'നട്ടെല്ലുള്ള മലയാളിയുടെ തൊലിയുരിക്കുന്ന കാഴ്ച'; രൂക്ഷ വിമര്‍ശനവുമായി സന്ദീപാനന്ദഗിരി

Published : Mar 16, 2020, 12:13 PM ISTUpdated : Mar 16, 2020, 12:15 PM IST
'നട്ടെല്ലുള്ള മലയാളിയുടെ തൊലിയുരിക്കുന്ന കാഴ്ച'; രൂക്ഷ വിമര്‍ശനവുമായി സന്ദീപാനന്ദഗിരി

Synopsis

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ നിന്ന് പുറത്തായ രജിത് കുമാറിന്  കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി സന്ദീപാനന്ദഗിരി.

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ നിന്ന് പുറത്തായ രജിത് കുമാറിന്  കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി സന്ദീപാനന്ദഗിരി. കൊവിഡ്-19 ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതീവജാഗ്രതയോടെ ഇരിക്കേണ്ടതിന് പകരം വലിയ കൂട്ടമായി സ്വീകരണം നല്‍കിയ സംഭവത്തിലാണ് സന്ദീപാനന്ദഗിരിയുടെ പ്രതികരണം. സ്വീകരണത്തിന്‍റെ ചിത്രം പങ്കുവച്ച്, 'ചില നേരം നമ്മുടെ തൊലിയുരിഞ്ഞ് പോയി എന്നു പറയാറില്ലേ! ഈ കാഴ്ച നട്ടെല്ലുള്ള മലയാളിയുടെ തൊലിയുരിക്കുന്നതായിരുന്നു' എന്ന് സന്ദീപാനന്ദഗിരി കുറിച്ചു.

കുറിപ്പിങ്ങനെ...

ഭാരതീയ ആചാര്യൻ മനുഷ്യരുടെ ബുദ്ധിയെ നാലു ഗണത്തിലായി തരംതിരിച്ചിരിക്കുന്നു.
1: മന്ദബുദ്ധി;ഈകൂട്ടർ ജന്മനാ ബുദ്ധിമാന്ദ്യമുള്ളവരാണ്.ഇവരിൽനിന്ന് അല്പംപോലും വകതിരിവ് പ്രതീക്ഷിക്കരുത്.
2.സ്ഥൂലബുദ്ധി; ഈ കൂട്ടർ സ്വന്തം കാര്യം നോക്കാൻ പ്രാപ്തരും, ശിക്ഷണത്തിനനുസരിച്ച് സമൂഹത്തിൽ പ്രവർത്തിക്കുന്നവരുമാണ്.
3.തീക്ഷണബുദ്ധി;ഇവരുടെ ബുദ്ധി ഏകാഗ്രവും കാര്യങ്ങളുടെ കാരണത്തെഗ്രഹിക്കാൻ പ്രാപ്തവുമായതായിരിക്കും.
4.സൂക്ഷബുദ്ധി; ഈ കൂട്ടരെ സാരഗ്രാഹികൾ എന്നും വിളിക്കാം ഏത് വിഷയത്തിന്റേയും സാരം ഗ്രഹിക്കാൻ പ്രാപ്തരായവരാണീ കൂട്ടർ.
മലയാളികൾ പൊതുവെ സാരഗ്രാഹികളാണെന്നായിരുന്നു ധാരണ.
ചില നേരം നമ്മുടെ തൊലിയുരിഞ്ഞ് പോയി എന്നു പറയാറില്ലേ!
ഈ കാഴ്ച നട്ടെല്ലുള്ള മലയാളിയുടെ തൊലിയുരിക്കുന്നതായിരുന്നു.
മനസ്സിനൊരു സമാധാനം കിട്ടാനുള്ള വഴി ഗോമൂത്രംകൊണ്ട് കൊറോണ ട്രീറ്റ് നടത്തിയ ഹിന്ദുമഹാസഭ ഇവരെ തങ്ങളുടെ അണികളായി പ്രഖ്യാപിച്ചാല്‍ മതിയായിരുന്നു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്