ബിഗ് ബോസില്‍ തിരിച്ചെത്തിയ രേഷ്മ, എലീന, ദയ എന്നിവരെ കെട്ടിപ്പിടിച്ച് വരവേറ്റ് രജിത്തും കൂട്ടരും

Published : Mar 01, 2020, 04:58 PM ISTUpdated : Mar 01, 2020, 05:07 PM IST
ബിഗ് ബോസില്‍ തിരിച്ചെത്തിയ രേഷ്മ, എലീന, ദയ എന്നിവരെ കെട്ടിപ്പിടിച്ച് വരവേറ്റ് രജിത്തും കൂട്ടരും

Synopsis

ബിഗ് ബോസ് വീട് ഒമ്പതാം ആഴ്ചയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പുള്ള ശനിയാഴ്ചത്തെ എപ്പിസോഡ് പൂര്‍ത്തിയായി കഴിഞ്ഞു. 56 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി വലിയ കളികള്‍ക്കും മേലെയുള്ള  വേറെ ലെവല്‍ കളികളുമായി മുന്നോട്ടു പോവുകയാണ് ബിഗ് ബോസ്. 

ബിഗ് ബോസ് വീട് ഒമ്പതാം ആഴ്ചയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പുള്ള ശനിയാഴ്ചത്തെ എപ്പിസോഡ് പൂര്‍ത്തിയായി കഴിഞ്ഞു. 56 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി വലിയ കളികള്‍ക്കും മേലെയുള്ള  വേറെ ലെവല്‍ കളികളുമായി മുന്നോട്ടു പോവുകയാണ് ബിഗ് ബോസ്. ഈ ആഴ്ച അസുഖം മൂലം പുറത്തുപോയ രേഷ്മ, ദയ, എലീന എന്നിവര്‍ തിരിച്ചെത്തിയതായിരുന്നു വലിയ വിശേഷം. ഇതോടെ വീടിനകത്ത് പതിനാല് പേരാണ് മത്സരാര്‍ത്ഥികളായി ഉള്ളത്.

മൂവരെയും വളരെ നാടകീയമായാണ് മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് കടത്തിവിട്ടത്.  ആദ്യ കണ്ണിന് അസുഖമായതിനാല്‍ രേഷ്മയും ദയയും വീടിനകത്തേക്ക് വരുന്നില്ലെന്നും തിരിച്ച് വീട്ടിലേക്ക് തിരിച്ചയക്കുകയാണെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. പിന്നീട് എലീന തിരിച്ചെത്തുകയാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെ അകത്തുള്ളവര്‍ കാണാതെ രേഷ്മയെയും ദയയെയും എലീനയ്ക്കൊപ്പം അകത്തേക്ക് വിട്ടു.

അകത്തേക്കെത്തിയ മൂവരെയും ആദ്യം വരവേറ്റത് രജിത്തായിരുന്നു. കൈ രണ്ടും ഉയര്‍ത്തി മൂവരെയും കെട്ടിപ്പിടിച്ചുകൊണ്ട് രജിത്  അവരെ സ്വീകരിച്ചു. അതേസമയം വീണ എലീനയെ എടുത്തുപൊക്കി. അച്ചായി എന്ന് വിളിച്ച് ഷാജിയെ എലീന കെട്ടിപ്പിടിച്ചു. അലസാന്‍ഡ്രയും എലീനയെ സ്വീകരിച്ചു. രേഷ്മയെയും ദയയെയും ഓരോരുത്തരായി കെട്ടിപ്പിടിച്ചു വരവേറ്റു. ഫുക്രുവിനെ കെട്ടിപ്പിടിച്ച ശേഷം തനിക്കെന്നെ മിസ് ചെയ്തോ എന്ന് എലീന ചോദിച്ചു. ഇല്ലെന്ന് മറുപടി. ഇതോടെ ബാക്കിയുള്ളവര്‍ കൂകി വിളിച്ച് ഫുക്രുവിനെ പരിഹസിച്ചു. 

അഭിരാമിയെയും അമൃതയെയും കണ്ടപ്പോള്‍ ഇതെപ്പോ വന്നുവെന്ന് അത്ഭുതത്തോടെയുള്ള ചോദ്യവുമായി എലീന, മഞ്ജു പോയപ്പോള്‍ എത്തിയതാണെന്ന് ആര്യയും മറ്റുള്ളവരും മറുപടി നല്‍കുകയും ചെയ്തു. അതീവ സന്തോഷത്തോടെയാണ് മൂവരെയും വീട്ടിലേക്ക് സ്വീകരിച്ചതെങ്കിലും ഇനിയുള്ള കളികള്‍ വീട്ടുകാര്‍ക്കിടയിലെ ബന്ധം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് കണ്ടറിയേണ്ടി വരും.
 

PREV
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ