
ബിഗ് ബോസ് വീട്ടിലേക്ക് കണ്ണുരോഗം മാറി ചിലര്‍ തിരിച്ചെത്തിയതോടെ ചില സമവാക്യങ്ങളൊക്കെ തകരുകയും പുതിയത് രൂപപ്പെടുകയും ചെയ്തു. അക്കൂട്ടത്തില്‍ സുജോ-അലസാന്‍ഡ്ര, രഘുവും ആര്യയും വീണയും, പിന്നെ ദയയും രജിത്തും. ദയയില്‍ വേദിയിലിരിക്കെ മോഹന്‍ലാല്‍ കൊളുത്തിവിട്ട തീ അതോടെ അണഞ്ഞില്ല.
ദയ രജിത്തിനെതിരെ പറഞ്ഞ വാക്കുകളെല്ലാം പ്ലാന്‍ ചെയ്ത് ചെയ്തതാണെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ടോ അത് ബിഗ് ബോസിലെ കഴിഞ്ഞ കോടതി ടാസികില്‍ ദയ തന്നെ വ്യക്തമാക്കുകയും ചെയ്തു. അവിടെ നിന്ന് പറഞ്ഞുതന്നത് പ്രകാരമാണ് അങ്ങനെ ദയ പറഞ്ഞതെന്ന് വ്യക്തമായെങ്കിലും, രജിത് കുമാര്‍ പരാതിയുമായി കോടതിയില്‍ വരെ എത്തി. വ്യക്തിഹത്യയായിരുന്നു പരാതി. എന്നാല്‍ ഇതെല്ലാം തുടങ്ങിയത് പൊതുവേദയില്‍ വച്ച് ദയ പറഞ്ഞ വാക്കുകളായിരുന്നു.
വീട്ടിലെത്തിയ ഉടന്‍ രജിത്തിനോട് ഇക്കാര്യം പറയുമെന്നാണ് കൂടെ തിരിച്ചെത്തിയ രേഷ്മയും എലീനയുമടക്കുള്ളവര്‍ കരുതിയിരുന്നത്. അക്കാര്യം രജിത്തിനോട് പറയുകയാണ് എലീന. തന്നെ കുറിച്ച് ദയ പറഞ്ഞത് വിശദീകരിക്കുകയാണ് രജിത് കുമാര്‍. പവന്‍ വന്നപ്പോള്‍ അയാളോടൊപ്പം പോയി, പിന്നീട് അമൃതയും അഭിരാമയും വന്നപ്പോള്‍ അവരോടൊപ്പം പോയി, ഇങ്ങനെ പച്ചക്കള്ളം പറയുന്ന സഹോദരിയെ എങ്ങനെ പിന്തുണയക്കുമെന്ന് രജിത്, മോഹന്‍ലാല്‍ വന്നപ്പോഴുള്ള കാര്യമല്ലേയെന്ന് എലീന ചോദിച്ചു. ഈ സംഭവം അവിടെ പറയുന്നത് കള്ളത്തരമാണെന്ന് എല്ലാവര്‍ക്കും അറിയാം, ലാലേട്ടനും എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്ന് എലീന പറഞ്ഞു. ബിഗ് ബോസ് വീട്ടിലെ എല്ലാവരെയും പറ്റിക്കാന്‍ വേണ്ടിയാണ് അത് ചെയ്തത്. അതെനിക്ക് അറിയണ്ടെയെന്ന് രജിത്. അത് ദയ വന്ന ആ സമയം തന്നെ പറയണമായിരുന്നുവെന്നും അതിനുള്ള ബുദ്ധി അവര്‍ക്കില്ലെന്നും എലീന പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ