‘ബിഗ് ബോസ്’ സീസൺ ടൂവിന് ആരംഭം: ആരൊക്കെയാണ് മത്സരാർത്ഥികൾ? ആകാംക്ഷ

Published : Jan 05, 2020, 06:22 PM ISTUpdated : Jan 05, 2020, 08:15 PM IST
‘ബിഗ് ബോസ്’ സീസൺ ടൂവിന് ആരംഭം: ആരൊക്കെയാണ് മത്സരാർത്ഥികൾ?  ആകാംക്ഷ

Synopsis

വലിയ ആഘോഷത്തോടെയാണ് ഇത്തവണയും ബി​ഗ് ബോസ് പ്രേ​ക്ഷകർക്ക് മുന്നിലെത്തുന്നത്.17 മത്സരാർത്ഥികളാണ് ബിഗ് ബോസ് സീസൺ ടൂവിൽ ഉള്ളത്. 

ടെലിവിഷൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘ബിഗ് ബോസ്’ മലയാളം സീസൺ 2വിന് തുടക്കമായി. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് ചെന്നൈ ഇവിപി ഫിലിം സിറ്റിയിലാണ് ഒരുങ്ങുന്നത്. ‘ഇനി വലിയ കളികളുമല്ല കളികള്‍ വേറെ ലെവല്‍’ എന്ന ടാഗ് ലൈനുമായാണ് ഇത്തവണ ‘ബിഗ് ബോസ്’ എത്തുന്നത്. ഇതോടെ ബിഗ് ബോസ് ഷോയിലെ ഇത്തവണത്തെ മത്സരാർത്ഥികൾ ആരെല്ലാമാണെന്നറിയാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് അവസാനമാകുകയാണ്.

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കൊണ്ടാണ് ഇത്തവണ ഷോ ആരംഭിക്കുന്നത്. 17 മത്സരാർത്ഥികളാണ് ബിഗ് ബോസ് സീസൺ ടൂവിൽ ഉള്ളത്. ഏറെ രഹസ്യസ്വഭാവത്തോടെയാണ് ഇത്തവണ മത്സരാർത്ഥികളെ കണ്ടെത്തിയത്. ടിക്‌ടോക് താരം ഫുക്രു, അവതാരകയും നടിയുമായ ആര്യ എന്നിവരുടെ പേരുകളാണ് കൂട്ടത്തിൽ ഏറ്റവും ഉയർന്നു കേൾക്കുന്നത്. അവതാരക അലീന പടിക്കല്‍, നടി മഞ്ജു പത്രോസ് എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ, മത്സരാർത്ഥികളായി ആരൊക്കെയാണ് എത്തുന്നത് എന്നതിനെ കുറിച്ച് യാതൊരു വിധ സൂചനകളും നൽകാതിരുന്നതിനാൽ ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകർ.

തിങ്കള്‍ മുതല്‍ വെളളി വരെ രാത്രി 9.30നും ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കുമാണ് ‘ബിഗ് ബോസ്’ മലയാളത്തിന്റെ പുതിയ പതിപ്പ് 
ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്യുക. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാറിലും ‘ബിഗ് ബോസ്’ കാണാം. 

PREV
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ