
ബിഗ് ബോസ് രണ്ടാം സീസണിലേക്ക് കണ്ണുരോഗമൊക്കെ മാറി തിരിച്ചെത്തിയിരിക്കുകയാണ് നടിയും അവതാരകയുമൊക്കെയായ എലീന പടിക്കല്‍. മത്സരത്തില്‍ നിന്ന് കണ്ണുരോഗം മൂലം മാറിനിന്നെങ്കിലും വീട്ടിലേക്ക് പോകാന‍് എലീനയ്ക്ക് സാധിച്ചിരുന്നില്ല. എലീന ഷോയില്‍ തിരിച്ചെത്തിയതിന് പിന്നാലെ അവതാരകനും നടനുമൊക്കെയായ രാജ് കലേഷ് ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റ് വൈറലാവുകയാണ്. എലീനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് എലീനയെ മിസ് ചെയ്യുന്നുവെന്നായിരുന്നു രാജ് കലേഷ് കുറിച്ചത്.
നിരവധി താരങ്ങളും അവതാരകരുമൊക്കെയായി എലീനയ്ക്ക് അടുത്ത സൗഹൃദങ്ങളുണ്ട്. ബിഗ് ബോസിലേക്കെത്തിയ താരത്തിന് ഇവരുടെയൊക്കെ ശക്തമായ പിന്തുണയും ലഭിക്കുന്നുണ്ട്. അളിയാ എന്ന വിളിയുമായി ചിരിച്ച മുഖത്തോടെയാണ് എലീന സംസാരിക്കാറുള്ളത്. അവതരണ ശൈലിയിലും തന്‍റേതായ രീതി പിന്തുടരുന്ന എലീന ഏവരുടെയും പ്രിയങ്കരിയാണ്. അതേസമയം ബിഗ് ബോസില്‍ താരം താരം ഫേക്കാണെന്ന തരത്തിലുള്ള ആരോപണങ്ങളും ചിത്രത്തിന് കമന്‍റായി ലഭിക്കുന്നുണ്ട്. അതേസമയും അകത്തും പുറത്തും ഒരുപോലെയാണ് എലീനയെന്നാണ് മറുവാദം.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ