'എനിക്ക് നെയ്മീന്‍ കറി വച്ച് തരാമെന്ന് പറഞ്ഞയാള്‍'; മത്സരാര്‍ത്ഥിയെ പരിചയപ്പെടുത്തി മോഹന്‍ലാല്‍

Published : Jan 05, 2020, 08:27 PM IST
'എനിക്ക് നെയ്മീന്‍ കറി വച്ച് തരാമെന്ന് പറഞ്ഞയാള്‍'; മത്സരാര്‍ത്ഥിയെ പരിചയപ്പെടുത്തി മോഹന്‍ലാല്‍

Synopsis

മലയാള ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മഞ്ജു പത്രോസിനെയാണ് ബി​ഗ് ബോസ് ഹൗസിലേക്ക് മോഹൻലാൽ സ്വാഗതം ചെയ്തത്.   

മലയാളി ടെലിവിഷൻ പ്രേ​ക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബി​ഗ് ബോസ് സീസൺ ടൂവിന് ഏഷ്യാനെറ്റിൽ തുടക്കമായി. ‘ഇനി വലിയ കളികളുമല്ല കളികള്‍ വേറെ ലെവല്‍’ എന്ന ടാഗ് ലൈനുമായാണ് മോഹൻലാൽ അവതാരകനാകുന്ന ബി​ഗ് ബോസ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചെന്നൈ ഇവിപി ഫിലിം സിറ്റിയിൽ ഒരുങ്ങിയ ബി​ഗ് ബോസ് ഹൗസിലെ താരങ്ങളെ പരിചയപ്പെടുത്തുകയാണ് മോഹൻലാൽ. ഇതിനിടെ തനിക്ക് മീൻ കറി വച്ച് തരാമെന്ന് വാക്ക് പറഞ്ഞ മത്സരാർത്ഥി ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

മലയാള ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മഞ്ജു പത്രോസിനെയാണ് ബി​ഗ് ബോസ് ഹൗസിലേക്ക് മോഹൻലാൽ സ്വാഗതം ചെയ്തത്. നെയ്മീൻ കറി വച്ചുതരാമെന്ന് പറഞ്ഞിട്ട് എവിടെ എന്നായിരുന്നു മ‍ഞ്ജുവിനോട് ലാൽ ചോദിച്ചത്. നെയ്മീനും ഉണക്കമീനുമൊക്കെ താൻ കറിവച്ച് തരാമെന്നായിരുന്നു ലാലിന് മഞ്ജു നൽകിയ മറുപടി. പ്രേക്ഷകരെ ചിരിപ്പിച്ച ഇരുവരുടെയും സംഭാഷണത്തിന് സ​ദസ്സിൽനിന്ന് വൻ കയ്യടികളായിരുന്നു ഉയർന്നത്.

മിനിസ്ക്രീനിലും ബി​ഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ മ‍ഞ്ജു മോഹൻലാലിനൊപ്പവും അഭിനയിച്ചിട്ടുണ്ട്. ജിബു ജോക്കബ് സംവിധാനം ചെയ്ത 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ‌' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. 
 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അനുമോൾക്ക് കപ്പ് കിട്ടിയപ്പോഴുണ്ടായ അസൂയ ആയിരുന്നില്ല ആ ഭാവം; അവരത് കട്ട് ചെയ്ത് വച്ചത്; തുറന്നുപറഞ്ഞ് ശൈത്യ
'കേരളത്തിലെ ഉരുക്ക് വനിത, തോൽക്കാൻ പാടില്ല'; ശോഭാ സുരേന്ദ്രനെ പിന്തുണച്ച് ബി​ഗ് ബോസ് താരം