ക്യാപ്റ്റന്‍സി ടാസ്കില്‍ തഴഞ്ഞു, പരാതിയുമായി രജിത്; കയ്യാങ്കളി വരെയെത്തിയ തെരഞ്ഞെടുപ്പ്

By Web TeamFirst Published Feb 6, 2020, 11:03 PM IST
Highlights

കോള്‍ സെന്‍റര്‍ ടാസ്കില്‍  വിജയം നേടിയ  ടീം എയില്‍ നിന്ന് മൂന്നുപേരെ സെലക്ട് ചെയ്ത് ക്യാപ്റ്റന്‍സി ടെസ്റ്റിനായി വിടാന്‍ ബിഗ് ബോസ് നിര്‍ദേശിച്ചു.  

കോള്‍ സെന്‍റര്‍ ടാസ്കില്‍  വിജയം നേടിയ  ടീം എയില്‍ നിന്ന് മൂന്നുപേരെ സെലക്ട് ചെയ്ത് ക്യാപ്റ്റന്‍സി ടെസ്റ്റിനായി വിടാന്‍ ബിഗ് ബോസ് നിര്‍ദേശിച്ചു.  തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഓരോരുത്തരും പേരുകള്‍ പറ‍ഞ്ഞു. അഞ്ചുപേര്‍ നിര്‍ദേശിച്ചത് സാജുവിന്‍റെ പേരായിരുന്നു. നാല് പേര്‍ വീതം ദയയയുടെയും പ്രദീപിന്‍റെയും പേരും നിര്‍ദേശിച്ചു. എന്നാല്‍ ഇത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടി രജിത് കുമാര്‍ രംഗത്തെത്തി. 

ലക്ഷ്വറി ബജറ്റ് നേടിക്കൊടുത്ത പെര്‍ഫോമന്‍സ് അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് രജിത് കുമാറിന്‍റെ പരാതി.  ക്യാപ്റ്റന്‍സി ടാസ്കിലേക്ക് മൂന്നുപേരെ നിര്‍ദേശിച്ചതില്‍ തന്‍റെ പേരും ഉണ്ടാകണമെന്നായിരുന്നു രജിത് കുമാറിന്‍റെ ആവശ്യം താനിക്ക് നേരിട്ട് നിര്‍ദേശിക്കാന്‍ കഴിയുമെങ്കില്‍ എന്‍റെ പേര് നിര്‍ദേശിച്ചേനെ എന്നും രജിത് പറയുന്നു.

എന്നാല്‍ ഈ വാദത്തിനെതിരെ മറ്റ് മത്സരാര്‍ത്ഥികളെല്ലാം തന്നെ രംഗത്തെത്തി. ഒടുവില്‍ തര്‍ക്കം കയ്യാങ്കളി വരെയെത്തി. മൂന്നുപേര്‍ ഒഴികെ എല്ലാവരും രജിതിന് എതിരായിരുന്നു. സാജുവും രജിതും നേരിട്ട് ഏറ്റുമുട്ടുന്ന വക്കിലേക്കെത്തിയപ്പോള്‍ മറ്റുള്ളവര്‍ തടയുകയായിരുന്നു. പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലല്ല മറിച്ച് വോട്ടിങ്ങിന്‍റെ അടിസ്ഥാനത്തിലാണ് മൂന്നുപേരെ തെരഞ്ഞെടുക്കുന്നതെന്ന് പറഞ്ഞ് ഒടുവില്‍ വോട്ടിങ്ങിലൂടെ ക്യാപ്റ്റന്‍സി ടാസ്കില്‍ പങ്കെടുക്കേണ്ട മൂന്നുപേരെ തെരഞ്ഞെടുക്കുകയായിരുന്നു.

ബിഗ് ബോസ് തന്ന പോയിന്‍റാണ്  അതെന്നും അതിനെ കുറിച്ച് ആരും ഒന്നും പറയേണ്ടതില്ലെന്നും  എന്നുമാണ് രജിതിന്‍റെ വാദം. താന്‍ പരിശ്രമിച്ചതിന്‍റെ ഭാഗമായാണ് ലക്ഷ്വറി പോയിന്‍റ് ലഭിക്കാന്‍ കാരണമെന്നും രജിത് പറഞ്ഞു. ബാക്കിയുള്ളവര്‍ക്കെല്ലാം ഒരു ന്യായവും മറ്റുള്ളവര്‍ക്ക് മറ്റൊരു ന്യായവുമാണെന്നും രജിത് പറയുന്നു. എന്നാല്‍ തന്‍റെ വിയോജിപ്പ് അറിയിച്ചുകൊണ്ടാണ് രജിത് ഭൂരിപക്ഷ തീരുമാനം ബിഗ് ബോസിനെ അറിയിച്ചത്.

click me!