'അമ്മ അതിനകത്ത് കിടന്ന് എന്നാ കരച്ചിലാന്നെ?' മഞ്ജുവിനെ വിളിച്ച് ബെര്‍ണാച്ചന്‍റെ ഉപദേശം

Published : Feb 09, 2020, 10:28 PM ISTUpdated : Feb 09, 2020, 10:29 PM IST
'അമ്മ അതിനകത്ത് കിടന്ന് എന്നാ കരച്ചിലാന്നെ?' മഞ്ജുവിനെ വിളിച്ച് ബെര്‍ണാച്ചന്‍റെ ഉപദേശം

Synopsis

ബിഗ് ബോസ് ഹൗസില്‍ വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. എലിമിനേഷന്‍ വരുന്നതിന് തൊട്ടുമുമ്പ് മത്സരാര്‍ത്ഥികള്‍ക്കെല്ലാം സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍. 

ബിഗ് ബോസ് ഹൗസില്‍ വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. എലിമിനേഷന്‍ വരുന്നതിന് തൊട്ടുമുമ്പ് മത്സരാര്‍ത്ഥികള്‍ക്കെല്ലാം സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍. ചിലരുടെ കുടുംബാംഗങ്ങള്‍ പറയുന്ന ഓഡിയോ ആണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി കൊടുത്തിരിക്കുന്നത്. 

അതില്‍ മഞ്ജു പത്രോസിനെ വിളിച്ച് മകന്‍ ബെര്‍ണാച്ചന്‍ പറഞ്ഞത് കേട്ട് മഞ്ജു പൊട്ടിക്കരഞ്ഞു. മഞ്ജുവിനോട് കരയരുതെന്നായിരുന്നു ബെര്‍ണാച്ചന്‍ പറ‍ഞ്ഞത്. എന്നാല്‍ അത് കേള്‍ക്കുമ്പോഴും മഞ്ജു പൊട്ടിക്കരയുകയായിരുന്നു. 

'അമ്മാ സുഖാണോ... ഞാനാ ബെര്‍ണാച്ചനാ... ഇവിടെ എല്ലാര്‍ക്കും സുഖം.അമ്മേനെ കാണാണ്ട് മിസ് ചെയ്യുന്നുണ്ട് എന്നാലും കുഴപ്പമില്ല.  അമ്മ അവിടെ കിടന്ന് എന്നാ കരച്ചിലാന്നേ... അമ്മ അതിനകത്ത് കിടന്ന് എന്നാ കരച്ചിലാന്നെ?, ഇവിടെ ഞാനും കിടന്ന് കരയുവാന്നേ... ഞാന്‍ കരയണ്, മിഞ്ചി കരയണ് പപ്പ കരയുന്നു. മൂന്നുപേരും അടുപ്പിച്ചിരുന്ന് കരയവാന്നെ...' എന്നായിരുന്നു ബെര്‍ണാച്ചന്‍റെ വാക്കുകള്‍.

അമ്മയും ലൈനിലെത്തി മഞ്ജുവിനോട് കരയരുതെന്നായിരുന്നു പറഞ്ഞത്. നീ കരഞ്ഞാല്‍ ബെര്‍ണാച്ചന്‍ കരയും അതു കഴിഞ്ഞാല്‍ പപ്പയും കരയും എന്നായിരുന്നു അമ്മയുടെ വാക്കുകള്‍. ഇതൊരു ഗെയിമാണ് നമ്മള്‍ വിഷമിക്കരുതെന്നു ഗെയിമായി കാണണമെന്നും അടിച്ചുപൊളിക്കാനുമായിരുന്നു അച്ഛന്‍റെ ഉപദേശം. അവസരം നല്‍കിയതില്‍ മഞ്ജു ബിഗ് ബോസിനും മോഹന്‍ലാലിനും നന്ദി പറഞ്ഞു.
 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ