
ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ മികച്ച വിൽപ്പനയുമായി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ. 2026 ഓഗസ്റ്റിൽ 5,79,162 ഇരുചക്രവാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. 2025 ഓഗസ്റ്റിൽ 5,34,861 യൂണിറ്റുകളായിരുന്നു വിൽപ്പന. ഇതോടെ വാർഷിക വിൽപ്പനയിൽ 8.28 ശതമാനം വളർച്ചയാണ് ഹോണ്ട രേഖപ്പെടുത്തിയത്. 2026 ജൂലൈയിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോഴും ഹോണ്ടയ്ക്ക് നേട്ടമുണ്ടായി. ജൂലൈയിൽ 5,43,000ത്തോളം യൂണിറ്റുകളായിരുന്നു വിൽപ്പന. ഓഗസ്റ്റിൽ പ്രതിമാസ വിൽപ്പനയിലും 6.67 ശതമാനം വർധന രേഖപ്പെടുത്തി. ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും ഓഗസ്റ്റിൽ വാർഷിക വളർച്ച കൈവരിക്കാൻ കമ്പനിക്ക് സാധിച്ചു.
2026 ഓഗസ്റ്റിൽ ഹോണ്ടയുടെ ആഭ്യന്തര വിൽപ്പന 5,17,329 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 4,81,021 യൂണിറ്റുകളാണ് കമ്പനി വിറ്റത്. ഇതോടെ ആഭ്യന്തര വിപണിയിൽ 36,308 യൂണിറ്റുകളുടെ വർധന രേഖപ്പെടുത്തി. വാർഷിക വളർച്ച 7.55 ശതമാനമാണ്. 2026 ജൂലൈയിൽ ആഭ്യന്തര വിൽപ്പന 4,76,436 യൂണിറ്റായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഓഗസ്റ്റിൽ 40,893 യൂണിറ്റുകളുടെ വർധനയുണ്ടായി. പ്രതിമാസ വളർച്ച 8.58 ശതമാനമാണ്. ഓഗസ്റ്റിലെ ഹോണ്ടയുടെ ആകെ ഇരുചക്രവാഹന വിൽപ്പനയിൽ ആഭ്യന്തര വിപണിയുടെ വിഹിതം 89.32 ശതമാനമായിരുന്നു. ആക്ടിവ, ഷൈൻ, എസ്‌പി125, യൂണികോൺ, ഡിയോ തുടങ്ങിയ ജനപ്രിയ മോഡലുകളാണ് വിൽപ്പനയിൽ പ്രധാന പങ്കുവഹിച്ചത്.
ഇന്ത്യയിൽ നിന്ന് 2026 ഓഗസ്റ്റിൽ ഹോണ്ട 61,833 ഇരുചക്രവാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. 2025 ഓഗസ്റ്റിൽ 53,840 യൂണിറ്റുകളായിരുന്നു കയറ്റുമതി. അതായത് 7,993 യൂണിറ്റുകളുടെ വർധന. വാർഷികാടിസ്ഥാനത്തിൽ കയറ്റുമതി 14.85 ശതമാനം ഉയർന്നു. എന്നാൽ ജൂലൈയെ അപേക്ഷിച്ച് കയറ്റുമതിയിൽ ഇടിവുണ്ടായി. 2026 ജൂലൈയിൽ 66,498 യൂണിറ്റുകൾ കയറ്റുമതി ചെയ്ത സ്ഥാനത്ത് ഓഗസ്റ്റിൽ ഇത് 61,833 യൂണിറ്റായി കുറഞ്ഞു. പ്രതിമാസ ഇടിവ് 7.02 ശതമാനമാണ്. ഓഗസ്റ്റിലെ ആകെ വിൽപ്പനയിൽ കയറ്റുമതിയുടെ വിഹിതം 10.68 ശതമാനമായിരുന്നു.
2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ 5 മാസങ്ങളിലും ഹോണ്ട മികച്ച വിൽപ്പന പ്രകടനം നിലനിർത്തി. 2026 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ കമ്പനി ആകെ 27,33,758 ഇരുചക്രവാഹനങ്ങളാണ് വിറ്റത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 24,25,391 യൂണിറ്റുകളായിരുന്നു വിൽപ്പന. ഇത്തവണ 3,08,367 യൂണിറ്റുകളുടെ വർധനയാണ് ഉണ്ടായത്. വാർഷിക വളർച്ച 12.71 ശതമാനമാണ്.
2026 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഹോണ്ടയുടെ ആഭ്യന്തര വിൽപ്പന 24,07,304 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 10.61 ശതമാനം വളർച്ചയാണ് ആഭ്യന്തര വിപണിയിൽ രേഖപ്പെടുത്തിയത്. അതേസമയം കയറ്റുമതിയിൽ കൂടുതൽ വേഗത്തിലുള്ള വളർച്ചയാണ് കമ്പനി കൈവരിച്ചത്. ഈ കാലയളവിൽ 3,26,454 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2,49,046 യൂണിറ്റുകളായിരുന്നു കയറ്റുമതി. ഇതോടെ കയറ്റുമതിയിൽ 31.08 ശതമാനം വളർച്ച രേഖപ്പെടുത്തി. 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ 5 മാസത്തെ ആകെ വിൽപ്പനയിൽ കയറ്റുമതിയുടെ വിഹിതം 11.94 ശതമാനമായി ഉയർന്നു. ആഭ്യന്തര വിപണിയുടെ വിഹിതം 88.06 ശതമാനമാണ്. ആഭ്യന്തര വിൽപ്പനയ്ക്കൊപ്പം ഹോണ്ടയുടെ കയറ്റുമതി ബിസിനസും അതിവേഗം വളരുന്നതാണ് വിൽപ്പന കണക്കുകൾ വ്യക്തമാക്കുന്നത്.