ബിഗ് ബോസ് ടാസ്കിനിടെ രജിത് കുമാറിന് അപ്രതീക്ഷിത അപകടം -വീഡിയോ

Published : Mar 05, 2020, 03:37 PM ISTUpdated : Mar 05, 2020, 03:38 PM IST
ബിഗ് ബോസ് ടാസ്കിനിടെ രജിത് കുമാറിന് അപ്രതീക്ഷിത  അപകടം -വീഡിയോ

Synopsis

അപ്രതീക്ഷിത കാര്യങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്. ടാസ്കുകളും അത്തരത്തില്‍ വലിയ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നു.

അപ്രതീക്ഷിത കാര്യങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്. ടാസ്കുകളും അത്തരത്തില്‍ വലിയ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. കഴിഞ്ഞ ദിവസം നടന്ന കോടതി ടാസ്ക് പലരെയും നേരത്തെ മുറിവേല്‍പ്പിച്ച കാര്യങ്ങള്‍ പൊങ്ങിവരാനുള്ള അവസരമായി മാറി. ഇത്തരത്തില്‍ സംഭവബഹുലമായ എപ്പിസോഡാണ് വരാനിരിക്കുന്നതെന്ന് പുറത്തുവരുന്ന പ്രൊമോ വീഡിയോകള്‍ സൂചിപ്പിക്കുന്നത്.

കോടതി ടാസ്ക് കഴിഞ്ഞ് എന്താണ് ബിഗ് ബോസ് വീട്ടില്‍ സംഭവിക്കുന്നത് എന്ന ആകാംക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്. പുറത്തുവന്ന പ്രൊമോ വീഡിയോയില്‍ ഞെട്ടിക്കുന്ന സംഭവങ്ങളാണ് കാണുന്നത്. ആക്ടിവിറ്റി ഏരിയയില്‍ നിന്ന് പുറത്തേക്ക് വരുന്ന മത്സരാര്‍ത്ഥികളാണ് ദൃശ്യങ്ങളില്‍. ആദ്യം സുജോയാണ് പുറത്തേക്ക് വരുന്നത്. പിന്നാലെ രജിത്തും പുറത്തേക്ക് വരുന്നു. ഡോറു തുറക്കുംമുമ്പ് വീണ രജിത്തിന്‍റെ കൈക്ക് പിടിക്കരുതെന്ന് അമൃത വിളിച്ചുപറയുന്നത് കേള്‍ക്കാം.

സുജോയ്ക്ക് പിന്നാലെ എത്തിയ രജിത് കാല് തെറ്റി സ്വിമ്മിങ് പൂളിലേക്ക് വീഴുന്നതാണ് ദൃശ്യങ്ങളില്‍. കാലും കയ്യും പൂളിന്‍റെ തിണ്ണയില്‍ തട്ടി രജിത്തിന് പരിക്കേല്‍ക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. വീണയും ഫുക്രുവും സുജോയും ചേര്‍ന്നാണ് രജിത്തിനെ പൊക്കിയെടുക്കുന്നത്. അതിനിടയില്‍ രജിത്തിന്‍റെ കൈക്ക് കയറി പിടിച്ചോ ഇല്ലയോ എന്ന തര്‍ക്കത്തില്‍ അഭിരാമിയും അമൃതയും ചേര്‍ന്ന് വീണയോട് തര്‍ക്കുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

PREV
click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്