ജനപ്രിയ റിയാലിറ്റി ഷോ ബിഗ്ബോസ് രണ്ടാംപതിപ്പിന് ഇന്ന് തുടക്കം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Web Desk   | Asianet News
Published : Jan 05, 2020, 12:06 AM ISTUpdated : Jan 05, 2020, 11:56 AM IST
ജനപ്രിയ റിയാലിറ്റി ഷോ ബിഗ്ബോസ് രണ്ടാംപതിപ്പിന് ഇന്ന് തുടക്കം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Synopsis

നൂറ് ദിവസങ്ങളുള്ള ഷോയില്‍ പതിനേഴ് മത്സരാര്‍ത്ഥികളാണുള്ളത്. വൈകിട്ട് ആറ് മണിക്ക് ലോഞ്ചിങ് എപ്പിസോഡില്‍, മത്സരാര്‍ത്ഥികളെ മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും

കൊച്ചി: ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ്സിന്‍റെ രണ്ടാം പതിപ്പ് ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും. മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ തന്നെയാണ് ബിഗ് ബോസ് രണ്ടിന്‍റെയും അവതാരകന്‍. ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ അവസാന വട്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.

നൂറ് ദിവസങ്ങളുള്ള ഷോയില്‍ പതിനേഴ് മത്സരാര്‍ത്ഥികളാണുള്ളത്. വൈകിട്ട് ആറ് മണിക്ക് ലോഞ്ചിങ് എപ്പിസോഡില്‍, മത്സരാര്‍ത്ഥികളെ മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. പുറം ലോകത്ത് നിന്ന് അകന്ന് മത്സരാര്‍ത്ഥികള്‍ കഴിയേണ്ട ആഡംബര ബംഗ്ലാവ് ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയില്‍ തയാറായി. 24 മണിക്കൂറും തുറന്നിരിക്കുന്ന അറുപതിലധികം ക്യാമറാകണ്ണുകളും സജ്ജമായിട്ടുണ്ട്.

സെലിബ്രിറ്റികള്‍ക്ക് പുറമേ സമൂഹത്തിന്‍റെ വിവിധ മേഖലയില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് ഇത്തവണ ബിഗ് ബോസ് ഹൗസിലുണ്ടാവുക. കേരളത്തിന്‍റെ പൈതൃക തനിമയിലുള്ള സെറ്റും, വ്യത്യസ്ഥ മത്സരരീതികളുമാണ് പ്രത്യേകത.

PREV
click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്