
ബിഗ് ബോസ് സീസണ്‍ രണ്ട് അഞ്ചാഴ്ചകള്‍ മത്സരാര്‍ത്ഥിയായി താമസിച്ച ജസ്‍ല മടശ്ശേരി കഴിഞ്ഞ ദിവസമാണ് എവക്ഷനിലൂടെ പുറത്തേക്ക് വന്നത്. എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ രജിത് കുമാറിനെ ഒരിക്കലും മിസ് ചെയ്യില്ലെന്നായിരുന്നു ജസ്‍ല പഞ്ഞത്. അങ്ങനെ തന്‍റെ നിലപാടുകളുമായി പുറത്തേക്ക് വന്ന ജസ്‍ല സംസാരിക്കുന്നു.
അവിടെ വച്ചുണ്ടായ ദേഷ്യമൊന്നും കണ്ട്രോള്‍ ചെയ്യാന് ഞാന്‍ ശ്രമിച്ചിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം എന്നെ എക്സ്പിരിമെന്‍റ് ചെയ്യാന്‍ പോയതാണ്. പ്രേക്ഷകരുടെ പ്രീതി ലഭിക്കാന്‍ പുറത്ത് പിന്തുണയുള്ള രജിത്തിനൊപ്പം സംസാരിക്കുകയോ കുറച്ച് സ്നേഹം കാണിക്കുകയോ ചെയ്താല്‍ മതിയായിരുന്നു. ഞാനത് ചെയ്തില്ല. അവിടെ ഞാന്‍ പോയത് സ്ട്രാറ്റജിയുമായല്ല.
Read more at: 'നിങ്ങളുടെ മുഖം കണ്ടാലറിയാം'; പെരുമാറ്റത്തിന്‍റെ കാര്യം ആര്യയോട് തുറന്നടിച്ച് അമൃത...
പക്ഷെ സട്രാറ്റജിയുമായ കളക്കുന്ന കുറച്ചുപേര്‍ അവിടെയുണ്ട്. ഉറക്കത്തല്‍ പോലും സ്ട്രാറ്റജിയെന്നും പറഞ്ഞു നടക്കുന്നവരില്‍ ഒരാള്‍ ഡോക്ടര്‍ രജിത് കുമാറാണ്. പിന്നെ ഫുക്രുവും നല്ലൊരു ഗെയിമറാണ്. പിന്നെ ആര്യ, നല്ല ഗെയിമറാണ് ചിലതില്‍ നിന്നൊക്കെ മാറി നില്‍ക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. എന്നാലും നല്ല ഗെയിമാണ്. സ്ട്രാറ്റജിയുമായല്ല വീട്ടിലേക്ക് പോയതെന്ന് ഒരിക്കല്‍ കൂടി ജസ്‍ല ആവര്‍ത്തിച്ചു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ