ബിഗ് ബോസ് മലയാളം സീസൺ എട്ടിന്റെ പതിനെട്ടാം ദിവസത്തിൽ താഷിക്കെതിരെ ഫിസിക്കൽ അസോൾട്ട് ആരോപണങ്ങൾ ഉയർന്നു. അച്ഛന്റെ പേര് വിളിച്ചതിനെച്ചൊല്ലി കൊമ്പനും ഐശ്വര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടായി.

ബിഗ് ബോസ് മലയാളം സീസൺ 8 പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മത്സരം പതിനെട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഫിസിക്കൽ അസോൾട്ട് ആരോപണങ്ങളും ഇന്നത്തെ ദിവസം കനത്തിരുന്നു. കഴിഞ്ഞ എപ്പിസോഡിന്റെ തുടർച്ചയെന്നോണം താഷിക്കെതിരെ എൽദോയും ഗൗതം ശശിയും രംഗത്തുവന്നിരുന്നു. എന്നാൽ താഷിക്കെതിരെ താൻ ഒന്നും പറയില്ലെന്നാണ് ഗൗതം ശശി പറയുന്നത്.

അതിനിടയിൽ കൊമ്പനും ഐശ്വര്യയും തമ്മിലുള്ള ലൗ ട്രാക്കും ചർച്ചയാവുന്നുണ്ട്. തന്റെ അച്ഛന്റെ പേര് വിളിച്ചുകൊണ്ട് തന്നെ അഭിസംബോധന ചെയ്യരുതെന്ന് കൊമ്പനോട് ഐശ്വര്യ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ ഇത് അവഗണിച്ച് കൊമ്പൻ വീണ്ടും ഇത് ആവർത്തിച്ചത് ഇരുവർക്കിടയിലും വലിയ രീതിയിൽ വിടവ് വരുത്തിയിട്ടുണ്ട്.

അതിനിടെ ഐശ്വര്യ തനിക്ക് ബിഗ് ബോസ് വീട്ടിൽ മറ്റൊരാളോട് ക്രഷ് തോന്നിയിട്ടുണ്ടെന്ന് ഷിബിനയോടും, നോബിയോടും പറയുന്നുണ്ട്. വിക്കിയോട് അല്ലേ ക്രഷ് എന്ന് ഷിബിന പറയുന്നുണ്ടെങ്കിലും ഐശ്വര്യ അതിന് മറുപടി ഒന്നും പറയുന്നില്ല. എന്നാൽ ഐശ്വര്യയോട് തനിക്ക് ക്രഷ് തോന്നിയിട്ടുണ്ടെന്ന് നോബി ഇന്ന് തുറന്നുപറയുന്നുണ്ട്. തന്റെ ക്രഷ് ആരാണെന്ന് വെളിപ്പെടുത്താത്തത്കൊണ്ട് തന്നെ നോബിയും ലിസ്റ്റിലുണ്ടെന്ന സൂചന ഐശ്വര്യ നൽകുന്നുണ്ട്. ഇതിനിടെ ഐശ്വര്യയോട് ഇനി മുതൽ താൻ ഒരു ഡിസ്റ്റൻസ് കീപ്പ് ചെയ്ത മാത്രമേ നിൽക്കൂ എന്നാണ് കൊമ്പൻ ഷിജിനുമായുള്ള സംസാരത്തിൽ പറയുന്നത്. ഇതിനിടെ ഐശ്വര്യ ഒറ്റക്കിരുന്ന് കരയുകയും കൊമ്പനെ നല്ലൊരു സുഹൃത്തും അണിയനുമായാണ് കാണുന്നതെന്നും ക്യാമറയിൽ നോക്കി പറയുന്നുണ്ട്.

നോബിക്ക് തന്നോട് ക്രഷ് ഉണ്ടെന്ന് പറഞ്ഞതിന് ശേഷം തന്റെ ആദ്യത്തെ ക്രഷ് ആയ വിക്കിയോടും സുഹൃത്തും ലൗ ട്രാക്ക് പോലെ മുന്നോട്ട് പോയിരുന്ന കൊമ്പനുമായുള്ള സൗഹൃദവും ഇനി എന്താവുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. എന്നാൽ നോബിക്ക് ക്രഷ് ഉണ്ടെന്ന് പറഞ്ഞത് കള്ളമാണെന്ന് ഷിബിനയും നോബിയും പ്ലാൻ ചെയ്യുന്നുണ്ട്. ഐശ്വര്യയുടെ ഇരട്ടത്താപ്പും ലൗ ട്രാക്കും കേവലം ഗെയിമിന് വേണ്ടി മാത്രമുള്ളതാണെന്നാണ് ഷിബിനയും നോബിയും പറയുന്നത്.

YouTube video player