
ബിഗ് ബോസ് വീട് എട്ടാം ആഴ്ച പൂര്‍ത്തിയാക്കി മുന്നോട്ടു പോകുന്നതിനിടയില്‍ മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളെ കാണാന്‍ ഞായറാഴ്ചയും എത്തി. ആക്ഷേപ ഹാസ്യ രൂപത്തില്‍ പറയാനുള്ളത് പറയാനുള്ള അവസരമായിരുന്നു മോഹന്‍ലാല്‍ മത്സര്‍ത്ഥികള്‍ക്ക് നല്‍കിയത്. പലരും രസകരമായ കഥകള്‍പറഞ്ഞു തുടങ്ങുന്നതിനിടെ ആര്യയുടെ അവസരമെത്തി. വളരെ തന്മയത്തത്തോടെ ആര്യ കഥ പറഞ്ഞു തുടങ്ങി.
'ബിഗ് ബോസ് വളരെ രസകരമായ ഒരു കളി തരുന്നു. എല്ലാവരും വ്യക്തിപരമായി കളിക്കണമെന്ന് നിര്‍ദ്ദേശവും നല്‍കുന്നു. ഞങ്ങള്‍ നോക്കുമ്പോള്‍ നല്ല തണ്ടും തടിയുമുള്ളവരെല്ലാം ഇടിച്ചുകയറി സ്കോര്‍ ചെയ്യുന്നു. നാല് പെണ്‍കിളികള്‍ മാത്രം ശശികളായി മൂലയ്ക്കു നില്‍ക്കുന്നു. ആ മൂലയ്ക്കിരിക്കുന്ന നാലുപേരും കൂടി ഒരു തീരുമാനത്തിലെത്തുന്നു. തുല്യ ദുഖിതരായ നമ്മള്‍ കിട്ടുന്നത് പങ്കിട്ടെടുക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു.
പറ്റാവുന്ന രീതിയില്‍ മറ്റുള്ളവരെ കാലിലും ഡ്രസിലുമൊക്കെയായി പിടിച്ച് തടുക്കുന്നു, രണ്ടുപേരെ ഉള്ളിലേക്ക് വിടുന്നു. പുറത്തുവരുന്ന അവരെ ഞങ്ങള്‍ നോക്കുന്നു, നൈസായിട്ട് അവര്‍ ഞങ്ങളെ തേക്കുന്നു. പ്ലിങ്ങോ എന്നു പറഞ്ഞ് രണ്ട് ശശികള്‍, അപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു പിടിച്ചു പറിക്കാമെന്ന്. ഞങ്ങള്‍ക്ക് അവകാശപ്പെട്ട ആ മുതലു തന്നെയാവട്ടെന്ന് കരുതി ചെന്നപ്പോള്‍ തടുക്കാന്‍ കൈക്ക് കെട്ടൊക്കെയുള്ള മല്ലന്‍ വന്ന് ഞങ്ങളെ തടുത്തു, തള്ളിയിട്ടു. പുരുഷു എന്നെ അനുഗ്രഹിക്കണമെന്ന് പറഞ്ഞ് ഞാന്‍ കാലില്‍ കയറിപ്പിടിച്ചു. അതിനിടയില്‍ എന്‍റ സുഹൃത്തിനെയും പുരുഷു തടഞ്ഞു. പിന്നീട് വീട്ടിലെ ജിമ്മന്‍ വന്നപ്പോള്‍ പേടിച്ച് ഞാന്‍ ഒരു മൂലയ്ക്ക് മാറി'- കഥാ രൂപത്തില്‍ ആര്യ പറഞ്ഞു.
കഴിഞ്ഞ ലക്ഷ്വറി ടാസ്കില്‍ അമൃതയും അഭിരാമയും ഞങ്ങളെ തേച്ചുവെന്ന് പലപ്പോഴും ആര്യയും വീണയും പറഞ്ഞിരുന്നു. ഇത്ര വ്യക്തമായിട്ടല്ലെങ്കിലും നേരത്തെ വീണ അവരോട് ഇക്കാര്യം പറയുകയും ചെയ്തു. എന്നാല്‍ ഇതുവരെയും ഇക്കാര്യത്തില്‍ സഹോദരിമാര്‍ പ്രതികരിച്ചിട്ടില്ല. തേപ്പുകഥയുടെ സഹോദരിമാര്‍ വേര്‍ഷനായി കാത്തിരിക്കാം.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ