തോണിയിൽ അമരക്കാരനായി ലാലേട്ടനുണ്ട്; കൂടെ തുഴക്കാരായി ജയനും ദുൽഖറും അടക്കം ആറ് പേർ

Web Desk   | Asianet News
Published : Jan 05, 2020, 07:10 PM ISTUpdated : Jan 06, 2020, 12:31 PM IST
തോണിയിൽ അമരക്കാരനായി ലാലേട്ടനുണ്ട്; കൂടെ തുഴക്കാരായി ജയനും ദുൽഖറും അടക്കം ആറ് പേർ

Synopsis

മത്സരാർത്ഥികളുടെ ഓരോ ചലനങ്ങൾ ഒപ്പിയെടുക്കാൻ ആകെ എഴുപത് ക്യാമറകളാണ് വീടിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും ചിന്തകളും വിചാരങ്ങളും ഈ ക്യാമറക്കണ്ണുകൾ പ്രേക്ഷകരുടെ മുന്നിലെത്തിക്കും.  

നോഹരമായ പെയിന്റിംഗുകളാണ് ബിഗ് ബോസ് ഹൗസിലെ പ്രധാന ആകർഷണങ്ങൾ. കേരള തനിമ വിളിച്ചോതുന്നവയാണ് എല്ലാ പെയിന്‍റുകളും തന്നെ. ബിഗ് ബോസിൽ മാത്രമല്ല ചുമരിലെ തോണി ചിത്രത്തില്‍ അമരക്കാരനായാണ് മോഹൻലാലുള്ളത്. വീടിനകത്തേക്ക് കയറുമ്പോഴാണ് ഗാംഭീര്യത്തോടെ തോണിയുടെ വക്കത്ത് നിൽക്കുന്ന ലാലേട്ടന്റെ ചിത്രമുള്ളത്.

മാവേലി ആയി ഓലക്കുടയും ചൂടിയാണ് ലാലേട്ടൻ തോണിയുടെ അമരത്ത് നിൽക്കുന്നത്. ദുൽഖർ സൽമാൻ, ജയൻ,ജയറാം,തിലകൻ,നിവിൻ പോളി, പൃഥ്വിരാജ്,ഫഹദ് ഫാസിൽ എന്നിവരാണ് തോണി തുഴയാനായി എത്തുന്നത്. വഞ്ചിയിലൂടെ യാത്ര തുടരുമ്പോൾ കാണുന്നതാകട്ടെ പനയോലയിൽ നിർമ്മിച്ച കേരളത്തിന്റെ ഭൂപടം. ചിത്രത്തിന്റെ പശ്ചാത്തലത്തിന് നീല നിറമാണ് നൽകിയിരിക്കുന്നത്. മനോഹരമായ ഇന്റീരിയര്‍ വർക്കുകളാണ് വീടിനകത്തെ മറ്റൊരു ആകർഷണം.

മത്സരാർത്ഥികളുടെ ഓരോ ചലനങ്ങൾ ഒപ്പിയെടുക്കാൻ ആകെ എഴുപത് ക്യാമറകളാണ് വീടിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും ചിന്തകളും വിചാരങ്ങളും ഈ ക്യാമറക്കണ്ണുകൾ പ്രേക്ഷകരുടെ മുന്നിലെത്തിക്കും.  

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കല്യാണ ചെക്കൻ അനീഷ് ! കേരളത്തിൽ വേറെ ആണുങ്ങളില്ലേ ? പൊട്ടിത്തെറിച്ച് അനുമോൾ
'ഇതൊരു സ്വപ്‍നസാഫല്യം, എല്ലാവർക്കും നന്ദി'; പുതിയ സന്തോഷം പങ്കുവെച്ച് അനീഷ്