എന്താണ് പുതിയ ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ 798 ആർഎസിന്‍റെ പ്രത്യേകത?

Published : Nov 28, 2026, 08:15 AM IST
Triumph Street Triple 798 RS

Synopsis

ട്രയംഫ് തങ്ങളുടെ പുതിയ സ്ട്രീറ്റ് ട്രിപ്പിൾ 798 ആർഎസ് ആഗോളതലത്തിൽ അവതരിപ്പിച്ചു. 135 ബിഎച്ച്പി കരുത്തേകുന്ന പുതിയ 798 സിസി എൻജിനും അത്യാധുനിക ഫീച്ചറുകളുമാണ് ഇതിന്റെ പ്രധാന ആകർഷണം. കുറഞ്ഞ ഭാരവും പ്രീമിയം സസ്‌പെൻഷനും മികച്ച യാത്രാനുഭവം നൽകുന്നു.

പുതിയ സ്ട്രീറ്റ് ട്രിപ്പിൾ 798 ആർഎസ് ആഗോളതലത്തിൽ അവതരിപ്പിച്ച് ട്രയംഫ്. ഇന്ത്യൻ വെബ്‌സൈറ്റിലും ബൈക്കിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 14.39 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. നേരത്തെയുണ്ടായിരുന്ന 765 സിസി എൻജിന് പകരം പുതിയ 798 സിസി ട്രിപ്പിൾ എൻജിനാണ് പ്രധാന മാറ്റം. പുതിയ ഫ്രെയിം, സ്വിംഗാർം, മെച്ചപ്പെടുത്തിയ സസ്‌പെൻഷൻ, ആധുനിക സാങ്കേതിക സംവിധാനങ്ങൾ എന്നിവയും ബൈക്കിലുണ്ട്.

സ്‍പെസിഫിക്കേഷനുകൾ

കൂടുതൽ കരുത്തുമായി പുതിയ എൻജിൻ പുതിയ 798 സിസി എൻജിൻ 11,500 ആർപിഎമ്മിൽ 135 ബിഎച്ച്പി കരുത്തും 9,250 ആർപിഎമ്മിൽ 86 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. മുൻ മോഡലിലെ 765 സിസി എൻജിൻ 130 ബിഎച്ച്പി കരുത്തും 80 എൻഎം ടോർക്കുമായിരുന്നു നൽകിയിരുന്നത്. ആറ് സ്പീഡ് ഗിയർബോക്‌സിനൊപ്പം ഓട്ടോ-ബ്ലിപ്പറോടുകൂടിയ ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററും സ്റ്റാൻഡേർഡായി ലഭിക്കും.

ഏഴ് റൈഡിംഗ് മോഡുകളും ടച്ച്‌സ്‌ക്രീനും വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന 7 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീനാണ് പുതിയ മോഡലിലെ പ്രധാന സവിശേഷത. വോയ്‌സ് കൺട്രോൾ സംവിധാനവുമുണ്ട്. ഇക്കോ, റെയിൻ, റോഡ്, സ്പോർട്ട്, ട്രാക്ക് എന്നിവയുൾപ്പെടെ ഏഴ് റൈഡിംഗ് മോഡുകൾ ലഭിക്കും. ഇതിൽ രണ്ട് മോഡുകൾ ആവശ്യാനുസരണം ക്രമീകരിക്കാം. കോർണറിംഗ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ, ലോഞ്ച് കൺട്രോൾ, എൻജിൻ ബ്രേക്കിംഗ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രീമിയം സസ്‌പെൻഷനും ബ്രേക്കുകളും 120 എംഎം ട്രാവലുള്ള ക്രമീകരിക്കാവുന്ന 41 എംഎം ഷോവ യുഎസ്ഡി ഫ്രണ്ട് ഫോർക്കും 130 എംഎം ട്രാവലുള്ള ഒലിൻസ് എസ്ടിഎക്സ് 46 റിയർ ഷോക്ക് അബ്സോർബറുമാണ് സസ്‌പെൻഷൻ സംവിധാനം. മുന്നിൽ ബ്രെംബോ ഫോർ-പിസ്റ്റൺ കാലിപ്പറുകളുള്ള ഇരട്ട 310 എംഎം ഡിസ്കുകളും പിന്നിൽ 220 എംഎം ഡിസ്ക് ബ്രേക്കുമുണ്ട്. പൈറെല്ലി സൂപ്പർകോർസ എസ്പി വി3 ടയറുകളുള്ള 17 ഇഞ്ച് കാസ്റ്റ് വീലുകളാണ് മറ്റൊരു പ്രത്യേകത.

ഭാരം കുറഞ്ഞ പുതിയ ഫ്രെയിം പുതിയ അലുമിനിയം പെരിമീറ്റർ ഫ്രെയിമും ഇരട്ടവശ അലുമിനിയം സ്വിംഗാർമുമാണ് ബൈക്കിലുള്ളത്. മോട്ടോ 2 റേസിങ് ബൈക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രൂപകൽപ്പനയെന്ന് ട്രയംഫ് വ്യക്തമാക്കുന്നു. 23.1 ഡിഗ്രിയാണ് റേക്ക് ആംഗിൾ. സീറ്റ് ഉയരം 836 എംഎം, ഇന്ധന ടാങ്ക് ശേഷി 15 ലിറ്റർ എന്നിങ്ങനെയാണ്. 183 കിലോഗ്രാമാണ് പുതിയ ബൈക്കിന്റെ ഭാരം. മുൻ 765 ആർഎസ് മോഡലിനേക്കാൾ 5 കിലോഗ്രാം കുറവാണിത്. കൂടുതൽ കരുത്തും ആധുനിക സാങ്കേതികവിദ്യയും ഒരുമിപ്പിച്ചാണ് പുതിയ സ്ട്രീറ്റ് ട്രിപ്പിൾ 798 ആർഎസ് വിപണിയിലെത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

യമഹയുടെ ഒക്ടോബർ വിൽപ്പനയിൽ എന്താണ് സംഭവിച്ചത്?
ബജാജ് പൾസർ ആർഎസ്200 പുത്തൻ മാറ്റങ്ങളോടെ