ഹോണ്ടയുടെ മെയ് മാസ വിൽപ്പന കണക്കുകൾ പുറത്ത്

Published : Jun 03, 2025, 12:43 PM IST
ഹോണ്ടയുടെ മെയ് മാസ വിൽപ്പന കണക്കുകൾ പുറത്ത്

Synopsis

ഹോണ്ട മോട്ടോർസൈക്കിൾസ് ആൻഡ് സ്‍കൂട്ടേഴ്സ് ഇന്ത്യയുടെ മെയ് മാസ വിൽപ്പന കണക്കുകൾ പ്രകാരം 4.65 ലക്ഷം ഇരുചക്രവാഹനങ്ങൾ വിറ്റു. ആഭ്യന്തര വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തിയപ്പോൾ കയറ്റുമതിയിൽ വർധനവുണ്ടായി. ആഗോളതലത്തിൽ 50 കോടി ഉത്പാദനം പിന്നിട്ട കമ്പനി, പുതിയ മോഡലുകളും അവതരിപ്പിച്ചു.

ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾസ് ആൻഡ് സ്‍കൂട്ടേഴ്സ് ഇന്ത്യ 2025 മെയ് മാസത്തിലെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു. കമ്പനി മൊത്തം 4.65 ലക്ഷം ഇരുചക്രവാഹനങ്ങൾ വിറ്റു.  ആഭ്യന്തര വിൽപ്പനയും കയറ്റുമതിയും ഉൾപ്പെടെയാണ് ഈ കണക്കുകൾ. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 4.92 ലക്ഷത്തേക്കാൾ കുറവാണിത്. വിൽപ്പന റിപ്പോർട്ട് അനുസരിച്ച് , ആഭ്യന്തര വിപണിയിൽ 4.17 ലക്ഷം ഇരുചക്രവാഹനങ്ങൾ വിൽപ്പന നടന്നിട്ടുണ്ട്, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 4.5 ലക്ഷം ആയിരുന്നു. മെയ് മാസത്തിലെ കയറ്റുമതി കണക്ക് 2024 മെയ് മാസത്തിലെ 41,858 ൽ നിന്ന് 47,859 ആയി വർദ്ധിച്ചു.

 2026 സാമ്പത്തിക വർഷത്തിലെ ആദ്യ 2 മാസത്തെ (ഏപ്രിൽ, മെയ്) മൊത്തം വിൽപ്പന 9.45 ലക്ഷത്തിലെത്തി. ഈ മാസം ഹോണ്ടയുടെ ആഗോള ഉൽപ്പാദനം 50 കോടി കവിഞ്ഞു, അതിൽ ഇന്ത്യൻ പ്ലാന്റുകൾ ഗണ്യമായ സംഭാവന നൽകി. ഗുജറാത്തിലെ വിത്തൽപൂർ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങിയ ഹോണ്ട ആക്ടിവ സ്കൂട്ടറാണ് ആഗോളതലത്തിൽ ഈ നാഴികക്കല്ല് പിന്നിട്ടത്. ഈ പ്ലാന്റിന്റെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും കമ്പനി പ്രവർത്തിക്കുന്നു.

പുതിയ മോഡലുകൾ അവതരിപ്പിച്ചുകൊണ്ട് കമ്പനി അടുത്തിടെ ബിഗ്‌വിംഗ് മോട്ടോർസൈക്കിൾ പോർട്ട്‌ഫോളിയോ വിപുലീകരിച്ചു. ബിഗ് വിംഗ് ഡീലർഷിപ്പ് ചാനലിനായി ഇരുചക്ര വാഹന നിർമ്മാതാവ് അഞ്ച് പുതിയ മോഡലുകൾ അവതരിപ്പിച്ചു. അതിൽ റെബൽ 500, എക്സ്-എഡിവി, സിബി 750 ഹോർനെറ്റ്, സിബി 1000 ഹോർനെറ്റ് എസ്പി, ഗോൾഡ് വിംഗ് ടൂറിന്റെ 50-ാം വാർഷിക പതിപ്പ് എന്നിവ ഉൾപ്പെടുന്നു. ഹോണ്ട റെബൽ 500 ന് 5.12 ലക്ഷം രൂപയും, CB750 ഹോർനെറ്റിനും CB1000 ഹോർനെറ്റ് SP നും യഥാക്രമം 8.59 ലക്ഷം രൂപയും 12.35 ലക്ഷം രൂപയുമാണ് (എക്സ്-ഷോറൂം) വില.

വിൽപ്പനയിലും കയറ്റുമതിയിലും ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മെയ് മാസത്തിൽ അത് ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. ആഗോളതലത്തിൽ 500 മില്യണാമത്തെ മോട്ടോർസൈക്കിൾ നിർമ്മിച്ചുകൊണ്ടാണ് ഹോണ്ട ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടത്. 1949 ൽ ആണ് കമ്പനിയുടെ ആദ്യത്തെ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്ന മോട്ടോർസൈക്കിളായ ഡ്രീം ഡി-ടൈപ്പ് പുറത്തിറക്കിയത്. ഇതിനുശേഷം 76 വർഷങ്ങൾ പിന്നിടുമ്പോഴാണ് ഈ മേട്ടം.  മാത്രമല്ല, ഇന്ത്യയിലെ വിത്തലാപൂർ പ്ലാന്റിൽ ഒരു പുതിയ ഉൽപ്പാദന ലൈൻ ചേർത്തുകൊണ്ട് എച്ച്എംഎസ്ഐ അതിന്റെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.

PREV
Read more Articles on
click me!

Recommended Stories

അപ്പാച്ചെ RTX 300: സ്വർണ്ണത്തിളക്കത്തിൽ പുതിയ പതിപ്പ്
സ്ത്രീകൾക്ക് സ്റ്റൈലായി പാറിപ്പറക്കാം; ഇതാ അഞ്ച് മികച്ച ഇലക്ട്രിക് സ്‍കൂട്ടറുകൾ