റാംപിലെ താരവും ബിഗ് ബോസ്സില്‍

Web Desk   | Asianet News
Published : Jan 05, 2020, 10:31 PM IST
റാംപിലെ താരവും ബിഗ് ബോസ്സില്‍

Synopsis

ബിഗ് ബോസ് മലയാളം രണ്ടാം സീസണിന് തുടക്കം, മത്സരിക്കാൻ സുജോ മാത്യു.  

ബിഗ് ബോസ് രണ്ടാം സീസണിലേക്ക് കടക്കുമ്പോള്‍ പതിനേഴ് മത്സരാര്‍ത്ഥികള്‍ ആരെന്നറിയാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിനും അവസാനമാവുകയാണ്. കിരീടപ്രതീക്ഷകളുമായെത്തുന്ന 17 പേരില്‍  ഒരു ചുള്ളന്‍ മോഡലുമുണ്ട്. കോട്ടയംകാരന്‍ അച്ചായാനായ സുജോ മാത്യു. തെന്നിന്ത്യയിലെ അറിയപ്പെടുന്ന മോഡലും നടനുമാണ് സുജോ മാത്യു..

കോട്ടയം കങ്ങയി എന്ന കുഞ്ഞുഗ്രാമത്തില്‍ നിന്ന് അന്താരാഷ്ട്ര ഫാഷന്‍ സ്റ്റേജിലേക്കെത്തിയ ഫ്രീക്കനാണ് സുജോ മാത്യു. ദുബൈ ഫാഷന്‍ വീക്കില്‍ അന്താരാഷ്ട്ര മോഡലുകളോടൊപ്പം വേദി പങ്കിട്ടയാളാണ് സുജോ  മാത്യു. മിലാനിലും പാരീസിലുമുള്ള മോഡലുകളോടൊപ്പം റാംപില്‍ നടന്ന് കയ്യടി നേടിയ മലയാളിയാണ് സുജോ മാത്യു.

നോട്ടിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ സുജോ പിന്നീട് നേവിയിലും ജോലി ചെയ്‍തിരുന്നു. 2014 മുതല്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ വളരെയധികം ആക്ടീവായിരുന്നു സുജോ. നിരവധി ഫോളോവേഴ്‍സും സുജോയ്ക്കുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷ്യമായാണ് സുജോ മോഡലിങ് രംഗത്തിലേക്ക് കടന്നത്. നിരവധി പരസ്യ ചിത്രങ്ങളിലും സുജോ അഭിനയിച്ചു.  'ഒരു കുപൈകഥൈ' എന്ന തമിഴ് ചിത്രത്തിലൂടെ സുജോ സിനിമാ രംഗത്തേക്കും കടന്നു. പിന്നീട് ഒരു തെലുങ്ക് ചിത്രത്തിലും സുജോ അഭിനയിച്ചു. നല്ലൊരു നടനാകണം എന്നത് തന്നെയാണ് മുപ്പതുകാരനായ സുജോയുടെ സ്വപ്‍നംവും.

മാതാപിതാക്കളും കുടുംബവും ഇപ്പോഴും കോട്ടയത്ത് തന്നെയാണെങ്കിലും സുജോ ചെന്നൈ- മുബൈ എന്നിവിടങ്ങളിലാണിപ്പോള്‍.

മസിലും താടിയുമൊക്കെയുളള ന്യൂ ജെന്‍ ലുക്കിലുളള സുജോ ചിട്ടയായ ഭക്ഷണ രീതിയാണ് പുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ സിജോയുടെ ഒരേയൊരു ആശങ്ക തനിക്ക് ബിഗ് ബോസ് ഹൌസിനുള്ളില്‍ കൃത്യസമയത്ത് ഭക്ഷണം കിട്ടുമോ എന്നതാണ്. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്