
സംഭവബഹുലമായാണ് ബിഗ് ബോസ് രണ്ടാം സീസണ്‍ മുന്നോട്ടുപോകുന്നത്. അനുദിനം ഉദ്വേഗത്തിന്‍റെ നിമിഷങ്ങളാണ് ഷോയില്‍ നിന്ന് പുറത്തുവരുന്നത്. 37ാം ദിവസം ബിഗ് ബോസ് വീട്ടില്‍ രണ്ട് പ്രധാന സംഭവങ്ങളാണ് ഉണ്ടായത്. ഒന്ന് കണ്ണിന് അസുഖമായതിനെ തുടര്‍ന്ന് പുറത്തുപോയ പവന്‍ തിരിച്ചെത്തി എന്നതാണ്. എന്നാല്‍ അതിന് മുമ്പ് ബിഗ് ബോസ് നടത്തിയ പ്രഖ്യാപനം പ്രേക്ഷകരെപ്പോലെ തന്നെ മറ്റ് മത്സരാര്‍ത്ഥികളെയും ഞെട്ടിക്കുന്നതായിരുന്നു.
കണ്ണിന് അസുഖം വന്ന് പുറത്തുപോയ അഞ്ചുപേരില്‍ ഒരാള്‍ ചികിത്സ കഴിഞ്ഞ് നിങ്ങളോടൊപ്പം ചേരുകയാണെന്നും, ബാക്കിയുള്ളവരുടെ കണ്ണിന് കൂടുതല്‍ ചികിത്സ ആവശ്യമുള്ളതിനാല്‍ നാലുപേര്‍ വീടുകളിലേക്ക് മടങ്ങിയെന്നുമായിരുന്നു ബിഗ് ബോസ് അറിയിച്ചത്. അസുഖമായ പുറത്ത് മാറ്റി താമസിപ്പിച്ചിരുന്ന ആര്‍ജെ രഘു, രേഷ്മ, സുജോ, അലസാന്ദ്ര എന്നിവരെയാണ് വീട്ടിലേക്കയച്ചതായി അറിയിച്ചത്.
ഇപ്പോഴിതാ വീട്ടിലേക്ക് തിരിച്ചുപോയെന്ന ബിഗ് ബോസ് പ്രഖ്യാപിച്ചവരില്‍ ഒരാളുടെ പുറത്തുള്ള വീഡിയോ എന്ന തരത്തില്‍ലെ ഒരു വീഡിയോ പ്രചരിക്കുകയാണ്. രഘു പുറത്തിറങ്ങിയെന്ന തരത്തിലാണ് വീഡിയോ വൈറലാകുന്നത്. എന്നാല്‍ ഫോണും നോക്കിയിരിക്കുന്ന രഘുവിന്റെ വീഡിയോ പഴയതആണോ എന്ന ആശയക്കുഴപ്പത്തിലാണ് ആരാധകര്‍. ബിഗ് ബോസ് ഹൗസില്‍ ബിഗ് ബോസ് പ്രഖ്യാപനം നടത്തിയെങ്കിലും അവര്‍ അങ്ങനെ പോകില്ലെന്നും തിരിച്ചുവരുമെന്ന പ്രതീക്ഷയും പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നുണ്ട്.
"
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ