'ബിഗ് ബോസിലുള്ളത് സുന്ദരികളും സുന്ദരന്മാരുമായ പാമ്പുകള്‍'; അനിഷ്ടം വെളിപ്പെടുത്തി രജിത് കുമാര്‍

Published : Jan 11, 2020, 08:23 PM IST
'ബിഗ് ബോസിലുള്ളത് സുന്ദരികളും സുന്ദരന്മാരുമായ പാമ്പുകള്‍'; അനിഷ്ടം വെളിപ്പെടുത്തി രജിത് കുമാര്‍

Synopsis

'ഓരോ സ്‌നേഹത്തിന്റെ നീളമുള്ള ഡയലോഗിനും അകത്ത് മൂര്‍ഖന്‍ പാമ്പിലെ കയറ്റിവിടുകയാണ്. സ്‌നേഹത്തോടെ നീട്ടുമ്പോള്‍ ഓര്‍ത്തോളണം. അതിന്റെ പിറകെ ഒരു പാമ്പൂടെ കേറിവരുമെന്ന്.'

ബിഗ് ബോസിലെ ചില മത്സരാര്‍ഥികളുടെ സ്‌നേഹപൂര്‍ണമായ സംഭാഷണങ്ങളെ അതേയര്‍ഥത്തില്‍ എടുക്കാനാവില്ലെന്ന് രജിത് കുമാര്‍. സ്‌നേഹത്തോടെ സംസാരിക്കുമ്പോഴും പലരുടെയും ഉള്ളില്‍ ശത്രുതയാവും ഉണ്ടായിരിക്കുകയെന്നും രജിത് കുമാറിന്റെ ആത്മഗതം. ബിഗ് ബോസ് ഹൗസിന്റെ പൂമുഖത്ത് മറ്റുള്ളവരില്‍നിന്നും അകന്നുമാറി ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ രജിത് പലപ്പോഴും ചെയ്യാറുള്ളതുപോലെ തനിയെ സംസാരിക്കുകയായിരുന്നു. ആ സംഭാഷണം ഇങ്ങനെ..

'ഓരോ സ്‌നേഹത്തിന്റെ നീളമുള്ള ഡയലോഗിനും അകത്ത് മൂര്‍ഖന്‍ പാമ്പിലെ കയറ്റിവിടുകയാണ്. സ്‌നേഹത്തോടെ നീട്ടുമ്പോള്‍ ഓര്‍ത്തോളണം. അതിന്റെ പിറകെ ഒരു പാമ്പൂടെ കേറിവരുമെന്ന്. വെളിയില്‍ ഞാന്‍ ഒരുപാട് പാമ്പുകളെ കണ്ടിട്ടുണ്ട്. പക്ഷേ ഇത് വളരെ സുന്ദരികളും സുന്ദരന്മാരുമായ പാമ്പുകളാണ് ചിലത്. കയറിപ്പോകുന്നത് അറിയില്ല. നമ്മള്‍ അലിഞ്ഞങ്ങ് വീഴുകയും ചെയ്യും. അകത്തുകയറിയിട്ട് അതങ്ങ് തലപൊക്കുകയും ചെയ്യും. പിന്നെ ഒന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥ ആയിപ്പോവും. പണ്ടത്തെ സ്വഭാവം വച്ചായിരുന്നെങ്കില്‍ ഞാന്‍ ശരിയാക്കിത്തരാം എന്ന് പറയാമായിരുന്നു. ഇപ്പൊ അത് പറ്റൂല്ല. നമുക്ക് വാശിയില്ല, വൈരാഗ്യമില്ല, ദേഷ്യമില്ല, രജിത് സ്വയം പറഞ്ഞു.

അതേസമയം ബിഗ് ബോസ് സീസണ്‍ രണ്ടിലെ ആദ്യ വാരാന്ത്യ എപ്പിസോഡുകളാണ് ഇന്നും നാളെയും. ആദ്യ നോമിനേഷനുകളും എലിമിനേഷനും നടക്കുന്ന എപ്പിസോഡുകളില്‍ അവതാരകനായ മോഹന്‍ലാലും പങ്കെടുക്കും.

 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ