സാജു നവോദയ, പാഷാണം ഷാജി, ഇനി 'ബിഗ് ബോസ് ഷാജി'

By Web TeamFirst Published Jan 5, 2020, 7:43 PM IST
Highlights

ചെയ്‍ത ഒരു കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക ഏത് കലാകാരന്റെയും ആഗ്രഹമാണ്. 'പപ്പാനിക്കുന്നേല്‍ തങ്കപ്പന്‍ സാജു'വെന്നോ പി ടി സാജുവെന്നോ പറഞ്ഞാല്‍ അറിയാത്തവരും സാജു നവോദയ എന്ന് പറഞ്ഞാല്‍ അറിയും. അതിലും കൂടുതല്‍ ആളുകള്‍ അറിയും, 'പാഷാണം ഷാജി' എന്ന പേര് കേട്ടാല്‍. മിമിക്രി വേദികളില്‍ നിന്ന് മിനി സ്‌ക്രീനിലേക്കും പിന്നെ ബിഗ് സ്‌ക്രീനിലേക്കുമുള്ള സാജു നവോദയ എന്ന 'പാഷാണം ഷാജി'യുടെ വളര്‍ച്ച മലയാളികളുടെ കണ്‍മുന്നിലായിരുന്നു. അവര്‍ കൈയടിച്ച് അംഗീകരിച്ചതുമായിരുന്നു. ഇപ്പോഴിതാ അദ്ദേഹം ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് വേദിയുടെ വെള്ളിവെളിച്ചത്തില്‍ എത്തിനില്‍ക്കുന്നു.

കൊച്ചി ഉദയംപേരൂര്‍ സ്വദേശിയാണ് സാജു. കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയത് സ്‌കൂള്‍ യുവജനോത്സവ വേദികളില്‍. തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളെജില്‍ പഠിക്കുമ്പോഴും അദ്ദേഹം കലാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. പിന്നാലെ മിമിക്രി ആര്‍ട്ടിസ്റ്റ് ആയി വേദികളില്‍ എത്തിത്തുടങ്ങി. 'കൊച്ചിന്‍ നവോദയ'യില്‍ എത്തുന്നതോടെയാണ് കേരളം മുഴുവനുമുള്ള വേദികളിലേക്ക് സാജു എത്തുന്നത്. നവോദയയുടെ വേദികളില്‍ ശ്രദ്ധിക്കപ്പെട്ടതോടെ പി ടി സാജു, 'സാജു നവോദയ' ആയി.

തുടര്‍ന്ന് ടെലിവിഷന്‍ കോമഡി ഷോകളിലൂടെ കുടുംബപ്രേക്ഷകരിലേക്കും സാജു എത്തി. പല ടെലിവിഷന്‍ കോമഡി ഷോകളിലും അദ്ദേഹം ആവര്‍ത്തിച്ച കഥാപാത്രമായിരുന്നു 'പാഷാണം ഷാജി'.

മമാസിന്റെ സംവിധാനത്തില്‍ 2014ല്‍ പുറത്തെത്തിയ 'മാന്നാര്‍ മത്തായി സ്പീക്കിംഗ് 2'ലൂടെയാണ് സാജുവിന്റെ സിനിമാ അരങ്ങേറ്റം. അഞ്ച് വര്‍ഷത്തിനിടെ ഇതുവരെ മുപ്പതോളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു അദ്ദേഹം. വെള്ളിമൂങ്ങയിലെ 'കൊച്ചാപ്പി', അമര്‍ അക്ബര്‍ അന്തോണിയിലെ 'റെജിമോന്‍', ആടുപുലിയാട്ടത്തിലെ 'സാജു', തോപ്പില്‍ ജോപ്പനിലെ 'എല്‍ദോ' തുടങ്ങി അദ്ദേഹം അവതരിപ്പിച്ച പല കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ശ്രദ്ധിച്ചു. ഇപ്പോഴിതാ മോഹന്‍ലാല്‍ അവതാരകനാവുന്ന ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ പതിനേഴ് മത്സരാര്‍ഥികളില്‍ ഒരാളായും എത്തിയിരിക്കുന്നു സാജു നവോദയ.

ഓരോ വാരാന്ത്യത്തിലും ഓരോരുത്തര്‍ വീതം പുറത്താവുന്ന ഷോയില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട 'പാഷാണം ഷാജി' എത്രത്തോളം മുന്നോട്ടുപോകും? ഗ്രാന്‍ഡ് ഫിനാലെ വരെയോ അതോ ടൈറ്റില്‍ വിജയത്തിലേക്കോ എത്തുമോ? കാത്തിരുന്ന് കാണാം. 

click me!