​വേർതിരിവുകളില്ലാതെ ബി​ഗ് ബോസ് ഹൗസിലെ കിടപ്പുമുറികൾ

Web Desk   | Asianet News
Published : Jan 05, 2020, 08:33 PM ISTUpdated : Jan 06, 2020, 12:29 PM IST
​വേർതിരിവുകളില്ലാതെ ബി​ഗ് ബോസ് ഹൗസിലെ കിടപ്പുമുറികൾ

Synopsis

സ്ത്രീകളുടെയും പുരുഷന്മാരുടെയും കിടപ്പു മുറികൾക്കിടയിൽ വലിയ പാർട്ടീഷൻ ഒന്നും നൽകിയിട്ടില്ല. രണ്ടു ബെഡ് റൂമുകളുടെയും കളർ തീമും ഒരുപോലെയാണ്. 

ഴിഞ്ഞ വർഷത്തിൽ നിന്നും വിഭിന്നമായി വേർത്തിരിവുകളില്ലാതെയാണ് ഇത്തവണ കിടപ്പുമുറികൾ ഒരുക്കിയിരിക്കുന്നത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും കിടപ്പു മുറികൾക്കിടയിൽ വലിയ പാർട്ടീഷൻ ഒന്നും നൽകിയിട്ടില്ല. രണ്ടു ബെഡ് റൂമുകളുടെയും കളർ തീമും ഒരുപോലെയാണ്. 

സ്ത്രീകളുടെ കിടപ്പുമുറിയിൽ മയിലിന്റെയും പുരുഷന്മാരുടെ വശത്ത് മൂങ്ങയുടെ പെയിന്റിം​ഗുമാണ് നൽകിയിരിക്കുന്നത്. വെള്ളയും കറുപ്പുമാണ് ചിത്രങ്ങളുടെ നിറം. തുണികൾ തേയ്ക്കാനുള്ള സജ്ജീകരണങ്ങളും കിടപ്പുമുറികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുറ്റത്തു നിന്നും വരാന്തയിൽ നിന്നും കയറാവുന്ന രീതിയിൽ ജിം ഏരിയയ്ക്ക് അടുത്തായാണ് ശുചിമുറികൾ നൽകിയിരിക്കുന്നത്. ബിഗ് ബോസ് വീട്ടില്‍ ക്യാമറയില്ലാത്ത ഏക സ്ഥലം ശുചിമുറിയാണ്.

watch video: ബിഗ് ബോസ് വീട് ഒളിപ്പിച്ചുവെച്ച രഹസ്യങ്ങള്‍; എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങള്‍

PREV
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്