ബിഗ് ബോസ് താരം നെവിനും നടൻ സൗബിൻ ഷാഹിറും ഒരുമിച്ച് നൃത്തം ചെയ്യുന്ന എഐ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്ബോസ് താരം നെവിനും നടൻ സൗബിൻ ഷാഹിറും ഒന്നിച്ചുള്ള എഐ വീഡിയോ. ട്രൻഡിങ്ങ് പാട്ടിനൊപ്പം ഇരുവരും ചുവടു വെയ്ക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ഒരു പരിപാടിക്കിടയിൽ സൗബിനെ പിടിച്ചുനിർത്തി, സോഷ്യൽ മീഡിയയിൽ ട്രെൻഡായ റീൽ എടുത്താലോ എന്ന് നെവിൻ ചോദിച്ചിരുന്നു. നെവിന്റെ ആഗ്രഹം നടന്നില്ലെങ്കിലും പിന്നീട് ഇരുവരും ഒന്നിച്ചു നൃത്തം ചെയ്യുന്ന എഐ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
''നടന്നില്ല ഗയ്സ് എന്റെ ടുട്ടുമ്മ എന്ന് പറഞ്ഞു നെവിൻ തന്നെയാണ് ആദ്യത്തെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്''. നമുക്ക് ടു ട്ടു മ്മ ടു ട്ടു എടുത്താലോ എന്ന് പറഞ്ഞ് ഇത് എങ്ങനെയാണെന്ന് സൗബിന് കാണിച്ച് കൊടുക്കുകയാണ് നെവിൻ. ഇത് വൈറലാണ് എന്നും പറയുന്നുണ്ട്. അത്രയ്ക്കില്ല എന്നു പറഞ്ഞ് സൗബിൻ കൈ കൊടുത്ത് മടങ്ങുന്നതാണ് വീഡിയോയിൽ. രണ്ട് പേരും കൂടി ഈ റീൽ ചെയ്തിരുന്നു എങ്കിൽ പൊളിച്ചേനെ എന്ന് വീഡിയോക്കു താഴെ പലരും കമന്റ് ചെയ്യുകയും ചെയ്തു.
പിന്നീട് 'നെവിൻ പ്രൈം' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഇരുവരും ഒന്നിച്ച് നൃത്തം ചെയ്യുന്ന സൗബിൻ നൃത്തം ചെയ്യുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ''പിള്ളേർ എന്തേലും ആഗ്രഹം പറഞ്ഞാൽ എങ്ങനെയാ പറ്റില്ലെന്ന് പറയുക... സൗബിൻ ചേട്ടൻ നെവിന്റെ കൂടെ ടുട്ടുമ്മ ടുട്ടു കളിച്ചാൽ ഇങ്ങനിരിക്കും'', എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ഏറ്റവും മികച്ച എന്റർടെയ്നർ എന്ന് അകത്തും പുറത്തുമുള്ളവർ ഒരുപോലെ പറഞ്ഞയാളാണ് നെവിൻ കാപ്രേഷ്യസ്‍. സീസൺ 7 ലെ തേർഡ് റണ്ണർ അപ്പും നെവിൻ ആയിരുന്നു.


