
മോഹൻലാൽ അമരക്കാരനായ ബിഗ് ബോസ് സീസൺ ടൂവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് മലയാളകള്‍. ആരാകും ഇത്തവണത്തെ ആ പതിനേഴ് മത്സരാർത്ഥികൾ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. സിനിമ സീരിയൽ താരങ്ങൾ മുതൽ ടിക് ടോക് താരങ്ങൾ വരെ ഈ പട്ടികയിലൂണ്ട്.
മത്സരാർത്ഥികൾ ഇന്നു മുതൽ അടുത്ത നൂറ് ദിവസം താമസിക്കാൻ പോകുന്ന മനോഹരമായ വീടിനെ കുറിച്ചാണ് പ്രേക്ഷകർക്കിടയിലെ മറ്റൊരു ചർച്ചാ വിഷയം. തികച്ചും കേരളത്തനിമയോടും മനോഹരങ്ങളായ പെയിന്റിംഗുകളോടും കൂടിയാണ് ബിഗ് ബോസ് ഹൗസ് മത്സരാർത്ഥികൾകളെ കാത്തിരിക്കുന്നത്.
ഇത്തവണ വാസ്കോഡ ഗാമയിലൂടെയാണ് മത്സരാർത്ഥികൾ ബിഗ് ബോസ് സീസൺ ടൂവിൽ യാത്ര തുടങ്ങുന്നത്. എൻട്രി കഴിഞ്ഞ് വീടിനുള്ളിലേക്ക് കടക്കുന്ന ഭാഗത്താണ് വാസ്കോഡ ഗാമയുടെ ചിത്രം ആലേഖനം ചെയ്തിട്ടുള്ളത്. ചിത്രത്തിന് തൊട്ടുതാഴേ വീട്ടിലെ അംഗങ്ങൾക്ക് ഇരിക്കാനായി ഒരു കുഞ്ഞ് ബോട്ടും നിർമ്മിച്ചിട്ടുണ്ട്. ഒപ്പം രണ്ട് കണ്ണാടികളും ക്യാമറകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. തൊട്ടടുത്ത് ഒരു ലൈറ്റ് ഹൗസും ഇന്ത്യൻ ഭൂപടവും ആലേഖനം ചെയ്തിട്ടുണ്ട്. വാസ്കോഡ ഗാമയുടെ ചിത്രത്തിന് തൊട്ടപ്പുറത്തായി മത്സരാർത്ഥികൾക്കായി ഒരു ജിമ്മും സജീകരിച്ചിട്ടുണ്ട്. വര്‍ക്കൗട്ട് ചെയ്യാനുള്ള ഉപകരണങ്ങളും ഇവിടെ പൂര്‍ണ സജ്ജമാണ്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ