ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ യമഹയുടെ ഒക്ടോബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവന്നു. റേ സ്കൂട്ടർ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, ആർ15, ഫാസിനോ മോഡലുകൾ വൻ വളർച്ച രേഖപ്പെടുത്തി. മൊത്തം ആഭ്യന്തര വിൽപ്പനയിൽ 33 ശതമാനം വർധനവാണ് യമഹ നേടിയത്.
ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ മികച്ച വിൽപ്പന നേട്ടവുമായി യമഹ. 2026 ഒക്ടോബറിലെ മോഡൽ തിരിച്ചുള്ള വിൽപ്പന കണക്കുകൾ പുറത്തുവന്നപ്പോൾ സ്കൂട്ടർ വിഭാഗത്തിൽ യമഹ റേ ഒന്നാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ മാസം 22,265 യൂണിറ്റ് റേ സ്കൂട്ടറുകളാണ് വിറ്റഴിച്ചത്. എന്നാscooൽ 2025 ഒക്ടോബറിൽ വിറ്റ 22,738 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ രണ്ട് ശതമാനം ഇടിവുണ്ടായി. അതേസമയം, കമ്പനിയുടെ മറ്റ് മോഡലുകളിൽ പലതും മികച്ച വളർച്ച രേഖപ്പെടുത്തി. പ്രത്യേകിച്ച് ആർ15, ഫാസിനോ, എംടി-15 മോഡലുകൾ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്.
യമഹ എഫ്സെഡ് രണ്ടാമത്; എംടി-15 മൂന്നാം സ്ഥാനത്ത് മോഡൽ തിരിച്ചുള്ള വിൽപ്പനയിൽ യമഹ എഫ്സെഡാണ് രണ്ടാം സ്ഥാനത്തെത്തിയത്. 2026 ഒക്ടോബറിൽ 18,370 യൂണിറ്റുകൾ വിറ്റഴിച്ച മോഡൽ വാർഷികാടിസ്ഥാനത്തിൽ 13 ശതമാനം വളർച്ച രേഖപ്പെടുത്തി. 16,227 യൂണിറ്റുകളുടെ വിൽപ്പനയുമായി യമഹ എംടി-15 മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 23 ശതമാനമാണ് ഈ മോഡലിന്റെ വളർച്ച. നാലാം സ്ഥാനത്തുള്ള യമഹ ആർ15 വിൽപ്പനയിൽ വൻ മുന്നേറ്റമാണ് നടത്തിയത്. 14,835 യൂണിറ്റുകളാണ് ഒക്ടോബറിൽ വിറ്റത്. വാർഷികാടിസ്ഥാനത്തിൽ 87 ശതമാനം വളർച്ചയാണ് ആർ15 സ്വന്തമാക്കിയത്.
ഫാസിനോയ്ക്ക് 117 ശതമാനം വളർച്ച യമഹ ഫാസിനോയാണ് വിൽപ്പന പട്ടികയിൽ അഞ്ചാം സ്ഥാനത്ത്. കഴിഞ്ഞ മാസം 11,613 യൂണിറ്റ് സ്കൂട്ടറുകൾ വിറ്റഴിച്ച ഫാസിനോ 117 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. യമഹ എക്സ്എസ്ആർ 5,218 യൂണിറ്റുകളുടെ വിൽപ്പനയുമായി ആറാം സ്ഥാനത്തെത്തി. ഏഴാം സ്ഥാനത്തുള്ള യമഹ എയറോക്സ് 2,166 യൂണിറ്റുകളാണ് വിറ്റത്. മുൻവർഷത്തെ അപേക്ഷിച്ച് എയറോക്സിന്റെ വിൽപ്പനയിൽ 25 ശതമാനം ഇടിവുണ്ടായി.
ഇലക്ട്രിക് സ്കൂട്ടർ ഇസി06 എട്ടാം സ്ഥാനത്ത് യമഹയുടെ ഇലക്ട്രിക് സ്കൂട്ടറായ ഇസി06 വിൽപ്പന പട്ടികയിൽ എട്ടാം സ്ഥാനത്തെത്തി. 2026 ഒക്ടോബറിൽ 457 യൂണിറ്റുകളാണ് വിറ്റഴിച്ചത്. അതേസമയം, യമഹ ആർ3യുടെ വിൽപ്പനയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഒക്ടോബറിൽ ഒരു യൂണിറ്റ് പോലും വിൽക്കാൻ സാധിച്ചില്ല. 2025 ഒക്ടോബറിൽ 24 യൂണിറ്റുകളായിരുന്നു ആർ3യുടെ വിൽപ്പന.
ആഭ്യന്തര വിൽപ്പനയിൽ 33 ശതമാനം വളർച്ച മോഡൽ തിരിച്ചുള്ള കണക്കുകൾക്കൊപ്പം കമ്പനിയുടെ മൊത്തം ആഭ്യന്തര വിൽപ്പനയിലും യമഹ മികച്ച മുന്നേറ്റം നടത്തി. 2026 ഒക്ടോബറിൽ 91,151 ഇരുചക്ര വാഹനങ്ങളാണ് കമ്പനി ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്.
2025 ഒക്ടോബറിൽ ഇത് 68,384 യൂണിറ്റുകളായിരുന്നു. ഇതോടെ വാർഷികാടിസ്ഥാനത്തിൽ 33 ശതമാനം വളർച്ചയാണ് യമഹ സ്വന്തമാക്കിയത്. റേ, എഫ്സെഡ്, എംടി-15 തുടങ്ങിയ മോഡലുകളുടെ സ്ഥിരമായ ആവശ്യകതയ്ക്കൊപ്പം ആർ15, ഫാസിനോ എന്നിവയുടെ വിൽപ്പനയിലുണ്ടായ മുന്നേറ്റവും കമ്പനിയുടെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് കരുത്തായി.














