പുതിയ നിറങ്ങളിൽ സുസുക്കി വി സ്ട്രോം എസ്എക്സ്

Published : Sep 27, 2025, 01:52 PM IST
2025 Suzuki V Strom SX

Synopsis

സുസുക്കി വി-സ്ട്രോം എസ്‌എക്സ് പുതിയ കളർ ഓപ്ഷനുകളോടെയും ഗ്രാഫിക്സോടെയും ഇന്ത്യയിൽ പുറത്തിറക്കി. 249 സിസി എഞ്ചിൻ കരുത്തേകുന്ന ഈ ബൈക്കിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഡ്യുവൽ-ചാനൽ എബിഎസ് തുടങ്ങിയ ഫീച്ചറുകളുണ്ട്.

ജാപ്പനീസ് ടൂവീലർ ബ്രാൻഡായ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ മെച്ചപ്പെട്ട കളർ ഓപ്ഷനുകളും ഗ്രാഫിക്സും നൽകി കമ്പനിയുടെ പുതിയ മോട്ടോർസൈക്കിളായ സുസുക്കി വി-സ്ട്രോം എസ്‌എക്സ് പുറത്തിറക്കി. 1.98 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് ഈ ബൈക്കിനെ കമ്പനി അവതരിപ്പിച്ചത്. ഉത്സവ സീസണിനായി മോട്ടോർസൈക്കിളിന് നിരവധി ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വി-സ്ട്രോം വിഎക്‌സിന് ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് ഉള്ള പേൾ ഫ്രഷ് ബ്ലൂ, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് ഉള്ള ചാമ്പ്യൻ യെല്ലോ നമ്പർ 2, മെറ്റാലിക് മാറ്റ് സ്റ്റെല്ലാർ ബ്ലൂ ഉള്ള പേൾ ഗ്ലേസിയർ വൈറ്റ്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് എന്നിങ്ങനെ നാല് പുതിയ നിറങ്ങൾ ലഭിക്കുന്നു.

249 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സുസുക്കി ഈ മോട്ടോർസൈക്കിളിന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 26.5 PS പവറും 22.2 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്ന SEP സാങ്കേതികവിദ്യയും ഈ ബൈക്കിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കും ഉണ്ട്. മുന്നിൽ 19 ഇഞ്ച്, പിന്നിൽ 17 ഇഞ്ച് അലോയ് വീലുകളുമുണ്ട്. രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളും ഡ്യുവൽ-ചാനൽ എബിഎസും ഉപയോഗിച്ച് ബ്രേക്കിംഗ് പ്രകടനം മെച്ചപ്പെടുത്തുന്നു. ബൈക്കിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഒരു ഡിജിറ്റൽ കൺസോൾ ലഭിക്കുന്നു. കൂടാതെ ഇൻകമിംഗ് സന്ദേശങ്ങൾ, കോളുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവയുമുണ്ട്. ഒരു യുഎസ്ബി ചാർജിംഗ് പോർട്ടും പിന്നിൽ ഒരു ലഗേജ് റാക്കും ഉണ്ട്. എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽലൈറ്റ്, നക്കിൾ കവർ, വിൻഡ്‌സ്‌ക്രീൻ, ഡബിൾ സീറ്റ്, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് മഫ്‌ളർ, യുഎസ്ബി ചാർജിംഗ് പോർട്ട്, റൈഡ് കണക്റ്റ് ആപ്പ് തുടങ്ങി നിരവധി മികച്ച സവിശേഷതകളോടെയാണ് ഈ മോട്ടോർസൈക്കിൾ എത്തുന്നത്.

സുസുക്കി വി-സ്ട്രോം എസ്എക്സ് ശ്രേണിയിൽ നിരവധി ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതിൽ 5,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ഓഫറുകളും 1,709 രൂപയുടെ എക്സ്റ്റൻഡഡ് വാറന്‍റിയും ഉൾപ്പെടുന്നു. 8,000 രൂപ വരെയുള്ള ഇൻഷുറൻസ് ആനുകൂല്യങ്ങളും ലഭിക്കും. കൂടാതെ, വാങ്ങുന്നവർക്ക് 100 ശതമാനം വരെ വായ്പ ലഭിക്കും.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ വിപണിയിൽ ഹോണ്ട ആക്ടിവ തരംഗം; രഹസ്യമെന്ത്?
വിൽപ്പനയിൽ സ്പ്ലെൻഡർ തരംഗം; പിന്നാലെ ആരൊക്കെ?