പവന് വലിക്കാന്‍ കൊടുത്താല്‍ പ്രശ്നം തീരും, അവന് പോകാനുള്ള പരിപാടിയെന്ന് പറഞ്ഞത് രജിത്; പിന്നെ ഷാജി പറഞ്ഞതും!

Published : Feb 15, 2020, 05:12 PM ISTUpdated : Feb 15, 2020, 05:18 PM IST
പവന് വലിക്കാന്‍ കൊടുത്താല്‍ പ്രശ്നം തീരും, അവന് പോകാനുള്ള പരിപാടിയെന്ന് പറഞ്ഞത് രജിത്; പിന്നെ ഷാജി പറഞ്ഞതും!

Synopsis

രജിത് കുമാറിനൊപ്പം നിന്ന് ഗെയിം കളിക്കുന്ന ഒരേയൊരാള്‍ പവന്‍ മാത്രമായിരുന്നു. ഇന്ന് എവിക്ഷന്‍ എപ്പിസോഡ് ആരംഭിക്കുന്നതിന് മുമ്പു തന്നെ പവന്‍ പുറത്തേക്ക് പോയി. പവന്‍ സ്വന്തം ഇഷ്ടപ്രകാരം ബിഗ് ബോസില്‍ നിന്ന് പുറത്തുപോവുകയാണ് എന്നായിരുന്നു ബിഗ് ബോസ് അനൗണ്‍സ് ചെയ്തത്.

അസുഖങ്ങളും സംഘര്‍ഷങ്ങളും എല്ലാം ഷോയുടെ രസച്ചരട് പൊട്ടുക്കുമെന്ന് പലപ്പോഴും തോന്നിയെങ്കിലും, അതും ഷോയുടെ ഭാഗമാക്കി അതിഗംഭീരമായി മുന്നോട്ടുപോവുകയാണ് ബിഗ് ബോസ്. ആറാം ആഴ്ച പൂര്‍ത്തിയായി വെള്ളിയാഴ്ചത്തെ എപ്പിസോഡ് പൂര്‍ത്തിയായിരിക്കുകയാണിപ്പോള്‍.  ഇന്നലെത്തെ എപ്പിസോഡില്‍ നടുവേദന മൂലം പവന്‍ പുറത്തുപോവുകയും ചെയ്തു. രജിത് കുമാറിനൊപ്പം നിന്ന് ഗെയിം കളിക്കുന്ന ഒരേയൊരാള്‍ പവന്‍ മാത്രമായിരുന്നു. ഇന്ന് എവിക്ഷന്‍ എപ്പിസോഡ് ആരംഭിക്കുന്നതിന് മുമ്പു തന്നെ പവന്‍ പുറത്തേക്ക് പോയി. പവന്‍ സ്വന്തം ഇഷ്ടപ്രകാരം ബിഗ് ബോസില്‍ നിന്ന് പുറത്തുപോവുകയാണ് എന്നായിരുന്നു ബിഗ് ബോസ് അനൗണ്‍സ് ചെയ്തത്.

ഡോക്ടര്‍മാരുടെയും ഫിസിയോ തെറാപ്പിസ്റ്റുകളുടെയും വിദഗ്ധ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു പവന്‍ പുറത്തുപോയത്. നേരത്തെ പറ‍ഞ്ഞതുപോലെ പവന്‍ സ്വന്തം ഇഷ്ടപ്രകാരം പുറത്തേക്ക് പോവുകയാണെന്ന് ബിഗ് ബോസ് എന്തുകൊണ്ട് അനൗണ്‍സ് ചെയ്തു എന്നതും ശ്രദ്ധേയമാണ്. മറ്റുള്ളവരെല്ലാം പുറത്തേക്ക് പോയപ്പോള്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതിനാല്‍ അവരെ വീടുകളിലേക്ക് പറഞ്ഞയച്ചു എന്നായിരുന്നു ബിഗ് ബോസ് വീടിനെ അറിയിച്ചത്. ഇതൊക്കെ ചേര്‍ത്തുവച്ച് ചില ചര്‍ച്ചകളും ബിഗ്ബോസ് വീട്ടില്‍ നടന്നു.

തുടക്കമിട്ടത് രജിത് തന്നെയായിരുന്നു. കണ്‍ഫഷന്‍ റൂമില്‍ തന്‍റെ കണ്ണിന് നീരുവന്നതിനെ കുറിച്ച് ഡോക്ടറോട് വിശദീകരിച്ച് പുറത്തുവരുന്നതിനിടെ രജിത് പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു. പവന് വലിക്കാന്‍ കൊടുത്താല്‍ മതി. പ്രശ്നമൊക്കെ തീരും... അവന്‍ പോകാനുള്ള പരിപാടിയാണ് എന്നായിരുന്നു രജിത് പറഞ്ഞത്. പവന്‍ പുറത്തുപോയതോടെ ഗ്രൂപ്പില്‍ ഒറ്റയ്ക്കാണ് രജിത് കുമാര്‍. മത്സരങ്ങളിലെല്ലാം കൂടെ നിന്ന പവന്‍ പോകുന്നതിന്‍റെ അലോസരങ്ങള്‍ പലപ്പോഴായി രജിത് കാണിക്കുകയും ചെയ്തു. പോകാനുള്ള പ്രഖ്യാപനം വന്നതോടെ നിര്‍വികാരിയായി മൗനിയായി നില്‍ക്കുന്ന രജിതിനെയും കാണാമായിരുന്നു. പവനെ അടുത്തറിയുന്ന രജിത് കുമാര്‍ എന്തുകൊണ്ടാവാം അവന് വലിക്കാന്‍ കൊടുത്താല്‍ മതി പ്രശ്നങ്ങളൊന്നുമില്ലെന്ന തരത്തില്‍ പറഞ്ഞതെന്നാണ് ചര്‍ച്ചകള്‍.

മറ്റൊരു ചര്‍ച്ചയും ബിഗ് ബോസ്  ഹൗസില്‍ നടന്നിരുന്നു. അവന്‍ പുകവലിക്ക് അഡിക്ടഡ് ആണെന്ന് ഷാജിയും മഞ്ജുവുമെല്ലാം ഇരുന്ന സംസാരിക്കുന്നതിനിടയില്‍ അവന്‍ മറ്റെന്തിനോ അഡിക്ട‍ഡ് ആണ് എന്നായിരുന്നു പാഷാണം ഷാജി പറഞ്ഞത്. 25 വര്‍ഷത്തിലധികമായി താന്‍ പുകവലിക്കുന്നുണ്ടെന്നും എനിക്ക് കുഴപ്പമില്ലെന്നും ഷാജി പറ‍ഞ്ഞു. ഇത് വേദന തന്നെയാണെന്ന് മഞ്ജുവും സൂരജും പറയുന്നതിനിടയില്‍ മഞ്ജുവൊക്കെ ഏത് കാലത്താണ് ജീവിക്കുന്നതെന്നായിരുന്നു ഷാജി ചോദിച്ചത്. അവന്‍ പറയുന്നതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറുകയാണെന്നും തന്‍റെ ഡിസ്ക് പ്രശ്നത്തെ കുറിച്ച് ഭാര്യക്കറിയില്ലെന്നാണ് പറഞ്ഞതെന്നുമാണ് പവന്‍ പറഞ്ഞതെന്നും ഷാജി പറയുന്നുണ്ട്. എന്നാല്‍ ഏറെ ദു:ഖത്തോടെ ആയിരുന്നു പവന്‍ യാത്ര പറയുമ്പോള്‍ സംസാരിച്ചത്. എല്ലാവരെയും കാണാന്‍ പറ്റയതില്‍ സന്തോഷമുണ്ടെന്നും പറ‍ഞ്ഞു. ബാക്കിന് ഈ പ്രശ്നം വരുമെന്ന് കരുതിയില്ലെന്നും. പോകേണ്ട അവസ്ഥ വന്നതില്‍ ഏറെ സങ്കടമുണ്ടെന്നായിരുന്നു പവന്‍ പറഞ്ഞത്. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ