'ക്വീന്‍ ഓഫ് കോമഡി' ഇനി ബിഗ് ബോസില്‍; മത്സരാര്‍ഥികളില്‍ ഒരാള്‍ തെസ്‌നി ഖാന്‍

Web Desk   | Asianet News
Published : Jan 05, 2020, 08:26 PM IST
'ക്വീന്‍ ഓഫ് കോമഡി' ഇനി ബിഗ് ബോസില്‍; മത്സരാര്‍ഥികളില്‍ ഒരാള്‍ തെസ്‌നി ഖാന്‍

Synopsis

ബിഗ് ബോസ് മലയാളം രണ്ടാം സീസണിന് തുടക്കം, മത്സരിക്കാൻ  തെസ്‍നി ഖാൻ.

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ പതിനേഴ് മത്സരാര്‍ഥികളില്‍ ഒരാള്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായ തെസ്‌നി ഖാന്‍ ആണ്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും പ്രേക്ഷകര്‍ക്ക് നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുള്ള തെസ്‌നി എങ്ങനെയാവും ബിഗ് ബോസ് വേദിയില്‍ സാന്നിധ്യമറിയിക്കുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

കൊച്ചിന്‍ കലാഭവനിലൂടെയാണ് തെസ്‌നിയുടെ കലാജീവിതത്തിന്റെ തുടക്കം. 1988 ല്‍ പുറത്തിറങ്ങിയ ഡെയ്‌സി എന്ന ചിത്രത്തിലൂടെയാണ് തെസ്‌നി ഖാന്‍ ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. 125 ല്‍ അധികം മലയാള സിനിമയില്‍ വലുതും ചെറുതുമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.  കോമഡി കഥാപാത്രങ്ങളാണ് കൂടുതലും കൈകാര്യം ചെയ്തിട്ടുള്ളത്. ടെലിവിഷന്‍ ചരിത്രത്തില്‍ ഹാസ്യ പരിപാടികള്‍ക്ക് തുടക്കം കുറിച്ച സിനിമാലയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായിരുന്നു തെസ്‌നി.

മജീഷ്യനായിരുന്ന പിതാവ് അലിബാന്റെ സഹായിയായിട്ടാണ് തെസ്‌നി കലാ മേഖലയിലേക്ക് എത്തുന്നത്. റിയാലിറ്റി ഷോകളുടെ ജഡ്‍ജ് ആയും നിരവധി സീരിയലുകളിലും തെസ്‌നി ഭാഗമായി. തനിക്കൊപ്പം മലയാള സിനിമയില്‍ അഭിനയിച്ച പലരും ഇന്ന് സിനിമ മേഖലയില്‍ സജീവമല്ല എന്നത് തന്നെ തെസ്‌നിയുടെ പ്രതിഭ വെളിപ്പെടുത്തുന്നതാണ്. നാല്‍പ്പത്തൊമ്പതാം വയസിലും തെസ്‌നിയെ തേടി നിരവധി അവസരങ്ങള്‍ എത്തുന്നുണ്ട്. അഭിനയ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ തെസ്‌നിയുടെ ടിവാന്‍ഡ്രം ലോഡ്‌ജെന്ന ചിത്രത്തിലെ കഥാപാത്രം തിയറ്ററില്‍ ഏറെ ചിരി പടര്‍ത്തിയിരുന്നു.

പരിചയസമ്പന്നയായ ഈ താരം ബിഗ് ബോസ് ഹൗസില്‍ എത്രത്തോളം മുന്നോട്ടുപോകുമെന്ന് കാത്തിരുന്ന് കാണാം.

മോഹൻലാല്‍ ആണ് ബിഗ് ബോസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

PREV
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്