
മോഹന്‍ലാല്‍ എത്തി ബിഗ് ബോസ് ഹൗസില്‍ നല്‍കിയത് മികച്ച ഒരു ടാസ്കായിരുന്നു. പഴവും പഴത്തൊലിയും വച്ചുള്ള മൈന്‍ഡ് ഗെയിമില്‍ ആ്യ രജിത്തിനെ കുറിച്ച് പറഞ്ഞത് ശ്രദ്ധേയമായിരുന്നു. മികച്ച എതിരാളിയായി തെരഞ്ഞെടുക്കുന്നയാള്‍ക്ക് പഴവും മറ്റേയാള്‍ക്ക് പഴത്തൊലിയും നല്‍കിയായിരുന്നു ഗെയിം. ആര്യ പഴം നല്‍കിയത് ഫുക്രുവിനായിരുന്നു. ഫുക്രു ചിരിച്ചുകൊണ്ട് കഴുത്തറുക്കാന്‍ മിടുക്കനാണെന്നായിരുന്നു ആര്യ പറഞ്ഞത്. എന്നാല്‍ രജിത്തിന് പഴത്തൊലി നല്‍കിയ ശേഷം ആര്യ പറഞ്ഞത് കടുത്ത ഭാഷയിലായിരുന്നു.
'ഇവിടെ നല്ലൊരു പ്ലയറാണ് രജിത്. സ്ട്രാറ്റജിയുമയാണ് അദ്ദേഹം ഇവിടെ കളിക്കുന്നത് നൂറു ശതമാനം ശരിയാണ്.. പക്ഷേ അദ്ദേഹത്തിന്‍റെ സ്ട്രാറ്റര്ജി മറ്റുള്ളവരെ വ്യക്തിപരമായി തരംതാഴ്ത്തി കാണിക്കുന്നതും ഹര്‍ട്ട് ചെയ്യുന്നതും ഇന്‍സള്‍ട്ട് ചെയ്യുന്നതുമായുള്ളതാണ്. ഇതുകൊണ്ട് എത്രകാലം ഇതിനകത്ത് നില്‍ക്കുമെന്ന് പറയാന്‍ പറ്റില്ല. എന്നെങ്കിലുമൊക്കെ എല്ലാവരുടെയും മുഖംമൂടി അഴിഞ്ഞുവീഴും, അതിനാണ് ഈ ഗെയിം.'
നിങ്ങളും ഒരു സ്ട്രാറ്റജിയിലാണ് കളിക്കുന്നതെന്ന് ചിലര്‍ പറയുന്നത് കേട്ടുവെന്നും അതില്‍ പ്രശ്നമില്ലേയെന്നും മോഹന്‍ലാല്‍ ചോദിച്ചു. സ്ട്രാറ്റജി ആവാം പക്ഷെ അത്, മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയില്‍ അല്ലെങ്കില്‍ ഇന്‍സള്‍ട്ട് ചെയ്യുന്ന രീതിയിലായാല്‍ എത്രകാലം മുന്നോട്ടുപോകാന്‍ കഴിയുമെന്ന് അറിയില്ലെന്നും ആര്യ പറഞ്ഞു. എന്നാല്‍ ഇതില്‍ തന്ത്രം കുതന്ത്രം ഒക്കെയുള്ള മത്സരമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പ്രേക്ഷകര്‍ ഒരിക്കല്‍ ഇതെല്ലാം മനസിലാക്കുമെന്നാണ് എന്‍റ പ്രതീക്ഷയെന്നായിരുന്നു ആര്യയുടെ മറുപടി.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ