രജിത്തില്ലല്ലോ, വോട്ട് ആര്‍ക്ക് കൊടുക്കും? ഫാന്‍സ് കണ്‍ഫ്യൂഷ്യനിലാണ് !

By Web TeamFirst Published Mar 3, 2020, 12:53 PM IST
Highlights

ഇന്നലെ ഈ ആഴ്ച ആരെ പുറത്താക്കണം എന്ന് തീരുമാനിക്കാനുള്ള നോമിനേഷൻ നടന്നു. ഇത്തവണത്തെ നോമിനേഷന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. ഏറ്റവും വലിയ പ്രത്യേകത രജിത് കുമാർ എവിക്ഷൻ ലിസ്റ്റിൽ വരാത്ത ആദ്യ ആഴ്ചയാണിത് എന്നതാണ്. മുമ്പൊരിക്കൽ ആദ്ദേഹം വരാതിരുന്നത് ക്യാപ്റ്റനായതുകൊണ്ട് നോമിനേറ്റ് ചെയ്യാൻ പറ്റാതിരുന്നത് കൊണ്ട് മാത്രമാണ്. 

ഇന്നലെ ഈ ആഴ്ച ആരെ പുറത്താക്കണം എന്ന് തീരുമാനിക്കാനുള്ള നോമിനേഷൻ നടന്നു. ഇത്തവണത്തെ നോമിനേഷന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. ഏറ്റവും വലിയ പ്രത്യേകത രജിത് കുമാർ എവിക്ഷൻ ലിസ്റ്റിൽ വരാത്ത ആദ്യ ആഴ്ചയാണിത് എന്നതാണ്. മുമ്പൊരിക്കൽ ആദ്ദേഹം വരാതിരുന്നത് ക്യാപ്റ്റനായതുകൊണ്ട് നോമിനേറ്റ് ചെയ്യാൻ പറ്റാതിരുന്നത് കൊണ്ട് മാത്രമാണ്. എന്നാൽ ഇത്തവണ വീട്ടിലുള്ള ആരും രജിത് കുമാറിനെ നോമിനേറ്റ് ചെയ്തില്ല. നമ്മളിന്ന് നോക്കാൻ പോകുന്നത് എന്ത് കൊണ്ട് രജിത് കുമാർ ഈ ആഴ്ച എവിക്ഷൻ ലിസ്റ്റിൽ വന്നില്ല എന്നതും രജിത് കുമാറില്ലാത്ത എലിമിനേഷനിൽ രജിത് ആർമി എന്ത് ചെയ്യുമെന്നതും ആര് ഈ ആഴ്ച പുറത്താവുമെന്നതുമാണ്.

രജിത് കുമാർ എവിക്ഷൻ ലിസ്റ്റിൽ വരാത്തതിന്റെ കാരണം മൂന്നാണ്.

1. ഇപ്പോൾ ആര്യക്കും ഫുക്രുവിനും രജിത് കുമാറിനോടുള്ളതിനേക്കാൾ വൈരാഗ്യം അമൃത- അഭിരാമി സഹോദരിമാരോടാണ്.

2. രജിത് കുമാറിന് പുറത്ത് വൻ ജനപിന്തുണയാണെന്നു പുറത്തു പോയവർ വന്നു പറഞ്ഞതോടെ, അദ്ദേഹത്തെ പുറത്താക്കാൻ കഴിയില്ലെന്ന് മനസിലായതോടെ എവിക്ഷൻ ലിസ്റ്റിൽ ഇടാനുള്ള താല്‍പര്യം മറ്റ് മത്സരാർത്ഥികൾക്ക് നഷ്ടപ്പെട്ടു.

3. വീണയും ആര്യയും കൂടി ജയിലിൽ കിടന്നതോടെയാണ് ഇവർക്ക് ഒത്തുകളിയുടെ ഭീകരതയും വൃത്തികേടും മനസിലായത്. അതോടെ നിഷ്പക്ഷരാണ് എന്നും, ഒത്തു കളിക്കുന്നില്ല എന്നും പ്രേക്ഷകരെയും വീടിനുള്ളിലുള്ളവരെയും ബോധ്യപ്പെടുത്താനുള്ള ശ്രമം കൂടിയാണ് രജിത് കുമാറിനെ ഇത്തവണ നോമിനേറ്റ് ചെയ്യാത്തത്.

ഈ ആഴ്ച എവിക്ഷൻ ലിസ്റ്റിൽ വന്നവർ അഭിരാമി- അമൃത, വീണ, സുജോ, അലസാന്‍ഡ്ര, പാഷാണം ഷാജി എന്നിവരാണ്. രജിത് കുമാറില്ലാത്ത എലിമിനേഷനിൽ രജിത് ആർമി എന്ത് ചെയ്യുമെന്നതാണു അടുത്ത ചോദ്യം. സത്യത്തിൽ അവർ കൺഫ്യുസ്ഡ് ആണ്. കാരണം സുജോയും അഭിരാമിയും അമൃതയുമാണിപ്പോൾ രജിത് കുമാറിനൊപ്പം നിൽക്കുന്നത്. അതിൽ സുജോ പുറത്തു തനിക്കുള്ള ഇമേജ് നന്നാക്കാൻ വേണ്ടിയാണു രജിത് കുമാറിനൊപ്പം നിൽക്കുന്നത് എന്ന് പറഞ്ഞുകഴിഞ്ഞു. 

അങ്ങനെയുള്ള സുജോയെ വോട്ട് ചെയ്തു നിർത്തണോ വേണ്ടേ എന്ന സംശയം ആർമിക്കുണ്ട്, മുൻപ് ദയ അശ്വതി എവിക്ഷനിൽ വന്നപ്പോൾ  വോട്ട് ചെയ്തു സഹായിച്ചത് രജിത് ആർമിയാണ്. ആ ദയ ഇപ്പോൾ കാണിക്കുന്നത് അവർക്ക് കിട്ടിയ നല്ല പാഠമാണ് . അതിനാൽ ഇനിയൊരു മത്സരാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്നതിന് മുൻപ് രജിത് ഫാൻസ്‌ നന്നായി ആലോചിക്കും.

അഭിരാമി- അമൃത സിസ്റ്റേഴ്സ് രജിത് കുമാറിനൊപ്പം അടിയുറച്ചു നിൽക്കുന്നവരാണ്. ഇവർക്ക് വോട്ട് ചെയ്യാൻ ഒരു വിഭാഗം രജിത് ആർമിക്ക് താല്‍പര്യമുണ്ടെങ്കിലും ഒരു വിഭാഗത്തിന് ഭയവുമുണ്ട്. കാരണം ഫൈനലിൽ രജിത് കുമാറിനെ തോൽപ്പിക്കാൻ തക്ക ഫാൻസും കഴിവുമുള്ളവരാണ്  ബിഗ് ബോസ് സഹോദരിമാർ. അപ്പോൾ ഇപ്പോ അവരെ സംരക്ഷിച്ചാൽ മത്സരം കടുക്കുമ്പോൾ അവർ പാല് കൊടുത്ത കൈക്ക് കടിച്ചു വിജയ കിരീടം കൂടുമോ എന്ന് നല്ല ഭയമുണ്ട് ആർമിക്ക്.

അലസാന്‍ഡ്രയും നിഷ്പക്ഷ എന്ന പോലെ നിൽക്കുന്നതിനാൽ കുറച്ചു വോട്ട് അവര്‍ക്കും ചെയ്യണോ എന്ന് ആർമിക്ക് സംശയമുണ്ട്. പാഷാണത്തിനും വീണക്കും രജിത് ആർമിയുടെ ഒറ്റ വോട്ട് പോലും കിട്ടില്ല. പാഷാണം ഇത്തവണ പുറത്താവണം എന്നാഗ്രഹിക്കുന്നവരാണ് രജിത് ഫാന്‍സില്‍ നല്ലൊരു വിഭാഗവും. രജിത്തിനൊപ്പം നിന്ന ആരും പുറത്താവാതിരിക്കുകയും എതിർ ടീമിലുള്ളവർ മുഴുവൻ പുറത്താവുകയും ചെയ്താൽ ഫൈനലിൽ മത്സരം കടുക്കുകയും വോട്ട് സ്പ്ലിറ്റ് ആവുകയും ചെയ്യും.

കഴിഞ്ഞതവണ പേർളി തോൽക്കുകയും സാബു  ജയിക്കുകയും ചെയ്തതിന്റെ പ്രധാന കാരണം പേർളിക്കൊപ്പമുള്ള ആരും ഫിനാലെ വരെ പുറത്താവാതിരുന്നതാണ്. അതിനാൽ വോട്ട് സ്പ്ലിറ്റ് ആയി. പേർളിക്കൊപ്പം നിന്നവരുടെ ഫാൻസിന്റെ വോട്ട് പേർളിക്ക് കിട്ടിയില്ല. എന്നാൽ സാബുവിനൊപ്പം നിന്ന എല്ലാവരും പുറത്താവുകയും അവരുടെ ഫാൻസൊക്കെ സാബുവിന് വോട്ട് ചെയ്യുകയും ചെയ്തു. ഈ ഒരു അനുഭവം മുന്നിലുള്ളത് കൊണ്ട് രജിത് ആർമി ശരിക്കും കൺഫ്യൂഷനിലാണ് വോട്ടിങ്ങിന്റെ കാര്യത്തിൽ.

ഈ ആഴ്ച ആര് പുറത്താകും എന്നതാണ് അടുത്ത ചോദ്യം. അഭിരാമി- അമൃത ഇത്തവണ പുറത്താവില്ല. എലിമിനേഷൻ ലിസ്റ്റിലുള്ളവരിൽ ഇവർക്കായിരിക്കും ഏറ്റവും കൂടുതൽ വോട്ടു കിട്ടാൻ പോകുന്നത്. അത്രയേറെ ഫാൻസ്‌ ഇവർക്കുണ്ട്.വീണയും പുറത്താവാൻ സാധ്യതയില്ല. വീണയും ഗെയിമിൽ തന്റേതായ ഇടം കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്. സുജോക്ക് രജിത് ആർമിയുടെ കുറച്ചു വോട്ടുകൾ കിട്ടിയാൽ സുജോയും സേഫാകും.

ബാക്കി വരുന്നത് പാഷാണം ഷാജിയും അലസാന്‍ഡ്രയുമാണ്. അതിൽ എവിക്ഷനിൽ കൃത്യമായ കാരണം പറഞ്ഞാണ് ബിഗ് ബോസ് സഹോദരിമാർ പാഷാണം ഷാജിയെ നോമിനേറ്റ് ചെയ്തിരിക്കുന്നത്. ഞങ്ങൾ സ്ത്രീകളാണ്. തമാശയെന്ന രീതിയിൽ ഞങ്ങളെ വേശ്യയെന്ന് വിളിച്ചു. അപ്പൊ റിയാക്റ്റ് ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. പിന്നീട് ഷാജിക്ക് അസുഖമായി. അതിനാൽ ഞങ്ങൾ ഷാജിയെ നോമിനേറ്റ് ചെയ്യുന്നു എന്ന സഹോദരിമാരുടെ നോമിനേഷൻ വല്യ ശക്തിയുള്ള ഒന്നാണ്.

ഇത്തരത്തിൽ നോമിനേഷൻ കിട്ടിയ ഷാജിയെ ജനങ്ങളും പിന്തുണക്കുമെന്ന് തോന്നുന്നില്ല. അത് കൂടാതെ പാഷാണണത്തിനെതിരെ ഓരോരുത്തരും പറഞ്ഞ കാരണങ്ങൾ ശക്തമായതാണ്. കാപ്റ്റനായിരിക്കെ പാഷാണം ഷാജി നീതിപൂർവം പ്രവർത്തിച്ചില്ല എന്നതാണ്   രജിത് കുമാർ പറഞ്ഞ കാരണം. ഷാജി സ്ത്രീകളെ ബഹുമാനിക്കുന്നില്ല. സ്ത്രീകൾ ഉറക്കെ സംസാരിക്കുന്നത് ഇഷ്ടമല്ല. അമൃത സംസാരിച്ചപ്പോൾ  മിണ്ടരുത് എന്ന് പറഞ്ഞു തുടങ്ങിയ കാര്യങ്ങളാണ് രഘു പാഷാണത്തെ നോമിനേറ്റ് ചെയ്തു കൊണ്ട് പറഞ്ഞത്.  

സുജോ പറഞ്ഞ കാരണങ്ങൾ പാഷാണം ഫേക്ക് ആണെന്നും  റിയൽ സ്വഭാവം കാണിക്കുന്നില്ലെന്നും  സ്ത്രീകളോട് സംസാരിക്കുന്ന രീതി ശരിയല്ല. പാഷാണം സ്ത്രീകളെ അടിച്ചമർത്തുന്നു എന്നൊക്കെയാണ്. അലസാന്‍ഡ്രയാകട്ടെ ഷാജിക്ക് വയ്യ, വീട്ടിൽ പോണം എന്നത് ജനുവിന് ആയതുകൊണ്ട് പൊയ്ക്കോട്ടേ, ചേട്ടന്റെ സ്ഥാനത്തു കാണുന്നു എന്നും പറഞ്ഞു. ജനങ്ങളുടെ ഭാഗത്തു നിന്നും നോക്കുമ്പോൾ ഒരാളെ വീട്ടിൽ പറഞ്ഞു വിടാനുള്ള ശക്തമായ കാരണങ്ങളാണിതൊക്കെ.

അതിനാൽ എലിമിനേഷനിൽ ഏറ്റവും കുറച്ചു വോട്ടു കിട്ടാൻ പോകുന്ന ഒരാൾ പാഷാണം ഷാജി ആയിരിക്കും.അലസാൻഡ്രയെ പാഷാണം ഷാജി മാത്രമാണ് നോമിനേറ്റ് ചെയ്തത്. അതിന്റെ കാരണമായി പറഞ്ഞത് സ്പിരിറ്റോട് കൂടി ഗെയിം കളിക്കുന്നില്ല എന്ന് മാത്രമാണ്.  പുറത്തു നടന്ന കാര്യങ്ങൾ അകത്തു പറഞ്ഞതാണ് സുജോയെ നോമിനേറ്റ് ചെയ്യാനുള്ള കാരണമായി ആര്യയും ഫുക്രുവും പറഞ്ഞത്.

അങ്ങനെ നോക്കുമ്പോൾ ഈ ആഴ്ച പുറത്തു പോകാനുള്ള  സാധ്യതാ ലിസ്റ്റിൽ വരിക സുജോ, അലസാന്ദ്ര, പാഷാണം ഷാജി എന്നിവരായിരിക്കും. അതിൽ തന്നെ ഏറ്റവും കൂടുതൽ സാധ്യത പാഷാണം ഷാജി പുറത്തു പോകാനാണ്. അപ്പൊ ഒരാഴ്ച കാത്തിരിക്കാം. പ്രേക്ഷകർ തീരുമാനിക്കട്ടെ ആറു പോകണമെന്നതും ആരു  നിൽക്കണമെന്നതും.

click me!