
കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് എവിക്ഷനിലൂടെ മത്സരാര്‍ത്ഥിയായ ആര്‍ജെ സൂരജ് പുറത്തുപോയത്. ഒപ്പം തന്നെ ജസ്‍ലയും പുറത്തേക്ക് പോയി. ബിഗ് ബോസ് വീട്ടില്‍ കാര്യമായ ഇടപെടല്‍ നടത്താതിരുന്ന സൂരജിന് ഷോയെ കുറിച്ച് ചിലത് പറയാനുണ്ട്. ആദ്യ സീസണ്‍ ഷോയെ കുറിച്ചടക്കം സൂരജ് കരുതിയിരുന്നത് ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടാകും എന്നാണെന്നും അദ്ദേഹം പറയുന്നു.
ബിഗ് ബോസിനുള്ളില്‍ വരുന്നത് വരെ കഴിഞ്ഞ സീസണിലെ കഥകളെല്ലാം വായിച്ചപ്പോ ഇതൊരു സ്ക്രിപ്റ്റഡ് സംഭവങ്ങളുണ്ടാകുമെന്ന് കരുതി. ആരെങ്കിലും എങ്ങനെയെങ്കിലുമൊക്കെ ഇന്‍ഫ്ലുവന്‍സ് ചെയ്യുമെന്നായിരുന്നു കരുതിയത്. പക്ഷെ ഹിഡണ്‍ അജണ്ടയില്ലെന്നുമാത്രമല്ല സമൂഹത്തിന്‍റെ പരിച്ഛേദമാണ് ബിഗ് ബോസെന്നും സൂരജ് പറഞ്ഞു.
രജിത്തില്ലാത്ത ആദ്യ എവിക്ഷന്‍ പട്ടിക; നോമിനേറ്റ് ചെയ്യപ്പെട്ടവര്‍ ഏഴുപേര്‍...
ബിഗ് ബോസ് ന്യായമായ ജനാധിപത്യ ഭരണ സംവിധാനം പോലെയുള്ള ഭരണ രീതിയാണ് മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ടുതന്നെയാവും ഷോ വലിയ വിജയമാകുന്നതും. ഇന്ത്യയില്‍ പല ഭാഷകളിലും ബിഗ് ബോസ് ഉണ്ട്. ലോകത്തു തന്നെ ഇത്രയും സ്വീകാര്യതയുള്ള ഷോയായി അത് മാറിയതിന് കാരണവും അതിന്‍റെ വിശ്വാസ്യതയും സംഘാടന രീതിയുമാണെന്ന് സൂരജ് വ്യക്തമാക്കി.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ