
35 ദിവസം പ്രിയപ്പെട്ടവരെ കാണാതെ ഇരിക്കുന്നവരുടെ ഇടയിലേക്കാണ് ബിഗ് ബോസ് ശബ്ദവുമായി എത്തിയത്. ആദ്യമായി വീട്ടില്‍ നിന്ന് അമ്മയുടെ കോള്‍ ലഭിച്ചത് എലീനയ്ക്കായിരുന്നു. കരഞ്ഞുകൊണ്ടാണ് എലീന ആ ശബ്ദത്തെ എതിരേറ്റത്. പിന്നീട് അമ്മയുടെ വാക്കുകള്‍ ഓരോന്നായി കേട്ടു.
ഹായ് എലീന മോളെ, അമ്മയാണേ.... അച്ഛന്‍ ഒഫീഷ്യല്‍ ടൂറിലാണ് അതുകൊണ്ട് ഫോണില്‍ വരാന്‍ പറ്റിയില്ല. എല്ലാവരുടെയും പ്രാര്‍ഥനയുണ്ട്. നൂറു ദിവസവും ജെനുവിനായി നില്‍ക്കാന്‍ കഴിയട്ടെ. വീട്ടിലെപോലെ തന്നെയാണ് നീ അവിടെയും പെരുമാറുന്നതെന്നും അമ്മ പറഞ്ഞു. എല്ലാവരോടും അന്വേഷണം പറയുക. എല്ലാവരും പ്രോഗ്രാം കാണുന്നുണ്ട്. വിജയിച്ചുവരാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു എലീനയോട് അമ്മ പറഞ്ഞത്.
എപ്പോഴും അമ്മയെ മിസ് ചെയ്യും. മഞ്ജു ചേച്ചിയും വീണ ചേച്ചിയും എല്ലാം എന്നെ സമാധാനിപ്പിക്കുമ്പോഴെല്ലാം അമ്മയെ മിസ് ചെയ്യും എന്നായിരുന്നു എലീന പറഞ്ഞത്. എന്നാല്‍ പിന്നീട് വീണ്ടും കാമറയ്ക്ക് മുമ്പിലെത്തി അലീന സംസാരിച്ചു.നേരത്തെ എനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു. അതുകൊണ്ടാണ് സംസാരിക്കാന്‍ കഴിയാത്തത്. അപ്പനോട് ഒരുപാട് മിസ് ചെയ്യുന്നുവെന്ന് പറയണം. ബിസിനസ് ഒക്കെ പൊളിക്കട്ടെയെന്നും കണ്ണുനിറച്ചുകൊണ്ട് എലീന പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ