കണ്ണ് പരിശോധിക്കാനെത്തിയ ഡോക്ടറോട് പാഷാണം ഷാജിയുടെ ചോദ്യം; പൊട്ടിച്ചിരിച്ച് ഡോക്ടര്‍

By Web TeamFirst Published Feb 9, 2020, 7:24 PM IST
Highlights

കഴിഞ്ഞവാരം മോഹന്‍ലാല്‍ എത്തിയപ്പോള്‍ രഘുവിന്റെ കണ്ണിന് ഇന്‍ഫെക്ഷന്‍ പിടിപെട്ടത് ശരിക്കും ദൃശ്യമായിരുന്നു. ഡോക്ടറെ കാണിക്കാന്‍ പറഞ്ഞതിന് ശേഷം ഹൗസിലെ മറ്റ് മത്സരാര്‍ഥികളും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
 

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ഏറ്റവും വലിയ അപ്രതീക്ഷിതത്വമായിരുന്നു മത്സരാര്‍ഥികള്‍ക്ക് ബാധിച്ച കണ്ണുരോഗം. മൂന്നാം വാരം എലിമിനേഷനിലൂടെ പുറത്തായ പരീക്കുട്ടിക്കാണ് ഹൗസില്‍ ആദ്യം കണ്ണിനസുഖം വന്നത്. പരീക്കുട്ടി പോയതിന് ശേഷം രഘുവിനും പിന്നാലെ അലസാന്‍ഡ്ര, രേഷ്മ, സുജോ, പവന്‍ എന്നിവര്‍ക്കും കണ്ണിന് ഇന്‍ഫെക്ഷന്‍ ബാധിച്ചു. ഇതിനെത്തുടര്‍ന്ന് അഞ്ച് മത്സരാര്‍ഥികളെ ഹൗസിന് പുറത്ത് പാര്‍പ്പിച്ചിരിക്കുകയാണ് ബിഗ് ബോസ്, ഹൗസിലുള്ള മറ്റ് പതിനൊന്ന് മത്സരാര്‍ഥികള്‍ക്ക് അസുഖം പകരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഇത്. ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു സംഭവം ആദ്യമാണെന്ന് ഇന്നലത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

കഴിഞ്ഞവാരം മോഹന്‍ലാല്‍ എത്തിയപ്പോള്‍ രഘുവിന്റെ കണ്ണിന് ഇന്‍ഫെക്ഷന്‍ പിടിപെട്ടത് ശരിക്കും ദൃശ്യമായിരുന്നു. ഡോക്ടറെ കാണിക്കാന്‍ പറഞ്ഞതിന് ശേഷം ഹൗസിലെ മറ്റ് മത്സരാര്‍ഥികളും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. വ്യക്തിശുചിത്വത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹൗസിലെ സ്വിമ്മിംഗ് പൂള്‍ ഉപയോഗിക്കാതിരിക്കുക, പുകവലിക്കുന്നവര്‍ തല്‍ക്കാലം അത് ഉപേക്ഷിക്കുക എന്നിവയായിരുന്നു പ്രധാന നിര്‍ദേശങ്ങള്‍. പുലവലി ഒഴിവാക്കേണ്ടിവരുന്നതിലെ വൈഷമ്യം പാഷാണം ഷാജി അന്നേ പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ മത്സരാര്‍ഥികള്‍ എല്ലാവരെയും പരിശോധിക്കാനെത്തിയ ഡോക്ടറോടും ഇതേ സംശയം ചോദിക്കുകയാണ് അദ്ദേഹം.

ഏഷ്യാനെറ്റ് പുറത്തുവിട്ട ബിഗ് ബോസ് പ്രൊമോ വീഡിയോയിലാണ് ഈ രംഗമുള്ളത്. ഹൗസില്‍ നിലവിലുള്ള മത്സരാര്‍ഥികളുടെ കണ്ണ് പരിശോധനയുടേതാണ് വീഡിയോ. രജിത്തിനെയും പാഷാണം ഷാജിയെയും ഡോക്ടര്‍ പരിശോധിക്കുന്നത് വീഡിയോയിലുണ്ട്. ഇതില്‍ പാഷാണം ഷാജിയെ പരിശോധിച്ചതിന് ശേഷം കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍ പ്രതികരിക്കുന്നു. അവിടുന്ന് എണീറ്റ് പോകുംമുന്‍പാണ് ഷാജിയുടെ ചോദ്യം, 'ഇനി സിഗരറ്റ് വലിക്കാമോ?'. ഒരു ചിരിയാണ് ഈ ചോദ്യത്തോടുള്ള ഡോക്ടറുടെ പ്രതികരണം.

click me!