ടം കയ്യാങ്കളിയില്‍ വരെയെത്തി. ബിഗ് ബോസ്സിന്റെ ആഴ്‍ചകള്‍ അധികം പിന്നിടും മുമ്പ് തന്നെ പുറത്തുപോയ സുരേഷ്‍ കൃഷ്‍ണനെ മിസ് ചെയ്യുന്നുണ്ട് എന്ന് എല്ലാവരും പറയാറുണ്ടായിരുന്നു. അക്കാര്യം സൂചിപ്പിച്ച് ബിഗ് ബോസ് ഇന്ന് ഒരു സര്‍പ്രൈസും ഒരുക്കി.

സുരേഷ് കൃഷ്‍ണനെ മിസ് ചെയ്യുന്നുണ്ട് എന്ന് എല്ലാവരും പറയാറുണ്ടല്ലോയെന്ന് ബിഗ് ബോസ് ചോദിച്ചു. ഇതാ നിങ്ങള്‍ക്കായി ഒരു സര്‍പ്രൈസ് എന്നും ബിഗ് ബോസ് പറഞ്ഞു. സുരേഷ് കൃഷ്‍ണന്റെ ശബ്‍ദം ആയിരുന്നു കേട്ടത്. എല്ലാവര്‍ക്കും ആശംസകള്‍ എന്ന് സുരേഷ് കൃഷ്‍ണൻ പറഞ്ഞു. എല്ലാ ബിഗ് ബോസ് ഭാഗങ്ങളും കാണാറുണ്ട്. എല്ലാവരും ചെയ്യുന്നത് കാണാറുണ്ട്. ഇത് ഒരു ഗെയിം മാത്രമായി കാണുക. അത് ബിഗ് ബോസ് വീട്ടിനുള്ളില്‍ മാത്രമേയുള്ളൂ. പുറത്തുവന്നാല്‍ എല്ലാവരും സുഹൃത്തുക്കളാണ്. ബിഗ് ബോസ് വിട്ടു പുറത്തുവന്നവര്‍ പരസ്‍പരം കാണാറുണ്ട്. ഇനി വരുന്നവരും അങ്ങനെ തന്നെ ആയിരിക്കണം എന്നും സുരേഷ് കൃഷ്‍ണൻ പറഞ്ഞു. അതിനു ശേഷം ഓരോരുത്തരുടെയും പേരെടുത്ത് വിളിച്ച് സുരേഷ് കൃഷ്‍ണൻ ആശംസകള്‍ നേരുകയും ചെയ്‍തു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ലാലേട്ടാ..ലല ലാ ലാ ലാ..; ബി​ഗ് ബോസ് അനുമോളേ ചേർത്തണച്ച് മോഹൻലാൽ, ഫോട്ടോ വൈറൽ
'അനീഷേട്ടൻ ട്രെൻഡിങ്ങായി, ഡയലോഗുകൾ റീലുകളായി..അതിൽ ഞാൻ ശരിക്കും ഞെട്ടി'; 'അ​ഗ്നിപരീക്ഷ'ക്കാരോട് അനീഷിന് ചിലത് പറയാനുണ്ട്