'ലാലേട്ടനെ കാണാന്‍ വേണ്ടിയാണ്'; ബിഗ് ബോസില്‍ എത്തിയതിനെക്കുറിച്ച് പരീക്കുട്ടി

Published : Jan 05, 2020, 08:35 PM IST
'ലാലേട്ടനെ കാണാന്‍ വേണ്ടിയാണ്'; ബിഗ് ബോസില്‍ എത്തിയതിനെക്കുറിച്ച് പരീക്കുട്ടി

Synopsis

ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പരീക്കുട്ടി അറിയപ്പെടുന്ന ടിക് ടോക്ക് സ്റ്റാറുമാണ്.  

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് വേദിയിലേക്ക് വരാനുള്ള പ്രധാന കാരണം മോഹന്‍ലാലിന്റെ സാന്നിധ്യമാണെന്ന് മത്സരാര്‍ഥികളില്‍ ഒരാളായ പരീക്കുട്ടി പെരുമ്പാവൂര്‍. ബിഗ് ബോസില്‍ എത്താനുള്ള ഒന്നാമത്തെ കാരണം എ്താണെന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് 'ലാലേട്ടനെ കാണാന്‍വേണ്ടി' എന്നായിരുന്നു പരീക്കുട്ടിയുടെ ഉത്തരം. 

മോഹന്‍ലാല്‍ നില്‍ക്കുന്ന വേദിയില്‍ തനിക്ക് പാട്ട് പാടണമെന്നും പരീക്കുട്ടി പറഞ്ഞു. ഇക്കാര്യം മോഹന്‍ലാലും ആവശ്യപ്പെട്ടതോടെ രണ്ട് പാട്ടുകളും പരീക്കുട്ടി പാടി. മോഹന്‍ലാല്‍ ആരാധനയെക്കുറിച്ചുള്ള 'ലാലേട്ട' എന്ന പാട്ടാണ് പരീക്കുട്ടി ആദ്യം പാടിയത്. പിന്നീട് 'കറുകറെ കറുത്തൊരു പെണ്ണാണ്' എന്ന പാട്ടും പരീക്കുട്ടി വേദിയില്‍ പാടി.

ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പരീക്കുട്ടി അറിയപ്പെടുന്ന ടിക് ടോക്ക് സ്റ്റാറുമാണ്. മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉണ്ട് ടിക്ക് ടോക്കില്‍ പരീക്കുട്ടിക്ക്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അനുമോൾക്ക് കപ്പ് കിട്ടിയപ്പോഴുണ്ടായ അസൂയ ആയിരുന്നില്ല ആ ഭാവം; അവരത് കട്ട് ചെയ്ത് വച്ചത്; തുറന്നുപറഞ്ഞ് ശൈത്യ
'കേരളത്തിലെ ഉരുക്ക് വനിത, തോൽക്കാൻ പാടില്ല'; ശോഭാ സുരേന്ദ്രനെ പിന്തുണച്ച് ബി​ഗ് ബോസ് താരം