'ഞാന്‍ പ്രതീക്ഷിച്ചതാണ്'; ബിഗ് ബോസില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ സൂരജ് പറഞ്ഞത്

Published : Mar 01, 2020, 10:33 PM ISTUpdated : Mar 01, 2020, 10:34 PM IST
'ഞാന്‍ പ്രതീക്ഷിച്ചതാണ്'; ബിഗ് ബോസില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ സൂരജ് പറഞ്ഞത്

Synopsis

ബിഗ് ബോസ് വീട് ഒമ്പതാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ഒരു മത്സരാര്‍ത്ഥി കൂടി വീടിന് പുറത്തേക്ക് പോവുകയാണ്.  കുറച്ചു ദിവസങ്ങള്‍ മാത്രമാണ് സൂരജ് വീട്ടിലുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ അത്രയും വൈകാരികമായിരുന്നില്ല യാത്ര പറച്ചിലുകള്‍. 

ബിഗ് ബോസ് വീട് ഒമ്പതാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ഒരു മത്സരാര്‍ത്ഥി കൂടി വീടിന് പുറത്തേക്ക് പോവുകയാണ്.  കുറച്ചു ദിവസങ്ങള്‍ മാത്രമാണ് സൂരജ് വീട്ടിലുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ അത്രയും വൈകാരികമായിരുന്നില്ല യാത്ര പറച്ചിലുകള്‍. വിഷമമില്ലെന്നും  എനിക്ക് ഫീലിങ്ങില്ലെന്നും ഞാനിത് പ്രതീക്ഷിച്ചതാണന്നും സൂരജ് പറഞ്ഞു. പാട്ടുപാടിയായിരുന്നു സൂരജിനെ എല്ലാവരും പറഞ്ഞയച്ചത്. നിങ്ങളോടൊക്കെയുള്ള പരിചയമാണ് എന്‍റെ ഏറ്റവും വലിയ സമ്പാദ്യം എന്ന് സൂരജ് പറഞ്ഞു. നമ്മള്‍ നമ്മളെ മാത്രം ചിന്തിച്ചുകൊണ്ടിരുന്ന കുറച്ചുദിവസങ്ങള്‍ ഉണ്ടായി. എല്ലാവരോടും നല്ല രീതിയിലാണ് ഞാന്‍ നിന്നത്. 

ആരെയും വിഷമിപ്പിച്ചില്ലെന്നാണ് ഞാന്‍ കരുതുന്നതെന്നും സൂരജ് പറഞ്ഞു. പിന്നാലെ രജിത് കുമാര്‍ എന്തെങ്കിലുമുണ്ടെങ്കില്‍ വിട്ടേക്കണം എന്ന് പറഞ്ഞു. എല്ലാവരോടും ലൈറ്റായാണ് നിന്നതെന്നും സൂരജ് പറഞ്ഞു. ഞങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വന്നിട്ടുണ്ടെങ്കില്‍ സഹിച്ചോ എന്നായിരുന്നു പരിഹാസ രൂപേണ ഷാജി പറഞ്ഞത്. ഇനിയാണ് എല്ലാം തുടങ്ങുന്നതെന്ന് പറഞ്ഞ് സൂരജ് യാത്ര പറയുമ്പോള്‍ ആട് കുഞ്ഞോളേ എന്ന ഗാനവുമായി മത്സരാര്‍ത്ഥികള്‍ പുറത്തുതന്നെയുണ്ടായിരുന്നു.

ഒരു ഡെയ്‍ലി ടാസ്കിന്‍റെ അവസാനമായിരുന്നു സൂരജ് നേരിട്ട് നോമിനേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.  അവസാനമായി തെരഞ്ഞെടുക്കപ്പെട്ട ജസ്‍ലയോ സൂരജോ നേരിട്ട് നോമിനേഷനിലേക്ക് എത്തുമെന്ന് ബിഗ് ബോസ് അറിയിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം ജസ്‍ല വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ സൂരജ് ഞാന്‍ നോമിനേഷനിലേക്ക് പോകാമെന്നും തീരുമാനിക്കുകയായിരുന്നു.

PREV
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ