
ബിഗ് ബോസ് വീട്ടില്‍ അനിവാര്യമായ അവസരം വന്നിരിക്കുന്നു. എട്ടാം ആഴ്ചയുടെ അന്ത്യത്തില്‍ പുറത്തേക്ക് പോകേണ്ടവരില്‍ ഒരാളെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. ഇന്നലത്തെ എപ്പിസോഡില്‍ സേഫാണെന്ന് പ്രഖ്യാപിച്ച ഫുക്രുവിന് ശേഷം, അഞ്ചുപേരാണ് ബാക്കിയുള്ളത്. ആര്യ, രജിത്, വീണ, ജസ്‍ല, സൂരജ് എന്നവരാണ് ബാക്കിയുള്ളവര്‍. കളിയില്‍ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിക്കാത്ത ആര്‍ജെ സൂരജാണ് പുറത്തേക്ക് പോകുന്നത്.
വീണയോടും ആര്യയോടുമായിരുന്നു മോഹന്‍ലാല്‍ പുറത്തേക്ക് വരുന്നതിനെ കുറിച്ച് ചോദിച്ചത്. പ്രേക്ഷകര്‍ തീരുമാനിക്കുന്നതിനനുസരിച്ച് വരാന്‍ തയ്യാറാണെന്നായിരുന്നു ആര്യയും വീണയും പറഞ്ഞത്. ഞാന്‍ ഇവിടെ ഞാന്‍ ഞാനായി തന്നെ നിന്നുവെന്നും എന്തെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തിയെന്നും ആര്യ വ്യക്തമാക്കി. പാട്ടുപാടി എല്ലാവരോടും യാത്ര പറഞ്ഞ് ആരോടും പ്രശ്നങ്ങളില്ലെന്നും പറഞ്ഞായിരുന്നു, സൂരജിനെ മത്സരാര്‍ത്ഥികള്‍ യാത്രയാക്കിയത്.
ഒരു ഡെയ്‍ലി ടാസ്കിന്‍റെ അവസാനമായിരുന്നു സൂരജ് നേരിട്ട് നോമിനേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അവസാനമായി തെരഞ്ഞെടുക്കപ്പെട്ട ജസ്‍ലയോ സൂരജോ നേരിട്ട് നോമിനേഷനിലേക്ക് എത്തുമെന്ന് ബിഗ് ബോസ് അറിയിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം ജസ്‍ല വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ സൂരജ് ഞാന്‍ നോമിനേഷനിലേക്ക് പോകാമെന്നും തീരുമാനിക്കുകയായിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ