
ബിഗ് ബോസ് സീസണ്‍ രണ്ടിലെ ഉദ്ഘാടന എപ്പിസോഡിലെ പതിനേഴ് മത്സരാര്‍ഥികളില്‍ ശ്രദ്ധ നേടിയ ഒരാളായിരുന്നു രജിത് കുമാര്‍. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനത്തെക്കുറിച്ചും മറ്റും ആദ്യദിവസം തന്നെ മറ്റുള്ളവരോട് സംസാരിച്ചിരുന്നു ഇദ്ദേഹം. ഇപ്പോഴിതാ രണ്ടാം എപ്പിസോഡിലും രജിത് കുമാര്‍ ക്യാമറയുടെ ശ്രദ്ധാകേന്ദ്രമായുണ്ട്.
മറ്റ് മത്സരാര്‍ഥികളുടെ ശാരീരികാരോഗ്യത്തെക്കുറിച്ച് തന്റേതായ അഭിപ്രായം പങ്കുവെക്കുകയായിരുന്നു രജിത് കുമാര്‍. തെസ്‌നി ഖാന്‍, മഞ്ജു പത്രോസ്, രാജിനി ചാണ്ടി എന്നിവരുടെ ആരോഗ്യത്തെക്കുറിച്ചായിരുന്നു രജിത്തിന്റെ അഭിപ്രായപ്രകടനം. 'നാല്‍പതുകളിലാണ് തെസ്‌നിയുടെ പ്രായം. പക്ഷേ തെസ്‌നി രാവിലെ കണ്ണാടിയില്‍ മുഖം നോക്കിയാല്‍ അറുപതുകളില്‍ എത്തിയെന്ന് തോന്നാം.' എന്നാല്‍ ഇപ്പോള്‍ കണ്ടാല്‍ 28-30 വയസ്സ് വരെയേ പറയൂ എന്നും രജിത് പറഞ്ഞു.
മഞ്ജു പത്രോസിന്റേത് രോഗം വരാന്‍ സാധ്യതയുള്ള ശരീരമാണെന്നും എന്നാല്‍ അത് ആരോഗ്യമുള്ളതാക്കാന്‍ പറ്റുമെന്നും രജിത് പറഞ്ഞു. പ്രായത്തിന്റേതായ അവശത ഉണ്ടാകാമെങ്കിലും മാനസികമായ കരുത്തുള്ളയാളാണ് രാജിനി ചാണ്ടിയെന്നും രജിത് കുമാര്‍ പറഞ്ഞു. അഭിപ്രായങ്ങളിലെ ആധികാരികതയെക്കുറിച്ചുള്ള മഞ്ജു പത്രോസിന്റെ ചോദ്യത്തിന് താന്‍ ലൈഫ് സയന്‍സ് അധ്യാപകനാണെന്നായിരുന്നു രജിത്തിന്റെ മറുപടി.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ