
വരുന്ന വാരാന്ത്യ എപ്പിസോഡുകളില്‍ അവതാരകനായ മോഹന്‍ലാല്‍ രജിത് കുമാറിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ചോദിച്ചാല്‍ പരമ ബോറായിരുന്നെന്ന് പറയുമെന്ന് മഞ്ജു പത്രോസ്. കണ്ണിന് അസുഖമായി മത്സരാര്‍ഥികളില്‍ അഞ്ച് പേരെ നിലവില്‍ ബിഗ് ബോസ് ഹൗസില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. അഞ്ചാളുടെ അസാന്നിധ്യത്തില്‍ ഹൗസിലെ ഓരോ ജോലിയും ഏല്‍പ്പിച്ചിരിക്കുന്ന ടീമംഗങ്ങളോട് അംഗങ്ങളുടെ കുറവ് ജോലികളെ ബാധിക്കുന്നുണ്ടോ എന്ന് ചോദിച്ചില്ലെന്നും ദിവസേന മീറ്റിംഗ് എന്ന മോഹന്‍ലാല്‍ അവതരിപ്പിച്ച ആശയം പ്രാവര്‍ത്തികമാക്കിയില്ലെന്നും മഞ്ജു രജിത് എന്ന ക്യാപ്റ്റന്റെ കുറ്റമായി മറ്റ് മത്സരാര്‍ഥികളോട് പറഞ്ഞു. എലീന, സാജു നവോദയ, ജസ്ല, വീണ, സൂരജ് എന്നിവര്‍ക്കൊപ്പമിരിക്കുമ്പോഴായിരുന്നു മഞ്ജുവിന്റെ അഭിപ്രായപ്രകടനം.
പുതിയ സാഹചര്യത്തില്‍ ഏതൊക്കെ സെക്ഷനില്‍ എത്ര പേര്‍ വച്ചുണ്ടായിരുന്നുവെന്ന് മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ രജിത്തിനോട് ചോദിച്ചാല്‍ മതിയെന്നായിരുന്നു സാജു നവോദയയുടെ പ്രതികരണം. എന്നാല്‍ അതൊക്കെ പുള്ളി കറക്ട് ആയി പറയുമെന്ന് അവിടെയുണ്ടായിരുന്ന എലീന പ്രതികരിച്ചു. ഇപ്പോള്‍ എന്താണ് മീറ്റിംഗ് വിളിക്കാത്തത്, എന്നായിരുന്നു മഞ്ജുവിന്റെ മറ്റൊരു ചോദ്യം. നാളെ മീറ്റിംഗ് വിളിച്ചാല്‍ താന്‍ സഹകരിക്കില്ലെന്ന് മഞ്ജുവും പറഞ്ഞു. ആദ്യദിവസങ്ങളില്‍ മാത്രം മീറ്റിംഗ് വിളിച്ചത് ക്യാപ്റ്റന്റെ ആരംഭശൂരത്വമായിരുന്നുവെന്നും മഞ്ജു കുറ്റപ്പെടുത്തി.
മഞ്ജുവിന്റെ അഭിപ്രായപ്രകടനത്തോട് എലീനയും സാജു നവോദയയും ജസ്ലയും പ്രതികരിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ആര്‍ജെ സൂരജും വീണയും നിശബ്ദരായി കേട്ടുകൊണ്ടിരിക്കുകയായിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ