
ബിഗ് ബോസ് താരം രജിത് കുമാര്‍ പലപ്പോഴും ഒറ്റവാക്കില്‍ പറഞ്ഞുനിര്‍ത്തിയ തന്റെ കുടുംബത്തെ കുറിച്ച് വിശദമായി സംസാരിക്കുകയാണ്. കുടുംബത്തെ കുറിച്ച് സത്യസന്ധമായി തന്നെ പറയാം. വിശദീകരിക്കാന്‍ സമയമില്ലാത്തതുകൊണ്ട് ചോദിച്ചവരോട് ഞാന്‍ പറഞ്ഞത് 2001ല്‍ വിവാഹം ചെയ്തു 2005ല്‍ ഭാര്യയും കുട്ടികളും മരിച്ചുവെന്നാണ്. ഒരു സാമൂഹിക പ്രവര്‍ത്തകന് വേണ്ടത് സത്യസന്ധതയും ആത്മാര്‍ത്ഥതയുമാണ്. അവന്‍ പച്ചമനുഷ്യനായിരിക്കണം. തുറന്ന പുസ്തകമായിരിക്കണം. അതുകൊണ്ട് ഞാന്‍ പറയാം.
കൊല്ലത്തുനിന്നാണ് 2001 ല്‍ ഞാന്‍ വിവാഹം ചെയ്തത്. നല്ല പെണ്‍കുട്ടിയായിരുന്നു. നാലര അടി ഹൈറ്റും 86 കിലോ തൂക്കവുമായിരുന്നു. അതുകൊണ്ടു തന്നെ ഡെലിവറി കോംപ്ലിക്കേഷനുണ്ടായിരുന്നു. ഒന്നാമത്തെ കുട്ടി അബോര്‍ഷനായി. ഡോക്ടര്‍മാര്‍ കുറച്ച് റെസ്റ്റ് നിര്‍ദേശിച്ചിരുന്നു. രണ്ടാമത് ഗര്‍ഭിണിയാപ്പോള്‍, അബോര്‍ഷനായത് എന്റെ വീട്ടില്‍ നിന്നായതുകൊണ്ടും, റെസ്റ്റില്ലാത്തതുകൊണ്ടാണെന്നും കരുതി അവരുടെ വീട്ടില്‍ കൊണ്ടാക്കി. അവിടെ നിന്നും ട്യൂബില്‍ കുടുങ്ങിയെന്നൊക്കെ പറഞ്ഞ് കുഞ്ഞ് പോയി. അമ്മ വിശ്വാസിയായതുകൊണ്ട് ജാതകം നോക്കിയപ്പോള്‍ എനിക്കും പ്രശ്‌നമാണെന്ന് കണ്ടു. അഞ്ച് വര്‍ഷമാണ് ഞങ്ങള്‍ ഒരുമിച്ച് കഴിഞ്ഞത്. പരസ്പരം ഐക്യമില്ലായിരുന്നു.
ഭാര്യയുടെ അമ്മയും അച്ഛനും പറയുന്നതായിരുന്നു അവര്‍ കേട്ടുകൊണ്ടിരുന്നത്. ഒറ്റയ്ക്ക് ജീവിച്ച് ജയിച്ചുവന്ന ഞാന്‍ പറയുന്നത് കേള്‍ക്കാനും ഉള്‍ക്കൊള്ളാനും സമയമെടുക്കുമെന്ന് വന്നു. എനിക്ക് വേദത്തിന്റെ അറിവോ തിരിച്ചറിവോ ഇല്ല. കാരണം അന്ന് ഞാന്‍ പിശാചിന്റെ ആളായിരുന്നു. എല്ലാം എന്റെ തെറ്റാണ്, അങ്ങനെ പരസ്പരസമ്മതത്തോടെ വിവാഹമോചനം ചെയ്യാന്‍ തീരുമാനിച്ചു. ഡിവോഴ്‌സിന് എതിരാണ് ഞാന്‍, ചെയ്യാന്‍ പാടില്ല. തീരെ ഒരുമിച്ച് മുന്നോട്ടുപോകാന്‍ പറ്റാത്തവര്‍ പിരിയുന്നതാണ് നല്ലത്. ഞാന്‍ അതില്‍ കൂടി വിശ്വസിക്കുന്നു.
Read more at: 'ആ കുട്ടിയും വെളിയിലെ അവസരം ഭംഗിയായി ഉപയോഗിച്ചു'; പുറത്താകലിനെ കുറിച്ച് രജിത്...
വേദത്തില്‍ അറിവുണ്ടായിരുന്നെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു. അന്ന് അതെനിക്കില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ അവളില്‍ കുറ്റം കണ്ടെത്താന്‍ നോക്കി, തിരിച്ച് അവളും. പക്ഷെ ഇന്ന് ഞാന്‍ പറയുന്നു തെറ്റ് മുഴുവന്‍ എന്റേതാണെന്ന്. അങ്ങനെ ഞങ്ങള്‍ വേര്‍പിരിഞ്ഞു. അതിന് ശേഷം ഞാന്‍ വിവാഹം വേണ്ടന്നു വച്ചു. അവളെ അവര്‍ വേറെ വിവാഹം കഴിപ്പിച്ചു. ആ ബന്ധത്തില്‍ അവള്‍ പ്രസവിച്ചു, പക്ഷെ കുട്ടിയും അവളും മരിക്കുകയായിരുന്നു. അതുകൊണ്ടാണ് എനിക്ക് രണ്ട് കുട്ടികളുണ്ടെന്നും പ്രസവത്തില്‍ ഭാര്യ മരിച്ചുവെന്നും പറഞ്ഞത്.
ആ മരണവും ഞാന്‍ ഏറ്റെടുത്തു, കുട്ടിയും മരിച്ചുവെന്ന് പറഞ്ഞു. ആ കുട്ടിക്ക് പ്രസവിക്കാന്‍ പറ്റില്ലെന്ന് അപ്പോഴാണ് മനസിലായത്. അന്നുമുതലാണ് ഞാന്‍ താടി വളര്‍ത്തിത്തുടങ്ങിയത്, വേദം പഠിച്ചുതുടങ്ങിയത്. ഡിവോഴ്‌സിന് എതിരാണെന്ന് ഇപ്പോഴും പറയുന്നു, തീരെ പറ്റാത്ത സാഹചര്യമാണെങ്കില്‍ പെട്ടെന്ന് വേര്‍പിരഞ്ഞ് മറ്റൊരു വിവാഹം ചെയ്യാനുള്ള അവസരമൊരുക്കുന്നതാണ് നല്ലത്. അങ്ങനെ ഫാമിലി പോയി. ഇനിയൊരു കുടുംബം വേണ്ടെന്ന് കരുതി. ഇനി എണ്‍പത് വയസൊക്കെ ആകുമ്‌പോള്‍ ഒരു സഹായിയെ കൂട്ടിന് വിളിച്ചേക്കാം. ദൈവ വചനം പോലെ അത് നടക്കുമെന്നും രജിത് പറഞ്ഞു. ഇപ്പോള്‍ നിങ്ങളൊക്കെയണ്ടല്ലോ... അനാഥ ശവം പോലെ എവിടെയും കിടക്കേണ്ട വരില്ലെന്ന് ഉറപ്പാണ്, ബോഡി ചുമന്ന് ആറ്റിങ്ങലിലെ വീട്ടിലെത്തിക്കും, അല്ലെങ്കില്‍ പള്ളിയിലോ സെമിത്തേരിയിലോ ശ്മശാനത്തിലോ നിങ്ങള്‍ എത്തിക്കുമെന്ന് അറിയാമെന്നും രജിത് പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ