'സിംഹക്കൂട്ടിലേക്ക് കയറുന്ന മാന്‍പേടയാണ് ഞാന്‍'; ബിഗ് ബോസിലെ പങ്കാളിത്തത്തെക്കുറിച്ച് രജിത് കുമാര്‍

Published : Jan 06, 2020, 07:06 PM IST
'സിംഹക്കൂട്ടിലേക്ക് കയറുന്ന മാന്‍പേടയാണ് ഞാന്‍'; ബിഗ് ബോസിലെ പങ്കാളിത്തത്തെക്കുറിച്ച് രജിത് കുമാര്‍

Synopsis

മാന്‍പേട എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിനുള്ള രജിത് കുമാറിന്റെ മറുപടി ഇങ്ങനെ..  

ഒരു സിംഹക്കൂട്ടിലേക്ക് കയറുന്ന മാന്‍പേടയെപ്പോലെയാണ് ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നതിനെക്കുറിച്ച് സ്വയം കരുതുന്നതെന്ന് ഇന്നലെ ആരംഭിച്ച സീസണ്‍ രണ്ടിലെ മത്സരാര്‍ഥികളില്‍ ഒരാളായ രജിത് കുമാര്‍. 'സിംഹക്കൂട്ടിലേക്ക് കയറുന്ന ഒരു മാന്‍പേടയുടെ അവസ്ഥ ആയിരിക്കാനാണ് സാധ്യത. ഞാന്‍ ശരിക്കും ഒരു മാന്‍പേടയാണ്. പക്ഷേ കുറേപ്പേര്‍ ചേര്‍ന്ന് ഒരു സിംഹം ആക്കുകയാണ്', ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ലോഞ്ചിംഗ് എപ്പിസോഡിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാന്‍പേട എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിനുള്ള രജിത് കുമാറിന്റെ മറുപടി ഇങ്ങനെ.. 'ആത്മാര്‍ഥത കൂടുതലുള്ള, നന്മ കൂടുതലുള്ള, സ്‌നേഹം കൂടുതലുള്ള, കെയറിംഗ് കൂടുതലുള്ള, മറ്റുള്ളവര്‍ക്ക് ദോഷം വരാതിരിക്കാന്‍ നല്ലത് പറയണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. പക്ഷേ പറയുന്നത് ആ അര്‍ഥത്തില്‍ എടുക്കാതെ പലപ്പോഴും പാമ്പായി തിരിഞ്ഞ് എനിക്കുനേരെ വരാറുണ്ട്', രജിത് കുമാര്‍ പറഞ്ഞു.

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ ഏറ്റവും കൗതുകമുണര്‍ത്തുന്ന മത്സരാര്‍ഥികളില്‍ ഒരാളാണ് രജിത് കുമാര്‍. ചില വിവാദ പ്രസ്താവനകളുടെ പേരില്‍ പലപ്പോഴും ചര്‍ച്ചാകേന്ദ്രമായിട്ടുള്ള രജിത് കുമാര്‍ തന്റെ സ്ഥിരം അപ്പിയറന്‍സ് വിട്ടാണ് ബിഗ് ബോസില്‍ എത്തിയിരിക്കുന്നത്. തൂവെള്ള താടിയിലും വെളുത്ത വസ്ത്രങ്ങളിലുമാണ് അദ്ദേഹത്തെ മുന്‍പ് നാം കണ്ടിട്ടുള്ളതെങ്കില്‍ താടി എടുത്ത്, മുടിയും മീശയും കറുപ്പിച്ചുമാണ് പുതിയ അപ്പിയറന്‍സ്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്