
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ ഏറ്റവും കൗതുകമുണര്‍ത്തുന്ന മത്സരാര്‍ഥികളില്‍ ഒരാളാണ് രജിത് കുമാര്‍. ചില വിവാദപ്രസ്താവനകളുടെ പേരില്‍ പലപ്പോഴും ചര്‍ച്ചാകേന്ദ്രമായിട്ടുള്ള രജിത് കുമാര്‍ തന്റെ സ്ഥിരം അപ്പിയറന്‍സ് വിട്ടാണ് ബിഗ് ബോസ് ഹൗസില്‍ എത്തിയിരിക്കുന്നത്. തൂവെള്ള താടിയിലും വെളുത്ത വസ്ത്രങ്ങളിലുമാണ് അദ്ദേഹത്തെ മുന്‍പ് കണ്ടിട്ടുള്ളതെങ്കില്‍ താടി എടുത്ത്, മുടിയും മീശയും കറുപ്പിച്ചാണ് പുതിയ അപ്പിയറന്‍സ്.
ആദ്യദിവസം ബിഗ് ബോസ് ഹൗസില്‍ വര്‍ഷങ്ങളായി താന്‍ പിന്തുടരുന്ന ഒരു ശീലത്തെക്കുറിച്ച് അദ്ദേഹം മറ്റ് മത്സരാര്‍ഥികളോട് വിശദീകരിച്ചു. ഒരു ദിവസം ആരോടെങ്കിലും തെറ്റ് ചെയ്‌തെന്ന് തോന്നിയാല്‍ കിടക്കുന്നതിന് മുന്‍പ് അയാളോട് മാപ്പ് പറയുമെന്നും അല്ലാത്തപക്ഷം പശ്ചാത്തപിക്കുമെന്നും രജിത് കുമാര്‍ ഒപ്പമുള്ളവരോട് പറഞ്ഞു. താന്‍ കഴിഞ്ഞ 15 വര്‍ഷമായി അനുവര്‍ത്തിക്കുന്ന ശീലമാണ് ഇതെന്നും.
ആദ്യദിനം കൂട്ടത്തിലെ ഒരാളോട് ക്ഷമ ചോദിക്കുകയും ചെയ്തു രജിത്. ആര്യയോടാണ് രജിത്കുമാര്‍ ക്ഷമ ചോദിച്ചത്. ഒരു കുട്ടിയുടെ അമ്മയാണ് ആര്യയെന്ന് ആരോ പറഞ്ഞപ്പോള്‍ താന്‍ എന്തോ കമന്റ് പറഞ്ഞെന്നും അത് അനുചിതമാണെന്ന് തോന്നിയതിനാല്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് രജിത് പറഞ്ഞത്. എന്നാല്‍ അത് താന്‍ കാര്യമായെടുത്തില്ലെന്നായിരുന്നു ആര്യയുടെ മറുപടി. സിംഗിള്‍ പേരന്റ് ആയ ആര്യയുടെ മകള്‍ റോയയും ബിഗ് ബോസ് ഉദ്ഘാടന വേദിയില്‍ എത്തിയിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ