പരീക്ഷണത്തിനിടെ ക്യമാറയിൽ കുടുങ്ങി പുതിയ കൈനറ്റിക് ഇലക്ട്രിക് സ്‍കൂട്ടർ, പുനർജ്ജനിക്കുന്നത് പഴയ കൈനറ്റിക് ഹോണ്ടയോ?

Published : Jul 11, 2025, 01:46 PM ISTUpdated : Jul 11, 2025, 01:59 PM IST
Kinetic

Synopsis

ഐക്കണിക്ക് സ്‍കൂട്ടർ ബ്രാൻഡായ കൈനറ്റിക് ഇന്ത്യയിൽ തിരിച്ചുവരവിന്‍റെ പാതയിലാണ്. ഒരു പുതിയ ഇലക്ട്രിക് സ്‍കൂട്ടറിന്‍റെ പണിപ്പുരയിലാണ് കമ്പനി. 

ക്കണിക്ക് സ്‍കൂട്ടർ ബ്രാൻഡായ കൈനറ്റിക് ഇന്ത്യയിൽ തിരിച്ചുവരവിന്‍റെ പാതയിലാണ്. കൈനറ്റിക് ഗ്രീൻ ഇപ്പോൾ ഇലക്ട്രിക് ഇരുചക്ര വാഹന, ത്രീ വീലർ വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒരു പുതിയ ഇലക്ട്രിക് സ്‍കൂട്ടറിന്‍റെ പണിപ്പുരയിലാണ് കമ്പനി എന്ന് നേരത്തെ ചോർന്ന പേറ്റന്റ് ചിത്രങ്ങൾ വ്യക്തമാക്കിയരുന്നു. ഇപ്പോൾ, ബ്രാൻഡിന്റെ പുതിയ മോഡൽ രാജ്യത്ത് പരീക്ഷണം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. എങ്കിലും, കനത്ത രീതിയിൽ മറച്ചനിലയിൽ ആയിരുന്നു വാഹനം. അതിനാൽ ഡിസൈനിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നില്ല.

പഴയ കൈനറ്റിക് ഹോണ്ട ZX-നോട് സാമ്യമുള്ള ഒരു പുതിയ ഇലക്ട്രിക് സ്‍കൂട്ടറിന്റെ രൂപകൽപ്പനയ്ക്ക് കൈനറ്റിക് അടുത്തിടെ പേറ്റന്റ് നേടിയിട്ടുണ്ട്. പരീക്ഷണത്തിൽ കണ്ട സ്കൂട്ടർ ZX-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു റെട്രോ ലുക്കിലും പ്രത്യക്ഷപ്പെട്ടു. ഇതിന് സ്ലിം ഡിസൈൻ ഫ്രണ്ട് ആപ്രോൺ, ചെറിയ വിൻഡ്‌സ്ക്രീൻ, ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയുണ്ട്. സൈഡ് മിററുകളും നമ്പർ പ്ലേറ്റിന്റെ സ്ഥാനവും കൈനറ്റിക് ഹോണ്ട ZX-നോട് സമാനമാണ്.

പഴയ രൂപഭംഗി ആണെങ്കിലും, ഡിജിറ്റൽ മീറ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, സ്‍മാർട്ട്‌ഫോൺ ആപ്പിലേക്കുള്ള കണക്ഷൻ തുടങ്ങിയ നിരവധി പുതിയ സവിശേഷതകൾ ഈ സ്‌കൂട്ടറിൽ ഉണ്ടായിരിക്കും. ഇതിന്റെ മോട്ടോറിനെയും ബാറ്ററിയെയും കുറിച്ച് ഇതുവരെ സ്ഥിരീകരിച്ച വിവരങ്ങൾ ഒന്നുമില്ല. പക്ഷേ ഇതിന് മിഡ്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറും ഒരു ചെറിയ ബാറ്ററിയും ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. സ്‌കൂട്ടറിൽ ഡ്യുവൽ ടെലിസ്കോപ്പിക് ഫ്രണ്ട് സസ്‌പെൻഷനും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകളും ഉണ്ട്. ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, മൂന്ന് സ്‌പോക്ക് അലോയ് വീലുകൾ തുടങ്ങിയവ ലഭിക്കും.

ഈ പുതിയ കൈനറ്റിക് ഹോണ്ട DX സ്‍കൂട്ടർ ഒരു ഫാമിലി സ്‍കൂട്ടറായി പുറത്തിറങ്ങും. ആതർ റിസ്റ്റ, ഹീറോ വിഡ, ബജാജ് ചേതക്, ഒല S1, ടിവിഎസ് ഐക്യൂബ് തുടങ്ങിയ ഇലക്ട്രിക് സ്‍കൂട്ടറുകളുമായിട്ടായിരിക്കും മത്സരിക്കുക. ഏകദേശം ഒരുലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ലഭ്യമാകും. ഈ ദീപാവലിയിൽ ഇത് പുറത്തിറക്കാനും സാധ്യതയുണ്ട്. 

 

PREV
Read more Articles on
click me!

Recommended Stories

അപ്പാച്ചെ RTX 300: സ്വർണ്ണത്തിളക്കത്തിൽ പുതിയ പതിപ്പ്
സ്ത്രീകൾക്ക് സ്റ്റൈലായി പാറിപ്പറക്കാം; ഇതാ അഞ്ച് മികച്ച ഇലക്ട്രിക് സ്‍കൂട്ടറുകൾ