മഞ്ജുവിനോട് ഡിവോഴ്സ് ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍; പ്രതികരണവുമായി ഭര്‍ത്താവ് സുനിച്ചന്‍

Published : Feb 09, 2020, 05:37 PM ISTUpdated : Mar 22, 2022, 04:33 PM IST
മഞ്ജുവിനോട് ഡിവോഴ്സ് ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍; പ്രതികരണവുമായി ഭര്‍ത്താവ് സുനിച്ചന്‍

Synopsis

ബിഗ് ബോസ് സീസണ്‍ രണ്ട് ആറാം ആഴ്ചയിലേക്ക് കടക്കുകയാണ്. വാരാന്ത്യത്തില്‍ മത്സരാര്‍ത്ഥികളെ കാണാന്‍ മോഹന്‍ലാല്‍ എത്തുകയും ചെയ്തു. ഓരോ മത്സരാര്‍ത്ഥികളോടും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ മോഹന്‍ലാല്‍ ഇടയ്ക്ക് മഞ്ജുവിനോട് പൊട്ടിത്തെറിച്ചിരുന്നു. 

ബിഗ് ബോസ് സീസണ്‍ രണ്ട് ആറാം ആഴ്ചയിലേക്ക് കടക്കുകയാണ്. വാരാന്ത്യത്തില്‍ മത്സരാര്‍ത്ഥികളെ കാണാന്‍ മോഹന്‍ലാല്‍ എത്തുകയും ചെയ്തു. ഓരോ മത്സരാര്‍ത്ഥികളോടും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ മോഹന്‍ലാല്‍ ഇടയ്ക്ക് മഞ്ജുവിനോട് പൊട്ടിത്തെറിച്ചിരുന്നു. കുഷ്ഠരോഗമുള്ളവരുടെ മനാസാണ് താങ്കള്‍ക്കെന്ന് രജിത്തിനോട് പറഞ്ഞ  സംഭവത്തിലായിരുന്നു ഇത്. 'വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാന്‍ സാധിക്കില്ല' എന്ന ആറാം തമ്പുരാനിലെ ഡയലോഗ് പറഞ്ഞായിരുന്നു മോഹന്‍ലാല്‍ സംഭാഷണം തുടര്‍ന്നത്. അത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് മോഹന്‍ലാല്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. മഞ്ജു അതിന് ക്ഷമ ചോദിക്കുകയും ചെയ്തു.

'ഓര്‍മ്മയില്ലെങ്കില്‍ അടുത്തയാളോട് ചോദിക്കൂ': ബിഗ്ബോസ് ഹൗസില്‍ പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍- വീഡിയോ...

ഇതിനെല്ലാം പിന്നാലെ മഞ്ജുവിന്‍റെ ഭര്‍ത്താവും ക്ഷമാപണവുമായി എത്തിയിരിക്കുകയാണ്. അത് അവളുടെ വായില്‍ നിന്ന് അറിയാതെ വീണുപോയതാണെന്നായിരുന്നു സുനിച്ചന്‍റെ വാക്കുകള്‍. അതിന് അവള്‍ക്ക് വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്നും സുനിച്ചന്‍ വീഡിയയോയില്‍ പറയുന്നു. മറ്റൊരു വിവാദ പ്രചാരണത്തിനും സുനിച്ചന്‍ വ്യക്തത വരുത്തി. മഞ്ജുവിനെ ഡിവോഴ്സ് ചെയ്യാന്‍ സുനിച്ചന്‍റെ ബന്ധുക്കള്‍ ബിഗ് ബോസ് ഹൗസിലെത്തിയെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇത് ഫേക്കാണെന്ന് ഏഷ്യാനെറ്റ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ വ്യക്തമായെന്നും ഞങ്ങളുടെയെല്ലാം പൂര്‍ണ പിന്തുണയോടെയാണ് അവള്‍ ബിഗ് ബോസിലേക്ക് പോയതെന്നും സുനിച്ചന്‍ പറയുന്നു. ഇത്തരം വാര്‍ത്തകള്‍ തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും സുനിച്ചന്‍ വീഡിയോയില്‍ വ്യക്തമാക്കി.

'ആരാണ് വളച്ചൊടിക്കുന്നതെന്ന് ലോകം കാണുന്നുണ്ട്'; ബിഗ് ബോസ് കോടതിയില്‍ പരസ്പരം വിചാരണ ചെയ്ത് മഞ്ജുവും...

ഞാന്‍ ദുബായിലാണെന്നും, രണ്ടുവര്‍ഷമായി താന്‍ ഇവിടെയാണെന്നും സുനിച്ചന്‍ പറയുന്നു. രണ്ട് മാസം ലീവിന് വന്നിരുന്നു. വീട്ടുകാരും എല്ലാവരും ചേര്‍ന്നാണ് അവളെ ബിഗ് ബോസിലേക്ക് വിട്ടത്. മഞ്ജുവിനെ എല്ലാവരും പ്രോത്സാഹിപ്പിക്കണമെന്നും സുനിച്ചന്‍ വീഡിയോയില്‍ ആവശ്യപ്പെട്ടു.

"

 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ