'പുതിയ അസുഖം തുടങ്ങിയിട്ടുണ്ടല്ലോ, നന്നായാല്‍ നിനക്ക് കൊള്ളാം'; ഫുക്രുവിനോട് കടുപ്പിച്ച് മോഹന്‍ലാല്‍

Published : Feb 29, 2020, 09:28 PM ISTUpdated : Feb 29, 2020, 09:33 PM IST
'പുതിയ അസുഖം തുടങ്ങിയിട്ടുണ്ടല്ലോ, നന്നായാല്‍ നിനക്ക് കൊള്ളാം'; ഫുക്രുവിനോട് കടുപ്പിച്ച് മോഹന്‍ലാല്‍

Synopsis

ബിഗ് ബോസ് വീട്ടില്‍ പുതിയൊരു ഇടം സജീവമായി വരികയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട്. അത് മറ്റെവിടെയുമല്ല, സ്മോക്കിങ് ഏരിയ തന്നെയാണ്. 

ബിഗ് ബോസ് വീട്ടില്‍ പുതിയൊരു ഇടം സജീവമായി വരികയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട്. അത് മറ്റെവിടെയുമല്ല, സ്മോക്കിങ് ഏരിയ തന്നെയാണ്. വലിയന്‍ നേരത്തെ ചുരുക്കമായിരുന്നെങ്കില്‍ ഇപ്പോള്‍ അലസാന്‍ഡ്രയും ജസ്‍ലയും സുജോയുമടക്കം പുതിയ നിരവധി വലിയന്‍മാരുണ്ട് ബിഗ് ബോസ് വീട്ടില്‍. എന്നാല്‍ ഇക്കൂട്ടത്തില്‍ പുതിയ ആളായ ഫുക്രുവിനോട് മോഹന്‍ലാല്‍ പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്.

വിശേഷങ്ങളെല്ലാം ചോദിച്ചു വരുന്നതിന്‍റെ ഇടയ്ക്കായിരുന്നു മോഹന്‍ലാലിന്‍റെ ചോദ്യം. അതന്താ ലാലേട്ടാ എന്നായിരുന്നു ഫുക്രു ചോദിച്ചത്. എന്താണ് കണ്ണില്‍ പുക കയറിയിട്ട്  ചൊറിയുന്നുവെന്നോ ഒക്കെ പറയുന്നത് കേട്ടല്ലോ എന്ന് പറഞ്ഞപ്പോള്‍ കാര്യം മനസിലായതുപോലെ ഫുക്രു ചിരിച്ചു. കാര്യം അവര്‍ക്ക് മനസിലായെന്നും, അവര്‍ മനസിലാക്കിയാല്‍ മതിയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

നിനക്ക് പുതിയ അസുഖം തുടങ്ങിയിട്ടുണ്ടല്ലോ, ഇവരുടെ കൂടെ കൂടി പഠിച്ചതാണോ എന്നും ഫുക്രുവിനോട് മോഹന്‍ലാല്‍ ചോദിച്ചു.  ലോകം മുഴുവന്‍ ഇതൊക്കെ കാണുന്നുണ്ടെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. നന്നായാല്‍ നിനക്ക്  കൊള്ളാമെന്നും ദേഷ്യ ഭാവത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. 
 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്