'അയാള്‍ റേഡിയോ ആണ്, ഒന്നും പറയാന്‍ സമ്മതിക്കില്ല'; രജിത്തിനെക്കുറിച്ച് മോഹന്‍ലാലിനോട് സുരേഷ്

Published : Jan 11, 2020, 11:52 PM IST
'അയാള്‍ റേഡിയോ ആണ്, ഒന്നും പറയാന്‍ സമ്മതിക്കില്ല'; രജിത്തിനെക്കുറിച്ച് മോഹന്‍ലാലിനോട് സുരേഷ്

Synopsis

രജിത്തിനെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ ചോദ്യത്തിന് പൊടുന്നനെ പ്രതികരിച്ചത് സുരേഷ് ആയിരുന്നു. അയാള്‍ ഒന്നും അങ്ങോട്ട് പറയാന്‍ സമ്മതിക്കില്ലെന്നും 'റേഡിയോ' ആണെന്നുമായിരുന്നു രജിത്തിനെക്കുറിച്ചുള്ള സുരേഷിന്റെ പ്രതികരണം.  

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിന്റെ ആദ്യ വാരാന്ത്യ എപ്പിസോഡില്‍ മത്സരാര്‍ഥികളില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒരാള്‍ രജിത് കുമാര്‍ ആയിരുന്നു. ഷോയില്‍ ഏറ്റവും ശ്രദ്ധ നേടുന്ന ഒന്ന് രജിത്തും മറ്റ് മത്സരാര്‍ഥികളുമായി ഉണ്ടാവാറുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ആണെന്ന് അറിയുന്ന മോഹന്‍ലാല്‍ അക്കാര്യം രജിത്തിനോടും മറ്റ് പലരോടും പല രീതിയില്‍ ചോദിച്ചു. 

രജിത്തിനെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ ചോദ്യത്തിന് പൊടുന്നനെ പ്രതികരിച്ചത് സുരേഷ് ആയിരുന്നു. അയാള്‍ ഒന്നും അങ്ങോട്ട് പറയാന്‍ സമ്മതിക്കില്ലെന്നും 'റേഡിയോ' ആണെന്നുമായിരുന്നു രജിത്തിനെക്കുറിച്ചുള്ള സുരേഷിന്റെ പ്രതികരണം. ആദ്യവാരം ക്യാപ്റ്റനായിരുന്ന രാജിനി ചാണ്ടിയുടെ ചില നടപടികളോട് തനിക്കുള്ള വിയോജിപ്പ് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ രജിത്ത് പറഞ്ഞിരുന്നു. ഇതിനോടും സുരേഷ് എതിര്‍പ്പോടെ സംസാരിച്ചു.

ബിഗ് ബോസ് ഹൗസില്‍ ഒരോ വീട്ടുജോലികളും ചെയ്യേണ്ട സംഘങ്ങളില്‍ ആണ്‍-പെണ്‍ അംഗങ്ങളെ ഉള്‍പ്പെടുത്തണമായിരുന്നുവെന്നും എന്നാല്‍ ആദ്യവാരം അങ്ങനെ നടന്നില്ലെന്നുമായിരുന്നു രജിത്തിന്റെ പരാതി. ഉദാഹരണത്തിന് അടുത്തയാഴ്ച പാചകത്തിന് ആണുങ്ങളുടെ മാത്രം സംഘമാണ് ഉത്തരവാദിത്തം ഏല്‍ക്കുന്നതെങ്കില്‍ അത് വെടിപ്പായി നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടികള്‍ കൂടെയുണ്ടാവണം എന്ന ആഗ്രഹത്താലാണ് രജത് അങ്ങനെ പറഞ്ഞതെന്നായിരുന്നു സുരേഷിന്റെ അഭിപ്രായപ്രകടനം. ഉടന്‍ വന്നു രജിത്തിന്റെ മറുപടി. 'ഇത് എന്നെ പേഴ്‌സണലി ഹര്‍ട്ട് ചെയ്യുന്ന വാക്കുകളാണ്', മോഹന്‍ലാലിനോട് രജിത് കുമാര്‍ പറഞ്ഞു. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ