'മാഷേ, ഐ നെവര്‍ മിസ് യൂ'; ബിഗ് ബോസില്‍ നിന്ന് ഇറങ്ങുംമുന്‍പ് രജിത്തിനോട് ജസ്ല

By Web TeamFirst Published Mar 1, 2020, 11:26 PM IST
Highlights

തുടര്‍ന്ന് ഓരോരുത്തരോടും യാത്ര ചോദിച്ചാണ് ജസ്ല ഹൗസിന് പുറത്തേക്ക് നീങ്ങിയത്. ജസ്ല യാത്ര ചോദിക്കുന്നതിനിടെ സാന്ദ്രയാണ് ഏറ്റവുമധികം വിഷമിച്ച് കാണപ്പെട്ടത്. എല്ലാവരെയും ആശ്ലേഷിച്ചാണ് ജസ്ല യാത്ര ചോദിച്ചതെങ്കില്‍ രജിത് കുമാറിനോട് മാത്രം അതുണ്ടായില്ല.
 

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ ഒരേദിവസം രണ്ട് എലിമിനേഷനുകള്‍ സംഭവിക്കുന്നത് ഇതാദ്യമല്ല. മുന്‍പ് പരീക്കുട്ടിയും സുരേഷും ഒരേദിവസമാണ് പോയത്. അതേപോലെ തുടര്‍ച്ചയായ രണ്ട് എലിമിനേഷനുകള്‍ ഇന്നും നടന്നു. ആര്‍ ജെ സൂരജും ജസ്ല മാടശ്ശേരിയും. സൂരജിന് പിന്നാലെയാണ് ജസ്ലയുടെ പേരും മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ഹൗസില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അംഗസംഖ്യ കുറഞ്ഞ സമയത്ത് തനിക്ക് പോകണമെന്ന ആഗ്രഹം ജസ്ല ഒപ്പമുള്ളവരോട് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തനിക്കിപ്പോള്‍ ഇവിടെ നില്‍ക്കണമെന്നാണ് തോന്നുന്നതെന്നും ജസ്ല പറഞ്ഞു. എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ വലിയ ഞെട്ടലൊന്നുമില്ലാതെയാണ് ജസ്ല സ്വീകരിച്ചത്.

 

പുറത്തേക്ക് വരേണ്ടത് ജസ്ലയാണെന്ന് താന്‍ പറഞ്ഞാലോ എന്ന ചോദ്യത്തോടെയാണ് മോഹന്‍ലാല്‍ തുടങ്ങിയത്. പിന്നീട് ജസ്ലയോട് കുറച്ചുനേരം സംസാരിച്ചു മോഹന്‍ലാല്‍. ആരോടെങ്കിലും പറയാന്‍ ബാക്കി വച്ചത് വല്ലതുമുണ്ടോ എന്നും സന്തോഷത്തോടെ പിരിയാന്‍ അത്തരത്തില്‍ ഒരു സംസാരം ആവശ്യമുണ്ടോ എന്നും ലാല്‍ ചോദിച്ചു. എന്നാല്‍ പറയാനുള്ളതൊക്കെ അപ്പപ്പോള്‍ പറയുന്ന തന്റെ സ്വഭാവത്തിന് ബിഗ് ബോസിലും മാറ്റമില്ലായിരുന്നുവെന്നും അതിനാല്‍ പറയാന്‍ ഒന്നും ബാക്കിയില്ലെന്നും ജസ്ല പറഞ്ഞു. എന്നാല്‍ പ്രേക്ഷകരോട് ചിലത് പറയാനുണ്ടെന്നും. രണ്ട് ആഴ്ചകള്‍ പ്രതീക്ഷിച്ചാണ് വന്നതെങ്കിലും ഇപ്പോള്‍ അഞ്ചാഴ്ച ആയെന്നും താനായിത്തന്നെയാണ് ഇത്രയും ദിവസം ബിഗ് ബോസ് ഹൗസില്‍ നിന്നതെന്നും ജസ്ല പറഞ്ഞു. എന്നാല്‍ തനിക്കരുകിലേക്ക് വന്നോളാന്‍ മോഹന്‍ലാല്‍ ജസ്ലയോട് പറയുകയായിരുന്നു.

 

തുടര്‍ന്ന് ഓരോരുത്തരോടും യാത്ര ചോദിച്ചാണ് ജസ്ല ഹൗസിന് പുറത്തേക്ക് നീങ്ങിയത്. ജസ്ല യാത്ര ചോദിക്കുന്നതിനിടെ സാന്ദ്രയാണ് ഏറ്റവുമധികം വിഷമിച്ച് കാണപ്പെട്ടത്. എല്ലാവരെയും ആശ്ലേഷിച്ചാണ് ജസ്ല യാത്ര ചോദിച്ചതെങ്കില്‍ രജിത് കുമാറിനോട് മാത്രം അതുണ്ടായില്ല. 'മാഷേ, ഐ നെവര്‍ മിസ് യൂ. ഓകെ ഫൈന്‍', രജിത്തിനോട് ജസ്ല പറഞ്ഞു. രഘുവും സുജോയും എലീനയുമൊക്കെയൊത്ത് വീടിന് പുറത്തേക്കിറങ്ങുമ്പോള്‍ പോകുന്നതില്‍ തനിക്ക് ഒട്ടും വിഷമമില്ലെന്നും ഒട്ടും വയ്യാതായിട്ടുണ്ടായിരുന്നുവെന്നും ജസ്ല പറയുന്നുണ്ടായിരുന്നു. 'നിങ്ങളീ ഗ്രൂപ്പൊക്കെ കളിച്ച് പരസ്പരം തല്ലുകൂടാതെ മര്യാദയ്‌ക്കൊക്കെ നില്‍ക്ക്', രഘുവിനോടും സുജോയോടുമായി ജസ്ല പറഞ്ഞു. പിന്നീട് ഗ്രൂപ്പ് സെല്‍ഫിക്കുള്ള സമയമായിരുന്നു. ഫോണ്‍ എടുത്തുകൊണ്ടുവന്ന ഫുക്രുവാണ് ആദ്യം ജസ്ലയെ നിര്‍ത്തി ഗ്രൂപ്പ് സെല്‍ഫി എടുത്തത്. പിന്നാലെ ജസ്ലയും ക്ലിക്ക് ചെയ്തു. 

 

വാതില്‍ തുറന്ന് പുറത്തേക്കിറങ്ങുന്നതിന് മുന്‍പും രജിത്തിനെയൊഴികെ ഇവിടെയുള്ള എല്ലാവരെയും താന്‍ മിസ് ചെയ്യുമെന്ന് ജസ്ല പറഞ്ഞു. 'ഐ റിയലി മിസ് എവരിവണ്‍ എക്‌സെപ്റ്റ് രജിത് കുമാര്‍' എന്നായിരുന്നു ജസ്ലയുടെ വാക്കുകള്‍. യാത്രയയപ്പില്‍ സജീവമായി പങ്കെടുക്കാതെ അല്‍പം അകന്ന് നില്‍ക്കുകയായിരുന്നു രജിത്തും. സെല്‍ഫിയില്‍ അദ്ദേഹം പതിഞ്ഞെങ്കിലും വീടിന്റെ പൂമുഖത്ത് നില്‍ക്കുകയായിരുന്നു രജിത് കുമാര്‍. 

click me!